രാഹുലും പ്രിയങ്കയും കല്ലിട്ട ഭൂമി കാടുകയറി; വീടുനിർമാണത്തിൽ കാലതാമസമുണ്ടായെന്ന് സമ്മതിച്ച് ടി സിദ്ദിഖ്

രാഹുലും പ്രിയങ്കയും കല്ലിട്ട ഭൂമി കാടുകയറി; വീടുനിർമാണത്തിൽ കാലതാമസമുണ്ടായെന്ന് സമ്മതിച്ച് ടി സിദ്ദിഖ്
Jun 7, 2026 11:48 AM | By Anusree vc
#Latest News #Mundakkai Chooralmala #T Siddique #Kerala Politics

കോഴിക്കോട്: ( https://truevisionnews.com/) മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിച്ചു നൽകുന്ന വീടുകളുടെ നിർമാണത്തിൽ കാലതാമസം ഉണ്ടായെന്ന് സമ്മതിച്ച് ടി. സിദ്ദിഖ് എം.എൽ.എ. അനുമതി ലഭിക്കാൻ വൈകിയതാണ് നിർമാണം തുടങ്ങാൻ തടസ്സമായതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ടൗൺ പ്ലാനിങ് ഓഫീസിൽനിന്ന് ഔദ്യോഗിക അനുമതി ലഭിക്കുന്ന മുറയ്ക്ക് വീടുകളുടെ നിർമാണം അടിയന്തരമായി ആരംഭിക്കുമെന്നും ടി. സിദ്ദിഖ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ദുരന്തബാധിതരുടെ കണ്ണീർ കാണിച്ച്‌ പണംതട്ടിയ കോൺഗ്രസ്‌ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ തെരഞ്ഞെടുപ്പിനുമുമ്പ്‌ ഫെബ്രുവരി 26നാണ്‌ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എംപിയെയുമെത്തിച്ച്‌ കുന്നമ്പറ്റയിലെ കാട്ടാനശല്യമുള്ള ഭൂമിയിൽ കല്ലിട്ടത്‌. 100 ദിവസം പിന്നിട്ട ശനിയാഴ്‌ചവരെ ഒരു വീടിന്റെപോലും നിർമാണപ്പണി നടത്തിയിട്ടില്ല. നിർമാണ അനുമതി വാങ്ങുകയോ ഗുണഭോക്തൃ പട്ടിക തയ്യാറാക്കുകയോ ചെയ്‌തിട്ടില്ല.

പ്രതിപക്ഷ നേതാവായിരുന്ന മുഖ്യമന്ത്രി വി ഡി സതീശൻ ‘നിർമാണം ആരംഭിച്ചു, നിങ്ങൾ പോയിനോക്കൂ’ എന്ന്‌ നിയമസഭാ തെരഞ്ഞെടുപ്പിന്‌ ദിവസങ്ങൾക്കുമുമ്പ്‌ മാധ്യമങ്ങളോട്‌ പറഞ്ഞ ഭൂമി ഇന്ന്‌ കാടുകയറിയ നിലയിലാണ്‌.

പണി ആരംഭിച്ചിട്ടില്ലെന്നത്‌ പുറത്തറിയിക്കാതിരിക്കാനും മാധ്യമപ്രവർത്തകർ ചിത്രവും ദൃശ്യവും പകർത്തുന്നത്‌ തടയാനും ഉയരത്തിൽ തകര ഷീറ്റിട്ട്‌ ഭൂമി മറച്ചിട്ടുണ്ട്‌. എന്നാൽ, മൂന്നാഴ്‌ച മുമ്പ്‌ കാട്ടാനയെത്തി തകര ഷീറ്റ്‌ തകർത്ത് ഭൂമിയിൽ പ്രവേശിച്ചിരുന്നു.

കെപിസിസി 100 വീട്‌, രാഹുൽ ഗാന്ധി 100 വീട്‌, യൂത്ത്‌ കോൺഗ്രസ്‌ 30 വീട്‌ എന്നിങ്ങനെ 230 വീട് പ്രഖ്യാപിച്ചാണ്‌ കോൺഗ്രസ്‌ പണംപിരിച്ചത്‌. പരമാവധി 25 വീട്‌ മാത്രം നിർമിക്കാനാകുന്ന 5.42 ഏക്കർ ഭൂമിയാണ്‌ കുന്നമ്പറ്റയിൽ വാങ്ങിയത്‌.

കോൺഗ്രസിനെ വിശ്വസിച്ച്‌ എൽഡിഎഫ്‌ സർക്കാരിൽനിന്ന്‌ 15 ലക്ഷംരൂപ വാങ്ങി ട‍ൗൺഷിപ്പിലെ വീട്‌ വേണ്ടെന്നുവച്ചവരാണ്‌ വഞ്ചിക്കപ്പെട്ടത്. കൽപ്പറ്റ നഗരത്തിൽ എൽഡിഎഫ്‌ സർക്കാർ കൈമാറിയ ട‍ൗൺഷിപ്പിലെ വീടുകളിൽ ഗുണഭോക്താക്കൾ താമസം ആരംഭിച്ചു.

Content Highlight: T Siddique admits there was a delay in house construction

#Latest News #Mundakkai Chooralmala #T Siddique #Kerala Politics

Next TV

Related Stories
തെറ്റുകൾ തിരുത്തിയില്ലെങ്കിൽ സി.പി.എം ബംഗാൾ മോഡലിലേക്ക് പോകും; തുറന്നടിച്ച് വി. കുഞ്ഞികൃഷ്ണൻ

Jun 7, 2026 01:33 PM

തെറ്റുകൾ തിരുത്തിയില്ലെങ്കിൽ സി.പി.എം ബംഗാൾ മോഡലിലേക്ക് പോകും; തുറന്നടിച്ച് വി. കുഞ്ഞികൃഷ്ണൻ

തെറ്റുകൾ തിരുത്തിയില്ലെങ്കിൽ സി.പി.എം ബംഗാൾ മോഡലിലേക്ക് പോകും; തുറന്നടിച്ച് വി....

Read More >>
മാധ്യമം മുൻ ചീഫ് സബ് എഡിറ്റർ ഐ. സമീൽ അന്തരിച്ചു

Jun 7, 2026 01:32 PM

മാധ്യമം മുൻ ചീഫ് സബ് എഡിറ്റർ ഐ. സമീൽ അന്തരിച്ചു

മാധ്യമം മുൻ ചീഫ് സബ് എഡിറ്റർ ഐ. സമീൽ...

Read More >>
പാലക്കാട് ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷ്ടിച്ചു; സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് ജീവനക്കാർ

Jun 7, 2026 01:19 PM

പാലക്കാട് ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷ്ടിച്ചു; സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് ജീവനക്കാർ

പാലക്കാട് ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷ്ടിച്ചു; സിനിമാ സ്റ്റൈലിൽ പിന്തുടർന്ന്...

Read More >>
ഷുഹൈബ് വധക്കേസ്; വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ഹരജി വീണ്ടും തള്ളി

Jun 7, 2026 01:11 PM

ഷുഹൈബ് വധക്കേസ്; വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ഹരജി വീണ്ടും തള്ളി

യൂത്ത് കോണ്‍ഗ്രസ് നേതാവ്, ഷുഹൈബ് വധക്കേസ് ,...

Read More >>
തൃശൂർ മണ്ണുത്തിയിൽ വൻ കവർച്ച; വീട്ടുടമയെ കെട്ടിയിട്ട് 40 പവൻ സ്വർണവും അരലക്ഷം രൂപയും കവർന്നു

Jun 7, 2026 12:42 PM

തൃശൂർ മണ്ണുത്തിയിൽ വൻ കവർച്ച; വീട്ടുടമയെ കെട്ടിയിട്ട് 40 പവൻ സ്വർണവും അരലക്ഷം രൂപയും കവർന്നു

തൃശൂർ മണ്ണുത്തിയിൽ വൻ കവർച്ച; വീട്ടുടമയെ കെട്ടിയിട്ട് 40 പവൻ സ്വർണവും അരലക്ഷം രൂപയും...

Read More >>
Top Stories

News Roundup