കുട്ടിയുടെ ശരീരത്തിലെ പരിക്കുകളിൽ അസ്വാഭാവികത; അച്ഛൻ പൊള്ളിച്ചതെന്ന് പത്തു വയസുകാരൻ; നിഷേധിച്ച് ബന്ധുക്കള്‍

കുട്ടിയുടെ ശരീരത്തിലെ പരിക്കുകളിൽ അസ്വാഭാവികത; അച്ഛൻ പൊള്ളിച്ചതെന്ന് പത്തു വയസുകാരൻ; നിഷേധിച്ച് ബന്ധുക്കള്‍
Jun 3, 2026 12:16 PM | By Susmitha Surendran

കൊല്ലം: (https://truevisionnews.com/)  പത്തു വയസുകാരനെ പിതാവ് പൊള്ളലേല്‍പ്പിച്ചുവെന്ന് ആരോപണം. കൊല്ലം മൈനാഗപ്പള്ളിയിലാണ് സംഭവം.  ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചപ്പോഴാണ് സംഭവം പുറത്തായത്. സംശയം തോന്നി ഡോക്ടര്‍ ചോദിച്ചപ്പോഴാണ് കുട്ടി പിതാവിന്റെ ക്രൂരതയെക്കുറിച്ച് വെളിപ്പെടുത്തിയത്. കുട്ടിയെ തുടര്‍ച്ചര്‍ ചികിത്സയ്ക്കായി എസ് ഐ ടി ആശുപത്രിയിലേക്ക് മാറ്റി.

എന്നാല്‍ ആരോപണം ബന്ധുക്കള്‍ നിഷേധിക്കുന്നുണ്ട്. മൂന്ന് ദിവസം മുമ്പ് ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടി എത്തിയ ശേഷം കുട്ടിയും അമ്മയും മടങ്ങിയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഡോക്ടര്‍ക്ക് സംശയം തോന്നിയത്.

ഇതോടെയാണ് കുട്ടി പിതാവാണ് പൊള്ളിച്ചതെന്ന് വെളിപ്പെടുത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ജില്ലാ ആശുപത്രിയില്‍ നിന്നും ശാസ്താംകോട്ട പൊലീസിന് ലഭിച്ച വിവരത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

അതേസമയം കുട്ടി സ്വയം ചൂടുള്ള കഞ്ഞിവെള്ളം ദേഹത്തേക്ക് ഒഴിച്ചതാണെന്നാണ് ബന്ധു മാധ്യമങ്ങളോട് പ്രതികരിച്ചത്. കുട്ടിയുടെ പിതാവ് മൈനാഗപ്പള്ളിയില്‍ ഇല്ലെന്നും പട്ടാഴിയിലാണെന്നുമായിരുന്നു ബന്ധുവിന്റെ പ്രതികരണം.

എന്നാല്‍ കുട്ടിയുടെ ശരീരത്തിലെ പരിക്കുകള്‍ ശരീരത്തിലേക്ക് സ്വയം തിളച്ച വെള്ളമൊഴിക്കുന്ന രീതിയിലുള്ളതല്ലെന്നാണ് ആരോപണം. ശാസ്താംകോട്ട പൊലീസ് എസ്‌ഐടിയില്‍ എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തും.

Content Highlight: Allegations that father burned a 10-year-old boy in Kollam; relatives deny

Next TV

Related Stories
കളമശ്ശേരി അപ്പോളോ ടയേഴ്സിലെ കരാർ തൊഴിലാളി പുഴയിൽ മരിച്ച നിലയിൽ; ബൈക്കും ഫോണും പാലത്തിൽ, കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ

Jun 3, 2026 01:24 PM

കളമശ്ശേരി അപ്പോളോ ടയേഴ്സിലെ കരാർ തൊഴിലാളി പുഴയിൽ മരിച്ച നിലയിൽ; ബൈക്കും ഫോണും പാലത്തിൽ, കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ

തൃശ്ശൂർ സ്വദേശിയായ യുവാവിനെ കളമശേരി മുട്ടാർ പുഴയിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
പ്രതിപക്ഷ ഉപനേതാവ് ചർച്ച പരാജയം: 'എല്‍ഡിഎഫില്‍ സിപിഐ കൊടുക്കുന്ന പ്രാധാന്യം സിപിഐഎമ്മും കൊടുക്കണം, നിലപാട് എന്താണെന്ന് സിപിഐഎം പറയട്ടെ' - ബിനോയ് വിശ്വം

Jun 3, 2026 12:55 PM

പ്രതിപക്ഷ ഉപനേതാവ് ചർച്ച പരാജയം: 'എല്‍ഡിഎഫില്‍ സിപിഐ കൊടുക്കുന്ന പ്രാധാന്യം സിപിഐഎമ്മും കൊടുക്കണം, നിലപാട് എന്താണെന്ന് സിപിഐഎം പറയട്ടെ' - ബിനോയ് വിശ്വം

പ്രതിപക്ഷ ഉപ നേതാവ്, ചര്‍ച്ച പരാജയം': പ്രതിപക്ഷ ഉപനേതാവ് വിഷയത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ സിപിഐയും...

Read More >>
ആഹാരം കഴിക്കാത്തതിന് കുഞ്ഞിനെ ചവിട്ടും, കൈ ഒടിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്; ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ അഷ്കറിന്റെ ഉമ്മ

Jun 3, 2026 12:32 PM

ആഹാരം കഴിക്കാത്തതിന് കുഞ്ഞിനെ ചവിട്ടും, കൈ ഒടിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്; ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ അഷ്കറിന്റെ ഉമ്മ

നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ പ്രതികൾക്ക് എതിരെ വെളിപ്പെടുത്തലുമായി അഷ്കറിന്റെ...

Read More >>
Top Stories

News Roundup

GCC News