മരണത്തിന് ഉത്തരവാദി കോൺഗ്രസ് നേതാവ് സുധീർ കുമാർ; വടകരയിൽ നിക്ഷേപത്തട്ടിപ്പിന് ഇരയായ ഇബ്രാഹിം ഹാജിയുടെ ആത്മഹത്യ, അന്വേഷണത്തിന് പുതിയ സംഘം

മരണത്തിന് ഉത്തരവാദി കോൺഗ്രസ് നേതാവ് സുധീർ കുമാർ;  വടകരയിൽ നിക്ഷേപത്തട്ടിപ്പിന് ഇരയായ ഇബ്രാഹിം ഹാജിയുടെ ആത്മഹത്യ, അന്വേഷണത്തിന് പുതിയ സംഘം
Jun 2, 2026 10:55 AM | By Athira V
#Latest News #Vatakara Suicide Case #Ibrahim Haji Suicide #Case

കോഴിക്കോട് : ( www.truevisionnews.com ) വടകരയിൽ നിക്ഷേപത്തട്ടിപ്പിന് ഇരയായ വയോധികൻ ജീവനൊടുക്കിയ സംഭവം പുതിയ സംഘം അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി മനോഹരന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണം സംഘം.

തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ഹാജിയുടെ ആത്മഹത്യയും നേരത്തെ രജിസ്റ്റർ ചെയ്ത് തട്ടിപ്പ് കേസും പുതിയ സംഘം അന്വേഷിക്കും. ക്രമക്കേട് നടന്ന വടകര സഹകരണ സംഘം, നിക്ഷേപർക്ക് കൊടുക്കാനുള്ളത് 3.5 കോടിരൂപ.

താൻ മരിക്കുകയാണെങ്കിൽ സൊസൈറ്റി മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ സുധീർ കുമാർ, നിലവിലെ പ്രസിഡന്റ് ബഷീർ തുടങ്ങിയവരാണ് ഉത്തരവാദികളെന്ന് ഇബ്രാഹിം ഹാജി ശബ്ദസന്ദേശത്തിൽ പറഞ്ഞിരുന്നു. നിക്ഷേപമായും കടമായും നൽകിയ 75ലക്ഷം രൂപ തിരികെ നൽകിയില്ലെന്നാണ് ആരോപണം.

തനിക്ക് നേരെ വധശ്രമം ഉണ്ടായെന്നും സന്ദേശത്തിൽ ഇബ്രാഹിം ഹാജി പറയുന്നുണ്ട്. ആത്മഹത്യ ശ്രമം നടന്നതിന് പിന്നാലെ സുധീർ കുമാർ ഒളിവിൽ പോയിരുന്നു. കടത്തനാട് സൊസൈറ്റി കേന്ദ്രീകരിച്ച് നടന്ന നിക്ഷേപ തട്ടിപ്പിലേക്കും അന്വേഷണം നീളും. കുടുംബത്തിന് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് സിപിഐഎം ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

Content Highlight: Content Highlights:- A new team will investigate the incident in which an elderly man committed suicide after being a victim of investment fraud in Vatakara

#Latest News #Vatakara Suicide Case #Ibrahim Haji Suicide #Case

Next TV

Related Stories
'വോട്ട് ചെയ്യാത്ത ബന്ധുവിന് ട്രാൻസ്ഫർ ഇല്ല, പ്രസംഗം വൈറലായതോടെ ഭാര്യ പിണങ്ങി'; വിശദീകരണവുമായി കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷെഫീർ

Jun 2, 2026 12:16 PM

'വോട്ട് ചെയ്യാത്ത ബന്ധുവിന് ട്രാൻസ്ഫർ ഇല്ല, പ്രസംഗം വൈറലായതോടെ ഭാര്യ പിണങ്ങി'; വിശദീകരണവുമായി കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷെഫീർ

സ്ഥലംമാറ്റം ചോദിച്ചെത്തിയ ബന്ധുവായ പൊലീസുകാരനോട് 'നോ' പറഞ്ഞുവെന്നത് സംബന്ധിച്ച പ്രസംഗം വൈറലായതിന് പിന്നാലെ പ്രതികരിച്ച് കെപിസിസി ജനറല്‍...

Read More >>
അളിയൻ മതിയെനിക്ക് ....! മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരീ ഭർത്താവ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി

Jun 2, 2026 11:56 AM

അളിയൻ മതിയെനിക്ക് ....! മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരീ ഭർത്താവ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി

വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, പേഴ്‌സണല്‍ സ്റ്റാഫ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി,ബെന്നി തോമസ്...

Read More >>
ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോൺഗ്രസ് കൗൺസിലർ പ്രശോഭിനെ കസ്റ്റഡിയിൽ വിട്ടു

Jun 2, 2026 11:48 AM

ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോൺഗ്രസ് കൗൺസിലർ പ്രശോഭിനെ കസ്റ്റഡിയിൽ വിട്ടു

ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോൺഗ്രസ് കൗൺസിലർ പ്രശോഭിനെ പൊലീസ് കസ്റ്റഡിയിൽ വിട്ട്...

Read More >>
അധിക നികുതി കുറച്ച് മണ്ടത്തരം കാണിക്കില്ലെന്ന് മുഖ്യമന്ത്രി; പഴയ വാക്ക് പാലിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ്

Jun 2, 2026 11:39 AM

അധിക നികുതി കുറച്ച് മണ്ടത്തരം കാണിക്കില്ലെന്ന് മുഖ്യമന്ത്രി; പഴയ വാക്ക് പാലിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ്

ഇന്ധനവില വിര്‍ധനയിലൂടെ കേരളത്തിന് കിട്ടുന്ന അധിക നികുതി വരുമാനം കുറക്കുന്ന മണ്ടത്തരം കാണിക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍...

Read More >>
Top Stories

News Roundup

GCC News