#Love Disappointment #Kolukkumalai #Young Man #Suicide
ഇടുക്കി: (https://truevisionnews.com/) കൊളുക്കുമലയില്‍ യുവാവ് കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി . ചെന്നൈ അഭിരാമപുരം സ്വദേശി എന്‍ ദ്രവിനേഷ് (25) ആണ് മരിച്ചത് . നൂറ് അടിയോളം താഴ്ചയിലേക്കാണ് യുവാവ് ചാടിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
ബന്ധുക്കള്‍ക്കൊപ്പം കൊളുക്കുമലയില്‍ സൂര്യോദയം കാണാന്‍ ട്രക്കിങ് ജീപ്പില്‍ എത്തിയതായിരുന്നു ദ്രവിനേഷ്. ഒപ്പമുണ്ടായിരുന്നവര്‍ക്കിടയില്‍ നിന്ന് പെട്ടെന്ന് ഓടിമാറി കൊക്കയിലേക്ക് ചാടുകയായിരുന്നു.
തമിഴ്‌നാടിന്റെ ഭാഗമായുള്ള കൊരങ്ങണി പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം നടന്നത്. കേരള പൊലീസിന് സ്ഥലത്തെത്തുക എന്നത് ദുഷ്‌കരമാണ്. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് വിവരം.
Content Highlight: A young man jumped into a crane in Kolukkumalai, his body was found, a love disappointment































.png)

