ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു; യാത്രക്കാരായ സഹോദരങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു; യാത്രക്കാരായ സഹോദരങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Jun 2, 2026 09:33 AM | By Krishnapriya S R
#Latest News #Kollam #Car caught fire

കൊല്ലം: (truevisionnews.com) ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണ്ണമായി കത്തിനശിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാർ നിമിഷങ്ങളുടെ വ്യത്യാസത്തിൽ അത്ഭുതകരമായാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെ കൊല്ലം കുഴിമതിക്കാട് ജംഗ്ഷന് സമീപത്തായിരുന്നു റോഡിലിരുന്നവരെ നടുക്കിയ ഈ സംഭവം ഉണ്ടായത്. കുന്നത്തൂർ ഈസ്റ്റ് പൂത്തൂരംവീട്ടിൽ ജി. മനുവിന്‍റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിയത്. അപകടസമയത്ത് മനുവും സഹോദരിയുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.

അംബിപൊയ്ക – കുഴിമതിക്കാട് റോഡ് വഴി കരീപ്ര ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ഇരുവരും. യാത്രയ്ക്കിടയിൽ പെട്ടെന്ന് കാറിന്റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് മനുവിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

അപകടം മണത്ത ഇരുവരും ഒട്ടും സമയം കളയാതെ കാർ നിർത്തി പെട്ടെന്ന് പുറത്തേക്ക് ചാടിയിറങ്ങി. ഇവർ ഇറങ്ങിയ തൊട്ടുപിന്നാലെ തന്നെ കാറിലേക്ക് തീ പടരുകയും നിമിഷനേരം കൊണ്ട് വാഹനം ആളിപ്പത്തുകയുമായിരുന്നു.

റോഡിൽ തീ പടർന്നതോടെ നാട്ടുകാരും പരിഭ്രാന്തിയിലായി. വിവരമറിഞ്ഞ് കുണ്ടറയിൽ നിന്നും അഗ്നിരക്ഷാസേന ഉടൻ തന്നെ സ്ഥലത്തെത്തിയാണ് ആളിപ്പടർന്ന തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.

എന്നാൽ അപ്പോഴേക്കും കാർ പൂർണ്ണമായി കത്തിയമർന്നിരുന്നു. വാഹനത്തിന്റെ ബാറ്ററിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാകാം പെട്ടെന്ന് തീപിടിക്കാൻ കാരണമായതെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. സമയോചിതമായ ഇടപെടൽ കൊണ്ടുമാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്.

Content Highlight: The car that was running caught fire.

#Latest News #Kollam #Car caught fire

Next TV

Related Stories
പ്രധാനമന്ത്രിയുടെ ഷൂവിൽ മുത്തം....; മുഖ്യമന്ത്രിയുടെ വ്യാജഫോട്ടോ നിർമിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു, കോഴിക്കോട്  ഉള്ള്യേരി സ്വദേശിക്കെതിരെ  കേസെടുത്തു

Jun 2, 2026 11:10 AM

പ്രധാനമന്ത്രിയുടെ ഷൂവിൽ മുത്തം....; മുഖ്യമന്ത്രിയുടെ വ്യാജഫോട്ടോ നിർമിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു, കോഴിക്കോട് ഉള്ള്യേരി സ്വദേശിക്കെതിരെ കേസെടുത്തു

മുഖ്യമന്ത്രിയുടെ വ്യാജഫോട്ടോ നിർമിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു, കോഴിക്കോട് സ്വദേശിക്കെതിരെ പൊലീസ്...

Read More >>
തൊട്ടിൽപ്പാലം ചൂരണി പുഴയിൽ കുളിക്കാനെത്തിയ യുവാവിന് നേരെ ക്രൂരമർദ്ദനം; കല്ലുകൊണ്ട് കണ്ണിൽ കുത്തി, മൊബൈൽ ഫോണും തകർത്തു; 4 പേർക്കെതിരെ കേസ്

Jun 2, 2026 11:09 AM

തൊട്ടിൽപ്പാലം ചൂരണി പുഴയിൽ കുളിക്കാനെത്തിയ യുവാവിന് നേരെ ക്രൂരമർദ്ദനം; കല്ലുകൊണ്ട് കണ്ണിൽ കുത്തി, മൊബൈൽ ഫോണും തകർത്തു; 4 പേർക്കെതിരെ കേസ്

തൊട്ടിൽപ്പാലം ചൂരണി പുഴയിൽ കുളിക്കാനെത്തിയ യുവാവിന് നേരെ ക്രൂരമർദ്ദനം 4 പേർക്കെതിരെ...

Read More >>
Top Stories

News Roundup

GCC News