---
title: "ഹാസ്യത്തിന്റെ തമ്പുരാന് വിട; സലിം കുമാറിന്റെ സംസ്‌കാരം വൈകീട്ട്, ഒരുമണിവരെ പറവൂര്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം"
english_title: "Salim Kumar's funeral will be held in the evening, with public viewing at Paravur Town Hall until 1 pm."
publisher: "moviemax.in"
canonical_url: "https://moviemax.in/news/364382/salim-kumars-funeral-will-be-held-in-the-evening-with-public-viewing-at-paravur-town-hall-until-1-pm"
published_at: "2026-06-07T07:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688a0722e785e_salim.jpg"
keywords: ["Latest News", "Salim Kumar", "Malayalam Actor"]
---

# ഹാസ്യത്തിന്റെ തമ്പുരാന് വിട; സലിം കുമാറിന്റെ സംസ്‌കാരം വൈകീട്ട്, ഒരുമണിവരെ പറവൂര്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം

> **Lead Summary:** ** പ**തിറ്റാണ്ടുകളോളം മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഹാസ്യത്തിന്റെ തമ്പുരാന്‍ സലിം കുമാര്‍ ഇനി ചിരിയോര്‍മ. തനതായ അഭിനയശൈലിയിലൂടെ ദേശീയ പുരസ്‌കാരത്തിന്റെ നെറുകയില്‍ വരെ മലയാളത്തിന്റെ പെരുമ അടയാളപ്പെടുത്തിയാണ് സലിം കുമാര്‍ വിടവാങ്ങുന്നത്.

## Article Content

** പ**തിറ്റാണ്ടുകളോളം മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഹാസ്യത്തിന്റെ തമ്പുരാന്‍ സലിം കുമാര്‍ ഇനി ചിരിയോര്‍മ. തനതായ അഭിനയശൈലിയിലൂടെ ദേശീയ പുരസ്‌കാരത്തിന്റെ നെറുകയില്‍ വരെ മലയാളത്തിന്റെ പെരുമ അടയാളപ്പെടുത്തിയാണ് സലിം കുമാര്‍ വിടവാങ്ങുന്നത്.

രാവിലെ എട്ട് മണിക്ക് സലിം കുമാറിന്റെ മൃതദേഹം അമൃത ആശുപത്രിയില്‍ നിന്ന് പറവൂര്‍ ടൗണ്‍ ഹാളിലേക്ക് കൊണ്ടുപോകും. ഒരുമണിവരെ പൊതുദര്‍ശനം. ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. മൂന്ന് മണിയോടെ ഭൗതികദേഹം സംസ്‌കരിക്കും.

ഇന്നലെയാണ് അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ സലിം കുമാർ വിടപറഞ്ഞത്. നേരത്തെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സലിം കുമാർ ദീർഘനാളായി അസുഖ ബാധിതനായിരുന്നു.

അസുഖബാധിതനായിരുന്നെങ്കിലും പൊതുപരിപാടികളില്‍ സലിം കുമാര്‍ പങ്കെടുത്തിരുന്നു. വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായതിനു പിന്നാലെ പറവൂര്‍ മണ്ഡലത്തില്‍ നടത്തിയ സ്വീകരണയോഗത്തില്‍ പങ്കെടുത്ത് ആശംസകളറിയിച്ചിരുന്നു.

ഒരേ സമയം മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു സലിം കുമാര്‍. മിമിക്രിയുടെ ലോകത്തു നിന്നും വെള്ളിത്തിരയിലേക്ക് കടന്ന സലിം കുമാര്‍ വാക്ചാതുരി കൊണ്ടും സവിശേഷമായ ശരീരഭാഷ കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ച നിരവധി കഥാപാത്രങ്ങള്‍ക്കാണ് ജീവന്‍ പകര്‍ന്നത്.

ഒരേസമയം മലയാളിയെ പൊട്ടിച്ചിരിപ്പിക്കുകയും കരുത്തുറ്റ സ്വഭാവനടന്‍ എന്ന നിലയില്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ചെയ്ത സമാനതകളില്ലാത്ത അഭിനയപ്രതിഭയായിരുന്നു സലിം കുമാര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/364382/salim-kumars-funeral-will-be-held-in-the-evening-with-public-viewing-at-paravur-town-hall-until-1-pm)