#Latest News #Pregnant Student #Complaint #Kozhikode Hostel
കോഴിക്കോട്: ( www.truevisionnews.com ) ഗർഭിണിയായ വിദ്യാർഥിനിയെ ഹോസ്റ്റലിൽ കയറ്റാതെ പുറത്താക്കിയെന്ന് പരാതി. കോഴിക്കോട് ഗവൺമെൻ്റ് ഹോമിയോ മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർഥിനി അസ്ന നവാസിനാണ് ദുരനുഭവം ഉണ്ടായത്.
മാർച്ച് 29 ന് കോട്ടയം സ്വദേശിയായ വിദ്യാർഥിനി വീട്ടിൽ നിന്നും തിരികെ കോളേജ് ഹോസ്റ്റലിലേക്ക് എത്തിയപ്പോഴായിരുന്നു സംഭവം. ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും പതോളജി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറുമായ ബഷീറ ബാനുവിനെതിരെയാണ് വിദ്യാർഥിനി പരാതി ഉന്നയിച്ചത്. വൈകിയെത്തിയതിനാലാണ് പുറത്താക്കിയതെന്ന് അധികൃതരുടെ വിശദീകരണം.
ഹോസ്റ്റൽ മീറ്റിങ്ങിൽ പരാതി ഉന്നയിച്ച മൂന്ന് വിദ്യാർഥികൾക്കെതിരെ നോട്ടീസ് നൽകിയിരിക്കുകയാണ് കോളേജ് അധികൃതർ. കോളേജ് അധികൃതരുടെ പ്രതികാര നടപടിക്കെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്ത് വന്നിട്ടുണ്ട്.
Content Highlight: Complaint alleging that a pregnant student in Kozhikode was expelled without being admitted to the hostel































