#latest news #Chief Sub-Editor of Madhyamam #I. Sameel
മലപ്പുറം: ( www.truevisionnews.com) മാധ്യമപ്രവർത്തകനും ചരിത്രകാരനുമായ ഐ. സമീൽ (49) അന്തരിച്ചു. മാധ്യമം ദിനപത്രത്തിൽ മുൻ ചീഫ് സബ് എഡിറ്റർ ആയിരുന്നു. മലപ്പുറം ഗ്രീൻ ഒയാസിസ് ട്രാവൽ സ്ഥാപനത്തിലെ ജീവനക്കാരാനായിരുന്നു. തായ്‌ലാൻഡിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ജോലിയുടെ ഭാഗമായാണ് തായ്‍ലൻഡിൽ പോയത്.
മലപ്പുറം വലിയങ്ങാടി സ്വദേശിയാണ് സമീൽ. മലപ്പുറം വലിയങ്ങാടി ഇത്തിൾപറമ്പ് ഇല്ലിക്കൽ വീട്ടിൽ റിട്ട. ലൈബ്രേറിയൻ മുഹമ്മദ് ഇല്ലിക്കലിന്‍റെയും ഇയ്യാത്തുട്ടിയുടെയും മകനാണ്. മാധ്യമം മലപ്പുറം ബ്യൂറോ ചീഫ്, മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്‍റ് പദവികൾ വഹിച്ചിട്ടുണ്ട്. മെയ് നാലിനാണ് ടൂർ മാനേജരായി സമീൽ തായ്‌ലാൻഡിൽ എത്തുന്നത്.
ഞായറാഴ്ച രാവിലെ പുറത്ത് പോകാൻ തയാറെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരിച്ചു. ‘മലബാർ വിപ്ലവം: ചരിത്രം കാണാതെപോയ ജീവിതങ്ങൾ, ഖബറുകൾ’ എന്ന പുസ്തകമെഴുതി. ഭാര്യ: ശിഫ കൊളക്കാട്ടിൽ, പറപ്പൂർ. മക്കൾ: ഫാത്തിമ, ലംയ, ദയ, റുബ. മരുമകൻ: ഹാദിൽ. സഹോദരങ്ങൾ: മുഫീദ, ജാബിർ, നബീൽ (അൽ ജമിഅ അൽ ഇസ്ലാമിയ, ശാന്തപുരം), ജെരീർ (ഗ്രീൻ ഒയാസിസ്, മലപ്പുറം).
Content Highlight: Former Chief Sub-Editor of Madhyamam I. Sameel passes away
































