#Car Service Delayed #Service Center #Employee #Brutally Beaten Up #Nadapuram #Kozhikode #PoliceCase
കോഴിക്കോട് : ( https://truevisionnews.com/) നാദാപുരത്ത് കാർ സർവീസ് ചെയ്യാൻ വൈകിയെന്നാരോപിച്ച് സർവീസ് സെന്ററിൽ കയറി അതിക്രമം . മുക്കം ടയേഴ്സ് എന്ന സ്ഥാനത്തിന്റെ ജീവനക്കാരെയാണ് അതിക്രൂരമായി മർദ്ദിച്ചത് .
ഇന്നലെ രാവിലെയാണ് സംഭവം . നാദാപുരത്തെ 'മുക്കം ടയേഴ്സ്' എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സൗരവിനാണ് അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റത്. മർദ്ദനത്തിൽ മൂക്കിന്റെ മുട്ടുപാലം തകർന്ന സൗരവ് നിലവിൽ ചികിത്സയിലാണ്. ക്രൂരമായ മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത് .
ടയറുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായാണ് അനസ് എന്നയാൾ നാദാപുരത്തെ 'മുക്കം ടയേഴ്സ്' എന്ന സ്ഥാപനത്തിൽ എത്തിയത്. എന്നാൽ തനിക്ക് ശേഷം വന്നവർക്ക് ആദ്യം സർവീസ് നൽകിയെന്ന് ആരോപിച്ച് ഇയാൾ ജീവനക്കാരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു.
തുടർന്ന് പ്രകോപിതനായ അനസും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും സംഘം ചേർന്ന് സ്ഥാപനത്തിലെ ജീവനക്കാരെ ക്രൂരമായി അക്രമിക്കുകയായിരുന്നു. സംഭവത്തിൽ അതിക്രമം നടത്തിയ അനസ് എന്നയാൾക്കെതിരെ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.
Content Highlight: Car service delayed, service center employee brutally beaten up in Nadapuram, Kozhikode
#Car Service Delayed #Service Center #Employee #Brutally Beaten Up #Nadapuram #Kozhikode #PoliceCase






























.jpeg)


