പാലക്കാട് ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷ്ടിച്ചു; സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് ജീവനക്കാർ

പാലക്കാട് ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷ്ടിച്ചു; സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് ജീവനക്കാർ
Jun 7, 2026 01:19 PM | By Anusree vc
#Latest News #KSRTC #Bus Theft #Palakkad

പാലക്കാട്: ( https://truevisionnews.com/)പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ബസ് മോഷ്ടാവ് ഓടിച്ചുകടത്തി. ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് സിനിമാ സ്റ്റൈൽ സംഭവം നടന്നത്. ഡിപ്പോയിൽ അതിക്രമിച്ചു കയറിയ മോഷ്ടാവ് ബസ് സ്റ്റാർട്ട് ചെയ്ത് എടുത്തുകൊണ്ട് പോവുകയായിരുന്നു. ബസ് പുറത്തേക്ക് പോകുന്നത് കണ്ട് സംശയം തോന്നിയ ജീവനക്കാർ ഉടൻ തന്നെ മറ്റൊരു വാഹനത്തിൽ പിന്തുടർന്നു. കെ.എസ്.ആർ.ടി.സി ജീവനക്കാർ പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ മോഷ്ടാവ് പാലക്കാട് നഗരത്തിലെ മംഗളം ടവറിന് സമീപം ബസ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

ഡിപ്പോയിൽ നിന്നും ഒരു കിലോമീറ്റർ ഓളം ന​ഗരത്തിലൂടെ ഓടിച്ച ശേഷമാണ് മോഷ്ടാവിന്റെ രക്ഷപ്പെടൽ. ഇതിനിടെ ബസ് പലയിടത്തും ഇടിച്ചു. സംഭവത്തിൽ പാലക്കാട് ടൗൺ പൊലീസ് കേസെടുത്തു. മോഷ്ടാവിനെ ഇതുരവെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം ആർക്കും എടുത്ത് കൊണ്ടുപോകാൻ പറ്റുന്ന തരത്തിലാണോ ബസ് ഡിപ്പോയിൽ നിർത്തിയിട്ടതെന്ന് വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു.

Content Highlight: KSRTC bus stolen from Palakkad depot; Employees chased it in movie style

#Latest News #KSRTC #Bus Theft #Palakkad

Next TV

Related Stories
'വലുതാകുമ്പോൾ പൈസ തരാം, ഒരു വീട് വെച്ചു തരണം'; ഒടുവിൽ മുഖ്യമന്ത്രിയോട് സഹായം തേടി ആറുവയസ്സുകാരി

Jun 7, 2026 02:35 PM

'വലുതാകുമ്പോൾ പൈസ തരാം, ഒരു വീട് വെച്ചു തരണം'; ഒടുവിൽ മുഖ്യമന്ത്രിയോട് സഹായം തേടി ആറുവയസ്സുകാരി

സുരക്ഷിതമായ വീടിനായി മുഖ്യമന്ത്രിയോട് സഹായമഭ്യർത്ഥിച്ച്...

Read More >>
സഹകരണ സംഘം വായ്പ തിരിച്ചടവിൽ പ്രതിസന്ധിയിലായവർക്ക് ആശ്വാസം; ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ച് സര്‍ക്കാര്‍

Jun 7, 2026 02:25 PM

സഹകരണ സംഘം വായ്പ തിരിച്ചടവിൽ പ്രതിസന്ധിയിലായവർക്ക് ആശ്വാസം; ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ച് സര്‍ക്കാര്‍

സഹകരണ സംഘം വായ്പ തിരിച്ചടവിൽ പ്രതിസന്ധിയിലായവർക്ക് ആശ്വാസം; ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ച്...

Read More >>
Top Stories

News Roundup

GCC News