---
title: "എന്തുവാടെ പള്ളകാണൽ ചടങ്ങൊ.. നിനക്കൊക്കെ നാണമുണ്ടോ...? ഭാര്യ നാട്ടുകാരുടെ മുന്നില്‍ പ്രദര്‍ശന വസ്തു, കാശിന് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യാമോ; കമന്റുകള്‍ക്ക് മറുപടിയുമായി അഭിശ്രീ"
english_title: " Content Highlights:-Abhisree responds to negative comments on pregnancy photoshoot"
publisher: "moviemax.in"
canonical_url: "https://moviemax.in/news/363133/content-highlights-abhisree-responds-to-negative-comments-on-pregnancy-photoshoot"
published_at: "2026-06-01T13:30:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d3d6c5707a_abhisree.jpg"
keywords: ["Latest News", "Abhisree", "Instagram", "Pregnancy Photo"]
---

# എന്തുവാടെ പള്ളകാണൽ ചടങ്ങൊ.. നിനക്കൊക്കെ നാണമുണ്ടോ...? ഭാര്യ നാട്ടുകാരുടെ മുന്നില്‍ പ്രദര്‍ശന വസ്തു, കാശിന് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യാമോ; കമന്റുകള്‍ക്ക് മറുപടിയുമായി അഭിശ്രീ

> **Lead Summary:** ** കു**ഞ്ഞതിഥിയുടെ വരവിനായി നാളെണ്ണി കാത്തിരിക്കുകയാണ് അഭിയും ശ്രീക്കുട്ടിയും. വിവാഹ ജീവിതം ഏഴ് വര്‍ഷം പിന്നിട്ടപ്പോഴാണ് കുഞ്ഞതിഥി എത്തുന്നത്. കുറച്ചുകഴിഞ്ഞ് മതി കുഞ്ഞ് എന്ന തീരുമാനത്തിലായിരുന്നു ഞങ്ങളെന്ന് ഇരുവരും പറഞ്ഞിരുന്നു.

## Article Content

** കു**ഞ്ഞതിഥിയുടെ വരവിനായി നാളെണ്ണി കാത്തിരിക്കുകയാണ് അഭിയും ശ്രീക്കുട്ടിയും. വിവാഹ ജീവിതം ഏഴ് വര്‍ഷം പിന്നിട്ടപ്പോഴാണ് കുഞ്ഞതിഥി എത്തുന്നത്. കുറച്ചുകഴിഞ്ഞ് മതി കുഞ്ഞ് എന്ന തീരുമാനത്തിലായിരുന്നു ഞങ്ങളെന്ന് ഇരുവരും പറഞ്ഞിരുന്നു.

പ്രഗ്നന്‍സി ടെസ്റ്റ് നടത്തിയത് മുതല്‍ എല്ലാ വിശേഷങ്ങളും ഇവര്‍ വ്‌ളോഗിലൂടെ പങ്കുവെക്കുന്നുണ്ട്. ഒരു ഫോട്ടോ ഇട്ടതിനെത്തുടര്‍ന്ന് വന്ന നെഗറ്റീവ് കമന്റുകളും, അതിനുള്ള മറുപടിയുമായിരുന്നു പുതിയ വീഡിയോയില്‍.

ന്ന പിന്നെ മൊത്തം കഴിച്ചിട്ട് ഷൂട്ട്‌ ആക്കികൂടെ കഷ്ടം പൈസ യ്ക്ക് വേണ്ടി എന്ത് കോപ്രായങ്ങളും കളിക്കും, ഈ കാലത്ത് പ്രെഗ്നന്റ് ആകുന്നവർ എല്ലാരും റീൽസ് എടുക്കാനുമ് ഫോട്ടോ എടുക്കാനും വേണ്ടിയാണ് , അറിയാഞ്ഞിട്ടാണ് ചോദിക്കുന്നത് ഇങ്ങനെ ഒക്കെ കാണിച്ചാൽ എന്താണ് പ്രേയോജനം ആരേലും ഒന്ന് പറയാമോ, എന്തുവാടെ പള്ളകാണൽ ചടങ്ങൊ.., തുടങ്ങി നിരവധി കമ്മന്റുകളാണ് ഫോട്ടോയ്ക്ക് താഴെ നിറഞ്ഞിട്ടുള്ളത്.

വയറ് കണ്ടിട്ട് പ്രത്യേകിച്ചെന്തെങ്കിലും തോന്നുന്നുണ്ടോ എന്നായിരുന്നു ശ്രീക്കുട്ടി അഭിയോട് ചോദിച്ചത്. എനിക്ക് പ്രത്യേകിച്ചൊന്നും തോന്നുന്നില്ല. എന്റെ കുഞ്ഞ് പുറത്തുവരാന്‍ പോവുന്നു, ഇതുപോലെ ഒരു വയറ്റിലാണ് ഞാനും ജനിച്ചത്.

[A post shared by Abhilash S (@abhisree_official_)](https://www.instagram.com/p/DYUtG5qjz7O/?utm_source=ig_embed&utm_campaign=loading)

കുറേ കുലസ്ത്രീകളും, കുലപരുഷന്‍മാരുമൊക്കെ ഇതേക്കുറിച്ച് റിയാക്ഷന്‍ ചെയ്യുന്നത് കണ്ടിരുന്നു. അതൊന്നും ഞങ്ങള്‍ മൈന്‍ഡ് ചെയ്യുന്നേയില്ല. ഈ വയര്‍ ഇങ്ങനെ കാണിച്ചാണ് ഇന്ന് വീഡിയോ ചെയ്യുന്നത്. ക്ലിവേജിനെക്കുറിച്ച് കമന്റ് വന്നാല്‍ അതും കാണിച്ച് വീഡിയോ ചെയ്യുമോ എന്നായിരിക്കും ഇനി കുറച്ചുപേര്‍ക്ക് അറിയേണ്ടത്.

അങ്ങനെയല്ല, ഏഴ് വര്‍ഷമായി ഞങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ആക്ടീവാണ്. കല്യാണം കഴിഞ്ഞ ടൈമില്‍ ഡാന്‍സ് വീഡിയോകളൊക്കെയായിരുന്നു ചെയ്തിരുന്നത്. നിനക്കൊക്കെ നാണമുണ്ടോ, ഭാര്യയും ഭര്‍ത്താവും തുള്ളി ജീവിക്കുന്നു, ഭാര്യയെ നാട്ടുകാരുടെ മുന്നില്‍ പ്രദര്‍ശന വസ്തുവാക്കുന്നു എന്നായിരുന്നു അന്നത്തെ കമന്റുകള്‍.

പിന്നെ ഞങ്ങള്‍ അത്യാവശ്യം പോപ്പുലറായപ്പോള്‍ പ്രമോഷനൊക്കെ ചെയ്ത് തുടങ്ങി. അന്നേരം ഇമ്മോറല്‍ ട്രാഫിക്കായിരുന്നു. എവിടെയാണ് ആരുടെ മുന്നിലാണ് വീഡിയോ ഒക്കെ എടുക്കാന്‍ പോവുന്നത് എന്നായിരുന്നു ചോദ്യം. പിന്നെയൊരു ഐ ഫോണ്‍ പ്രാങ്ക് ചെയ്തപ്പോള്‍ കംപ്ലീറ്റ് നെഗറ്റീവായിരുന്നു.

അത്രയും കാലം തിരിഞ്ഞ് നോക്കാത്തവര്‍ വരെ നെഗറ്റീവ് കമന്റുകളുമായി വന്നിരുന്നു. അതുകഴിഞ്ഞ് ശ്രീക്കുട്ടി സീരിയല്‍ ചെയ്ത് തുടങ്ങി. അവളെ കൊണ്ട് വിറ്റു എന്നായിരുന്നു അന്നേരത്തെ കമന്റ്. ബിഗ് ബോസിലേക്ക് വന്നതോടെ പേഴ്‌സണലി വന്ന് നല്ല കമന്റുകളൊക്കെ പറഞ്ഞ് തുടങ്ങി. ഫേക്ക് അക്കൗണ്ടുകളിലൂടെ തെറി വിളിക്കുന്നുണ്ടായിരുന്നു അപ്പോഴും.

മെറ്റേണിറ്റി ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ വിമര്‍ശനം വരുന്നതിന് കാരണം. അതിലെ കമന്റുകളും ഞാനത്ര മൈന്‍ഡ് ചെയ്തിരുന്നില്ല. പക്ഷേ, ചിലതിനൊക്കെ മറുപടി കൊടുത്തേ തീരൂയെന്ന് ശ്രീക്കുട്ടി പറഞ്ഞിരുന്നു. ഈ ഫോട്ടോ ഷൂട്ട് ചെയ്യുന്നവരൊക്കെ മോശക്കാരാണെന്നാണ് ചിലരുടെയൊക്കെ ധാരണ.

ഞങ്ങള്‍ മാത്രമാണ് ഇത് ചെയ്തതെന്നാണ് അവരൊക്കെ പറയുന്നത്. അമ്മയാവുന്നത് നല്ല കാര്യം. പക്ഷേ, ഇത് കുറച്ച് ഓവറാണ്, നാണവും മാനവും വേണം എന്നായിരുന്നു ഒരു കമന്റ്.ഞാന്‍ കാണിച്ചത് കുഞ്ഞ് കിടക്കുന്ന ഭാഗമാണ്. അതിലെന്ത് മോശമാണ് ഉള്ളതെന്ന് മനസിലാവുന്നില്ലെന്നായിരുന്നു ശ്രീക്കുട്ടി പറഞ്ഞത്.

ഇഷ്ടമുണ്ടായിരുന്നു, ഇപ്പോള്‍ അത് പോയെന്നുള്ള പ്രതികരണങ്ങളുമുണ്ടായിരുന്നു. നിങ്ങളുടെ ഇഷ്ടം വേണ്ട. ഞങ്ങളെ ഇഷ്ടമില്ലെങ്കില്‍ അണ്‍ഫോളോ ചെയ്‌തോളൂ. ഒരുപാട് ഓപ്ഷനുണ്ടല്ലോ. വസ്ത്രധാരണത്തെയും ചിലര്‍ വിമര്‍ശിച്ചിരുന്നു. ഗര്‍ഭിണിയാവുകയെന്നതൊരു ഭാഗ്യമാണ്.

ഗര്‍ഭകാലത്തിന്റെ പവിത്രത ഈ ഫോട്ടോ ഷൂട്ടിലൂടെ നശിപ്പിച്ചു. ഭാര്യയുടെ വയര്‍ എന്തിനാണ് മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്. കാശിന് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യാമോ. പത്ത് ഫോട്ടോ ഇട്ടുകഴിഞ്ഞാല്‍ പൈസ വരുമെന്ന് നിങ്ങളോടാരാണ് പറഞ്ഞത്. ഞാനാണോ അവളുടെ ഡ്രസ് ഏതാണെന്ന് തീരുമാനിക്കേണ്ടത്. അത് അവളുടെ സ്വാതന്ത്ര്യമാണ്. അതില്‍ ഞാനെന്തിനാണ് അനാവശ്യ ഇടപെടലുകള്‍ നടത്തുന്നതെന്നായിരുന്നു അഭിയുടെ ചോദ്യം.

[A post shared by Abhilash S (@abhisree_official_)](https://www.instagram.com/reel/DZCPBA_vcTh/?utm_source=ig_embed&utm_campaign=loading)

### Related Links & Sources
- [Original Story Source](https://moviemax.in/news/363133/content-highlights-abhisree-responds-to-negative-comments-on-pregnancy-photoshoot)