---
title: "'സ്വന്തം വീട്ടിലെ ഒരാള്‍ നഷ്ടമായ അവസ്ഥയിലാണ്, തമാശയുടെ ഒരു യുഗം അവസാനിച്ചു' - സലിം കുമാറിനെ അനുസ്മരിച്ച്  ലാല്‍"
english_title: "Lal remembers Salim Kumar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/364393/lal-remembers-salim-kumar"
published_at: "2026-06-07T09:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a24e7d9e909a_al.jpg"
keywords: []
---

# 'സ്വന്തം വീട്ടിലെ ഒരാള്‍ നഷ്ടമായ അവസ്ഥയിലാണ്, തമാശയുടെ ഒരു യുഗം അവസാനിച്ചു' - സലിം കുമാറിനെ അനുസ്മരിച്ച്  ലാല്‍

> **Lead Summary:** ** **ഒന്നുമില്ലായ്മയില്‍ നിന്ന് കാലങ്ങളോളം നിലനില്‍ക്കുന്ന തമാശകള്‍ ഉണ്ടാക്കാൻ കഴിവുള്ള വ്യക്തിയായിരുന്നു സലിം കുമാര്‍.** **സുഹൃത്തും സഹപ്രവര്‍ത്തകനുമായ സലിം കുമാറിനെ അനുസ്മരിച്ച് നടനും സംവിധായകനുമായ ലാല്‍. 

## Article Content

** **ഒന്നുമില്ലായ്മയില്‍ നിന്ന് കാലങ്ങളോളം നിലനില്‍ക്കുന്ന തമാശകള്‍ ഉണ്ടാക്കാൻ കഴിവുള്ള വ്യക്തിയായിരുന്നു സലിം കുമാര്‍.** **സുഹൃത്തും സഹപ്രവര്‍ത്തകനുമായ സലിം കുമാറിനെ അനുസ്മരിച്ച് നടനും സംവിധായകനുമായ ലാല്‍. 

സലിം ഇല്ലാത്ത തന്റെ സിനിമകള്‍ പോലും കുറവായിരുന്നു. ഏതെങ്കിലും സിനിമയില്‍ വേഷമില്ലെങ്കില്‍ വിളിച്ചു ചോദിക്കും. തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിപ്പിക്കുന്ന പ്രിയപ്പെട്ട കൂട്ടുകാരനാണ്. സിനിമയ്ക്ക് അപ്പുറത്തുള്ള ബന്ധമാണ്. സ്വന്തം വീട്ടിലെ ഒരാള്‍ നഷ്ടമായ അവസ്ഥയിലാണ്.

തമാശയുടെ ഒരു യുഗം അവസാനിച്ചു. ഓരോ സിനിമകളിലും എന്നും ഓര്‍മയില്‍ നിലനില്‍ക്കുന്ന അനുഭവങ്ങള്‍ സമ്മാനിച്ചാണ് മടങ്ങുന്നത്. എല്ലാവരും ഒരു ദിവസം പോകണം. സിനിമയ്ക്ക് ഒരുപാട് സംഭാവനകള്‍ ചെയ്താണ് സലിം പോയത്. തമാശയ്ക്കപ്പുറത്ത്, റിയലിസ്റ്റക്കായ കഥാപാത്രങ്ങളെയും മനോഹരമാക്കി.

ഗ്രാമഫോണില്‍ സലിം അവതരിപ്പിച്ച തബല ഭാസ്‌കരന്‍ തനിക്ക് ഏറെ അസൂയ തോന്നിയ കഥാപാത്രമാണെന്നും ലാൽ പറഞ്ഞു. ചെയ്യാന്‍ കൊതി തോന്നിയ വേഷമാണത്. സലിമാണ് ആ വേഷം ചെയ്തത് എന്നത് മാത്രമാണ് ആശ്വാസം. തബല ഭാസ്‌കരനായി സലിം കുമാര്‍ ജീവിക്കുകയായിരുന്നു. ചില്ലറ നഷ്ടമല്ല മലയാള സിനിമയ്ക്കുണ്ടായതെന്നും ലാൽ  പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/364393/lal-remembers-salim-kumar)