#Latest News #Naveen Babu Suicide Case #P P Divya #CPIM
പത്തനംതിട്ട: ( www.truevisionnews.com) നവീൻ ബാബു കേസിൽ പി.പി. ദിവ്യയെ അനുകൂലിച്ച് പത്തനംതിട്ടയിലെ സിപിഐഎം നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധം കൊണ്ട്. യാത്രയയപ്പ് യോഗത്തിൽ അനുവാദം ഇല്ലാതെ കയറിച്ചെന്നുവെന്ന തെറ്റു മാത്രം ആണ് ദിവ്യ ചെയ്തതെന്നും സിപിഐഎം നേതാവ് പറഞ്ഞു.
ദിവ്യ അങ്ങനെ പറഞ്ഞത് കൊണ്ട് മാത്രം ഒരാള് ആത്മഹത്യ ചെയ്യില്ല. ദിവ്യ തെറ്റുകാരി അല്ല. സിബിഐ അന്വേഷണം കൊണ്ട് ഒരു കാര്യവും ഇല്ലെന്നും കുറിപ്പിലുണ്ട്.
ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായാൽ ഭരണകർത്താക്കൾ ചോദ്യം ചെയ്യുമെന്നും സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം പറഞ്ഞു
സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ബി. ഹർഷകുമാറാണ് പി.പി. ദിവ്യയെ അനുകൂലിച്ച് പരസ്യമായി രംഗത്തെത്തിയത്. വൈകാരികമായി പ്രശ്നങ്ങളെ സമീപിക്കുന്ന മാധ്യമങ്ങളും ഒരു ജനതയും ആണ് ഇന്ന് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
2024സെപ്റ്റംബർ 15ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം കണ്ണൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന, എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലേക്ക് അപ്രതീക്ഷിതമായി വന്നെത്തിയ, അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു.
ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ഇതില്‍ മനംനൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്.
Content Highlight: Facebook post of CPM leader from Pathanamthitta in support of P.P. Divya in Naveen Babu case
































