വാശി ജീവനെടുത്തു ....! രക്ഷിതാക്കൾ മൊബൈൽ ഫോൺ നൽകാത്തതിൽ പിണക്കം; കാട്ടാക്കടയിൽ പത്താംക്ലാസ് വിദ്യാർത്ഥി മുറിയിൽ കയറി തൂങ്ങി മരിച്ചു

വാശി ജീവനെടുത്തു ....! രക്ഷിതാക്കൾ മൊബൈൽ ഫോൺ നൽകാത്തതിൽ പിണക്കം; കാട്ടാക്കടയിൽ പത്താംക്ലാസ് വിദ്യാർത്ഥി മുറിയിൽ കയറി തൂങ്ങി മരിച്ചു
Jun 2, 2026 10:34 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) കാട്ടാക്കടയിൽ പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ. കുറ്റിച്ചല്‍ അരികില്‍ സ്വദേശി വൈകാശ് ആണ് മരിച്ചത് . മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ ചൊല്ലി വീട്ടുകാരുമായി തര്‍ക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം.

കാട്ടാക്കട പിആര്‍ വില്യം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് വൈകാശ്. ഇന്നലെ കുട്ടി പഠിക്കുന്ന സ്കൂളിലും ട്യൂഷൻ സെന്ററിലും രക്ഷിതാക്കൾ എത്തിയിരുന്നു. പത്താം ക്ലാസിലാണെന്നും പഠനത്തിൽ കുറച്ചുകൂടി ശ്രദ്ധിക്കേണ്ട കാര്യമുണ്ടെന്നും അധ്യാപകർ പറഞ്ഞിരുന്നു.

വൈകുന്നേരം സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അമ്മയോട് വൈകാശ് ഫോൺ ചോദിച്ചു. എന്നാൽ നൽകിയില്ല. തുടർന്ന് അച്ഛനും അമ്മയും സ്കൂളിലെയും ട്യൂഷൻ സെൻററിലെയും കാര്യം പറഞ്ഞു. അച്ഛനും വൈകാശിന് ഫോൺ നൽകിയില്ല.

രാത്രി 9.30ഓടെ പിണങ്ങി മുറിയിൽ കയറി വൈകാശ് വാതിലടച്ചു. രാത്രി 10.45ഓടെ രക്ഷിതാക്കൾ വാതിലിൽ തട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് നോക്കിയപ്പോഴാണ് ജനലിൽ ഷാളിൽ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടത്. തുടർന്ന് അയൽവാസികളെത്തി വാതിൽ ചവിട്ടി പൊളിച്ച് വൈകാശിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlight: Class 10th student commits suicide in Kattakada

Next TV

Related Stories
'വോട്ട് ചെയ്യാത്ത ബന്ധുവിന് ട്രാൻസ്ഫർ ഇല്ല, പ്രസംഗം വൈറലായതോടെ ഭാര്യ പിണങ്ങി'; വിശദീകരണവുമായി കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷെഫീർ

Jun 2, 2026 12:16 PM

'വോട്ട് ചെയ്യാത്ത ബന്ധുവിന് ട്രാൻസ്ഫർ ഇല്ല, പ്രസംഗം വൈറലായതോടെ ഭാര്യ പിണങ്ങി'; വിശദീകരണവുമായി കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷെഫീർ

സ്ഥലംമാറ്റം ചോദിച്ചെത്തിയ ബന്ധുവായ പൊലീസുകാരനോട് 'നോ' പറഞ്ഞുവെന്നത് സംബന്ധിച്ച പ്രസംഗം വൈറലായതിന് പിന്നാലെ പ്രതികരിച്ച് കെപിസിസി ജനറല്‍...

Read More >>
അളിയൻ മതിയെനിക്ക് ....! മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരീ ഭർത്താവ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി

Jun 2, 2026 11:56 AM

അളിയൻ മതിയെനിക്ക് ....! മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരീ ഭർത്താവ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി

വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, പേഴ്‌സണല്‍ സ്റ്റാഫ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി,ബെന്നി തോമസ്...

Read More >>
ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോൺഗ്രസ് കൗൺസിലർ പ്രശോഭിനെ കസ്റ്റഡിയിൽ വിട്ടു

Jun 2, 2026 11:48 AM

ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോൺഗ്രസ് കൗൺസിലർ പ്രശോഭിനെ കസ്റ്റഡിയിൽ വിട്ടു

ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോൺഗ്രസ് കൗൺസിലർ പ്രശോഭിനെ പൊലീസ് കസ്റ്റഡിയിൽ വിട്ട്...

Read More >>
അധിക നികുതി കുറച്ച് മണ്ടത്തരം കാണിക്കില്ലെന്ന് മുഖ്യമന്ത്രി; പഴയ വാക്ക് പാലിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ്

Jun 2, 2026 11:39 AM

അധിക നികുതി കുറച്ച് മണ്ടത്തരം കാണിക്കില്ലെന്ന് മുഖ്യമന്ത്രി; പഴയ വാക്ക് പാലിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ്

ഇന്ധനവില വിര്‍ധനയിലൂടെ കേരളത്തിന് കിട്ടുന്ന അധിക നികുതി വരുമാനം കുറക്കുന്ന മണ്ടത്തരം കാണിക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍...

Read More >>
Top Stories

News Roundup

GCC News