തെറ്റുകൾ തിരുത്തിയില്ലെങ്കിൽ സി.പി.എം ബംഗാൾ മോഡലിലേക്ക് പോകും; തുറന്നടിച്ച് വി. കുഞ്ഞികൃഷ്ണൻ

തെറ്റുകൾ തിരുത്തിയില്ലെങ്കിൽ സി.പി.എം ബംഗാൾ മോഡലിലേക്ക് പോകും; തുറന്നടിച്ച് വി. കുഞ്ഞികൃഷ്ണൻ
Jun 7, 2026 01:33 PM | By Anusree vc
#Latest News #CPIM #VK unhikrishnan #Kerala Politics #Pinarayi Vijayan #VS Achuthanandan

തിരുവനന്തപുരം: ( https://truevisionnews.com/) തെറ്റുകൾ തിരുത്തിയാൽ മാത്രമേ സി.പി.എമ്മിന് രാഷ്ട്രീയമായി തിരിച്ചുവരാനാകൂ എന്നും, അല്ലാത്തപക്ഷം പാർട്ടി ബംഗാളിന്റെ അവസ്ഥയിലേക്ക് കൂപ്പുകുത്തുമെന്നും സി.പി.എം നേതാവ് വി. കുഞ്ഞികൃഷ്ണൻ. ചടയൻ ഗോവിന്ദൻ വരെയുള്ള പഴയ തലമുറയിലെ നേതാക്കളുടെ കാലത്ത് പാർട്ടിയിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ സംഭവിച്ചാൽ അത് കൃത്യമായി തിരുത്തപ്പെടാറുണ്ടായിരുന്നു. എന്നാൽ പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായ കാലം മുതൽ തെറ്റുകൾ തിരുത്താൻ പ്രേരിപ്പിച്ചിരുന്ന ഏക ശക്തി വി.എസ്. അച്യുതാനന്ദൻ മാത്രമായി മാറിയെന്നും വി. കുഞ്ഞികൃഷ്ണൻ തുറന്നടിച്ചു.

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ സിപിഎമ്മിലെ വിഭാഗീയത വി എസ് അച്യുതാനന്ദനെ ഒറ്റപ്പെടുത്തപ്പെടുന്ന ഒരു ഘട്ടത്തിലേക്ക് കാര്യങ്ങളെ എത്തിച്ചു. പാര്‍ട്ടിയിലെ വിഭാഗീയതയും, വി എസിനെ മനഃപൂര്‍വ്വം ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളും ഉള്‍പ്പെടെ, പാര്‍ട്ടിക്കുള്ളിലെ തെറ്റുകളെ എപ്പോഴും വിമര്‍ശിച്ചിട്ടുള്ള ഒരാളാണ് താനെന്നും വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. വിമര്‍ശിക്കാനോ, അഭിപ്രായങ്ങള്‍ തുറന്നു പറയാനോ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഭയമാണ്. ഒരു വ്യക്തിയുടെ തീരുമാനം നടപ്പിലാക്കുകയോ അന്ധമായി അംഗീകരിക്കുകയോ ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

പാര്‍ട്ടി ഘടന തന്നെ ഈ മാനസികാവസ്ഥയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. അത് പിണറായി വിജയന്റെ മാത്രം തെറ്റല്ല. അധികാരത്തിലിരിക്കുന്ന വ്യക്തിയെ നിയന്ത്രിക്കാനുള്ള അധികാരം പാര്‍ട്ടി നേതൃത്വത്തിന് ആയിരിക്കണം. അപ്പോള്‍ മാത്രമേ തിരുത്തല്‍ നടപ്പാകൂ. പിണറായിയെ മാറ്റിയാലും, അത് പഴയതുപോലെയാകില്ലെന്ന് എന്താണ് ഉറപ്പ്?. മുന്‍കാലങ്ങളില്‍ പാര്‍ട്ടിയില്‍ കൂട്ടായ നേതൃത്വമാണ് ഉണ്ടായിരുന്നതെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ തെറ്റൊന്നുമില്ല. എന്നാല്‍ അടിസ്ഥാന കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാതെ പാര്‍ട്ടിക്ക് നിലനില്‍ക്കാന്‍ കഴിയില്ല. സംഘടനാ തത്വങ്ങളില്‍ ഭേദഗതികള്‍ ആവശ്യമുണ്ടെങ്കില്‍, പാര്‍ട്ടി പ്ലീനം വിളിച്ച് കൂട്ടായി മാറ്റങ്ങള്‍ നടപ്പിലാക്കണം. എന്നാല്‍ അത് ഒരു വ്യക്തിയുടെ ഇഷ്ടത്തിനനുസരിച്ച് സംഭവിക്കരുത്. ഇന്ന്, നമ്മള്‍ കാണുന്ന മാറ്റങ്ങള്‍ പാര്‍ട്ടിയെ തെറ്റായ പാതയിലേക്ക് നയിക്കുന്നുവെന്ന് വി കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

Content Highlight: If mistakes are not corrected, CPM will go to Bengal model; V. Kunhikrishnan openly says

#Latest News #CPIM #VK unhikrishnan #Kerala Politics #Pinarayi Vijayan #VS Achuthanandan

Next TV

Related Stories
'വലുതാകുമ്പോൾ പൈസ തരാം, ഒരു വീട് വെച്ചു തരണം'; ഒടുവിൽ മുഖ്യമന്ത്രിയോട് സഹായം തേടി ആറുവയസ്സുകാരി

Jun 7, 2026 02:35 PM

'വലുതാകുമ്പോൾ പൈസ തരാം, ഒരു വീട് വെച്ചു തരണം'; ഒടുവിൽ മുഖ്യമന്ത്രിയോട് സഹായം തേടി ആറുവയസ്സുകാരി

സുരക്ഷിതമായ വീടിനായി മുഖ്യമന്ത്രിയോട് സഹായമഭ്യർത്ഥിച്ച്...

Read More >>
സഹകരണ സംഘം വായ്പ തിരിച്ചടവിൽ പ്രതിസന്ധിയിലായവർക്ക് ആശ്വാസം; ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ച് സര്‍ക്കാര്‍

Jun 7, 2026 02:25 PM

സഹകരണ സംഘം വായ്പ തിരിച്ചടവിൽ പ്രതിസന്ധിയിലായവർക്ക് ആശ്വാസം; ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ച് സര്‍ക്കാര്‍

സഹകരണ സംഘം വായ്പ തിരിച്ചടവിൽ പ്രതിസന്ധിയിലായവർക്ക് ആശ്വാസം; ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ച്...

Read More >>
Top Stories










News Roundup






GCC News