---
title: "ആശാ ശരത്തിന്റെ ഇളയമകൾ വിവാഹിതയാവുന്നു; കൊച്ചിയിൽ വിവാഹനിശ്ചയം"
english_title: "Asha Sarath's younger daughter gets married; engagement in Kochi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/363174/asha-saraths-younger-daughter-gets-married-engagement-in-kochi"
published_at: "2026-06-01T15:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d578bd19c9_Asha.jpg"
keywords: ["Asha Sarath", "Engagement", "Asha Sarath's younger daughter"]
---

# ആശാ ശരത്തിന്റെ ഇളയമകൾ വിവാഹിതയാവുന്നു; കൊച്ചിയിൽ വിവാഹനിശ്ചയം

> **Lead Summary:** നടി ആശാ ശരത്തിന്റെ മകൾ ഇളയമകൾ കീർത്തന ശരത്ത് വിവാഹിതയാവുന്നു. ഡോ. അഖിൽ മഹേഷ് ആണ് വരൻ. ഇരുവരുടേയും വിവാഹനിശ്ചയം കൊച്ചി കളമശ്ശേരിയിലെ ഓഡിറ്റോറിയത്തിൽ നടന്നു.

## Article Content

നടി ആശാ ശരത്തിന്റെ മകൾ ഇളയമകൾ കീർത്തന ശരത്ത് വിവാഹിതയാവുന്നു. ഡോ. അഖിൽ മഹേഷ് ആണ് വരൻ. ഇരുവരുടേയും വിവാഹനിശ്ചയം കൊച്ചി കളമശ്ശേരിയിലെ ഓഡിറ്റോറിയത്തിൽ നടന്നു.

സിനിമാ രംഗത്തുനിന്ന് ഒട്ടേറെപ്പേർ ചടങ്ങിൽ പങ്കെടുത്തു. കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി, നടന്മാരായ ദിലീപ്, സിദ്ദിഖ്, ജയറാം, ലാൽ, വിനീത്, ദേവൻ, രൺജി പണിക്കർ, നിർമാതാവ് ആന്റണി പെരുമ്പാവൂർ ഉൾപ്പെടെയുളവർ അതിഥികളായി.

ആശാ ശരത്തിന്റെ രണ്ടാമത്തെ മകളാണ് കീർത്തന ശരത്ത്. കാനഡ വെസ്റ്റേൺ സർവകലാശാലയിൽനിന്ന് സിന്തറ്റിക് ബയോളജിയിൽ കീർത്തന ബിരുദം നേടി. ആദ്യമകളായ ഉത്തരയുടെ വിവാഹം 2023-ൽ കഴിഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/363174/asha-saraths-younger-daughter-gets-married-engagement-in-kochi)