'വി മുരളീധരൻ മാപ്പു പറയണം, ഈ വിവേചനം ഒരുതരത്തിലും പൊറുക്കാനാവില്ല'; എംഎൽഎ കാണിച്ചത് അങ്ങേയറ്റം തരംതാണതെന്ന് വി ശിവൻകുട്ടി

'വി മുരളീധരൻ മാപ്പു പറയണം, ഈ വിവേചനം ഒരുതരത്തിലും പൊറുക്കാനാവില്ല'; എംഎൽഎ കാണിച്ചത് അങ്ങേയറ്റം തരംതാണതെന്ന് വി ശിവൻകുട്ടി
Jun 2, 2026 11:06 AM | By Susmitha Surendran
#Katela Model Residential School #Sweets controversy #V Sivankutty #V Muraleedharan

തിരുവനന്തപുരം: (https://truevisionnews.com/) ഈ വിവേചനം ഒരുതരത്തിലും പൊറുക്കാനാവില്ല. കട്ടേല മോഡൽ റസിഡൻഷ്യൽ സ്കൂളിലെ പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികളോട് വി മുരളീധരൻ എംഎൽഎ കാണിച്ചത് അങ്ങേയറ്റം തരംതാണതും വിവേചനപരവുമായ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും ലജ്ജാവഹവുമാണെന്ന് വി ശിവൻകുട്ടി പ്രസ്താവനയിൽ പറഞ്ഞു.

സമൂഹത്തിന്റെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിൽ നിന്നുള്ള കുട്ടികളോട് കാണിച്ച ഈ വിവേചനം ഒരുതരത്തിലും പൊറുക്കാനാവില്ല. ഈ സംഭവത്തിൽ എംഎൽഎ മാപ്പു പറയണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

പട്ടികജാതി- പട്ടികവർഗ, പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ വെച്ച്, അവിടുത്തെ വിദ്യാർഥികളെ ഇത്രത്തോളം അവഹേളിക്കാൻ ഒരു ജനപ്രതിനിധിക്ക് എങ്ങനെ സാധിക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു.

പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി നൽകുന്നതിന് പകരം, അവരെ അപമാനിക്കുന്ന രീതിയിൽ മേശപ്പുറത്തേക്ക് മിഠായി തട്ടിയിട്ട് അത് എടുത്തു കഴിക്കാൻ ആവശ്യപ്പെട്ടത് മനുഷ്യത്വമില്ലായ്മയുടെ ഉത്തമ ഉദാഹരണമാണ്. കുട്ടികളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതും അവരുടെ മനസ്സിൽ വലിയ ആഘാതം ഉണ്ടാക്കുന്നതുമായ ഇത്തരം പ്രവൃത്തികൾ ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.

ഏറ്റവും ഗൗരവകരമായ കാര്യം, ഈ സംഭവസമയത്ത് ഉദ്ഘാടകയായ മന്ത്രി അവിടെ ഉണ്ടായിരുന്നിട്ടും, ഒരു ജനപ്രതിനിധിയുടെ ഈ ധിക്കാരപരമായ നടപടിയെ തടയാനോ തിരുത്താനോ അവർ തയ്യാറായില്ല എന്നതാണ്.

കുട്ടികളുടെ സംരക്ഷണത്തിനും അന്തസ്സിനും വേണ്ടി നിലകൊള്ളേണ്ട ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി, കുട്ടികൾക്ക് നേരെ ഇത്തരമൊരു അനാദരവ് കാട്ടുമ്പോൾ അത് നിശബ്ദമായി നോക്കി നിന്നത് അതീവ ഗുരുതരമായ വീഴ്ചയാണ്. കുട്ടികൾക്ക് മാതൃകയാകേണ്ടവരാണ് അവിടെ ഇത്തരമൊരു മോശം പ്രവണതയ്ക്ക് കൂട്ടുനിന്നത് എന്നത് പ്രതിഷേധാർഹമാണെന്നും വി ശിവൻകുട്ടി പറഞ്ഞു.

Content Highlight: Katela Model Residential School, Sweets controversy, V Muraleedharan should apologize, V Sivankutty

#Katela Model Residential School #Sweets controversy #V Sivankutty #V Muraleedharan

Next TV

Related Stories
'വോട്ട് ചെയ്യാത്ത ബന്ധുവിന് ട്രാൻസ്ഫർ ഇല്ല, പ്രസംഗം വൈറലായതോടെ ഭാര്യ പിണങ്ങി'; വിശദീകരണവുമായി കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷെഫീർ

Jun 2, 2026 12:16 PM

'വോട്ട് ചെയ്യാത്ത ബന്ധുവിന് ട്രാൻസ്ഫർ ഇല്ല, പ്രസംഗം വൈറലായതോടെ ഭാര്യ പിണങ്ങി'; വിശദീകരണവുമായി കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷെഫീർ

സ്ഥലംമാറ്റം ചോദിച്ചെത്തിയ ബന്ധുവായ പൊലീസുകാരനോട് 'നോ' പറഞ്ഞുവെന്നത് സംബന്ധിച്ച പ്രസംഗം വൈറലായതിന് പിന്നാലെ പ്രതികരിച്ച് കെപിസിസി ജനറല്‍...

Read More >>
അളിയൻ മതിയെനിക്ക് ....! മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരീ ഭർത്താവ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി

Jun 2, 2026 11:56 AM

അളിയൻ മതിയെനിക്ക് ....! മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരീ ഭർത്താവ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി

വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, പേഴ്‌സണല്‍ സ്റ്റാഫ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി,ബെന്നി തോമസ്...

Read More >>
ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോൺഗ്രസ് കൗൺസിലർ പ്രശോഭിനെ കസ്റ്റഡിയിൽ വിട്ടു

Jun 2, 2026 11:48 AM

ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോൺഗ്രസ് കൗൺസിലർ പ്രശോഭിനെ കസ്റ്റഡിയിൽ വിട്ടു

ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോൺഗ്രസ് കൗൺസിലർ പ്രശോഭിനെ പൊലീസ് കസ്റ്റഡിയിൽ വിട്ട്...

Read More >>
അധിക നികുതി കുറച്ച് മണ്ടത്തരം കാണിക്കില്ലെന്ന് മുഖ്യമന്ത്രി; പഴയ വാക്ക് പാലിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ്

Jun 2, 2026 11:39 AM

അധിക നികുതി കുറച്ച് മണ്ടത്തരം കാണിക്കില്ലെന്ന് മുഖ്യമന്ത്രി; പഴയ വാക്ക് പാലിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ്

ഇന്ധനവില വിര്‍ധനയിലൂടെ കേരളത്തിന് കിട്ടുന്ന അധിക നികുതി വരുമാനം കുറക്കുന്ന മണ്ടത്തരം കാണിക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍...

Read More >>
വിദ്യാർഥികൾ ശ്രദ്ധിക്കുക!  പ്ലസ് വൺ ഓൺലൈൻ അപേക്ഷയ്ക്കുള്ള സമയപരിധി നാളെ അവസാനിക്കും; ട്രയൽ അലോട്ട്‌മെന്റ് ജൂൺ 8-ന്

Jun 2, 2026 11:27 AM

വിദ്യാർഥികൾ ശ്രദ്ധിക്കുക! പ്ലസ് വൺ ഓൺലൈൻ അപേക്ഷയ്ക്കുള്ള സമയപരിധി നാളെ അവസാനിക്കും; ട്രയൽ അലോട്ട്‌മെന്റ് ജൂൺ 8-ന്

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന്‌ ഓൺലൈനായി അപേക്ഷിക്കാനുള്ള സമയപരിധി ബുധനാഴ്‌ച...

Read More >>
Top Stories

News Roundup

GCC News