‘അയിത്തം തിരിച്ചു കൊണ്ടുവരുന്ന സംഘികൾ’: അംബേദ്കർ മെമ്മോറിയൽ സ്കൂളിലെ പ്രവേശനോത്സവത്തിൽ മിഠായി മേശപ്പുറത്തേക്ക് എറിഞ്ഞുനൽകി വി. മുരളീധരൻ

‘അയിത്തം തിരിച്ചു കൊണ്ടുവരുന്ന സംഘികൾ’: അംബേദ്കർ മെമ്മോറിയൽ സ്കൂളിലെ പ്രവേശനോത്സവത്തിൽ  മിഠായി മേശപ്പുറത്തേക്ക് എറിഞ്ഞുനൽകി വി. മുരളീധരൻ
Jun 2, 2026 09:47 AM | By Susmitha Surendran

തിരുവനന്തപുരം : (https://truevisionnews.com/) കാട്ടേല അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ (എംആർഎസ്) സ്കൂളിലെ പ്രവേശനോത്സവത്തിനിടെ വിദ്യാർത്ഥികളെ അപമാനിച്ച് വി. മുരളീധരൻ എംഎൽഎ.

പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക്‌ മിഠായി വിതരണം ചെയ്‌തത്‌ എംഎൽഎയായിരുന്നു. കുട്ടികളുടെ കയ്യിൽ കൊടുക്കാനുള്ള മടിയിൽ മേശപ്പുറത്തേക്ക് മിഠായി എറിഞ്ഞ് നൽകുകയായിരുന്നു വി. മുരളീധരൻ. കട്ടേല എംആർഎസ് പ്രവേശനോത്സവത്തിലെ ദൃശ്യങ്ങളും വിവാദത്തിലേക്ക് നീങ്ങുകയാണ്.

കുട്ടികളുടെ കൈയിലേക്ക്‌ നൽകാതെ മേശപ്പുറത്ത്‌ തട്ടിയിട്ടശേഷം എടുത്ത്‌ കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഉദ്‌ഘാടകയായ മന്ത്രി എ തുളസി നോക്കി നിൽക്കുമ്പോഴായിരുന്നു എംഎൽഎയുടെ വിവേചനപരമായ നടപടി. പട്ടികജാതി-, പട്ടികവർഗ, പിന്നാക്കവിഭാഗത്തിലെ കുട്ടികൾ പഠിക്കുന്ന സ്‌കൂളാണ്‌ കട്ടേലയിലേത്‌.

സംഭവത്തിൽ വി മുരളീധരന് എതിരെ വിമർശനം ശക്തം. സോഷ്യൽ മീഡിയയിലൂടെയും നിരവധി പേരാണ് വി മുരളീധരന് എതിരെ രം​ഗത്ത് വന്നിരിക്കുന്നത്. ‘അയിത്തം തിരിച്ചു കൊണ്ടുവരുന്ന സംഘികൾ’, ‘ഇത്ര കഷ്ടപ്പെട്ടു പിന്നെ ചെയ്യണോ കയ്യിൽ കൊടുക്കാൻ പറ്റാത്ത കുട്ടികളെ കാണാനും പോവരുത് അണ്ണാ’ എന്നും കമ‌ന്റുകൾ. ചെറിയ കുട്ടികളോട് പോലും മര്യാദ കാണിക്കാൻ അറിയാത്ത നീയൊക്കെ മനുഷ്യൻ തന്നെയാണോ, ആ കുട്ടികളില്‍ ചിലര്‍ അദ്ദേഹത്തിന്‍റെ കണ്ണിലേക്ക് നോക്കിയത് കണ്ടപ്പോള്‍ മനസ്സൊന്ന് നൊന്തുവെന്നും കമന്റുകൾ നീളുന്നു.

Content Highlight: Entrance ceremony at Ambedkar Memorial School; MLA V. Muraleedharan hesitated to hand over sweets, threw them on the table

Next TV

Related Stories
വിദ്യാർഥികൾ ശ്രദ്ധിക്കുക!  പ്ലസ് വൺ ഓൺലൈൻ അപേക്ഷയ്ക്കുള്ള സമയപരിധി നാളെ അവസാനിക്കും; ട്രയൽ അലോട്ട്‌മെന്റ് ജൂൺ 8-ന്

Jun 2, 2026 11:27 AM

വിദ്യാർഥികൾ ശ്രദ്ധിക്കുക! പ്ലസ് വൺ ഓൺലൈൻ അപേക്ഷയ്ക്കുള്ള സമയപരിധി നാളെ അവസാനിക്കും; ട്രയൽ അലോട്ട്‌മെന്റ് ജൂൺ 8-ന്

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന്‌ ഓൺലൈനായി അപേക്ഷിക്കാനുള്ള സമയപരിധി ബുധനാഴ്‌ച...

Read More >>
'ഉറക്കത്തില്‍ ഞെട്ടി ഉണരുന്ന അസുഖം, മഞ്ഞപ്പിത്തം ബാധിച്ച രോഗിയുടെ അവസ്ഥ ഗുരുതരമായിരുന്നു'; വിശദീകരണവുമായി ആശുപത്രി അധികൃതര്‍

Jun 2, 2026 11:22 AM

'ഉറക്കത്തില്‍ ഞെട്ടി ഉണരുന്ന അസുഖം, മഞ്ഞപ്പിത്തം ബാധിച്ച രോഗിയുടെ അവസ്ഥ ഗുരുതരമായിരുന്നു'; വിശദീകരണവുമായി ആശുപത്രി അധികൃതര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി...

Read More >>
'മുകളിൽ എന്താണെന്ന് മാത്രം അറിഞ്ഞാൽ മതിയോ?' പാലത്തിന്റെ ഗർഡറിൽ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി നാട്ടുകാർ

Jun 2, 2026 11:16 AM

'മുകളിൽ എന്താണെന്ന് മാത്രം അറിഞ്ഞാൽ മതിയോ?' പാലത്തിന്റെ ഗർഡറിൽ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി നാട്ടുകാർ

'മുകളിൽ എന്താണെന്ന് മാത്രം അറിഞ്ഞാൽ മതിയോ?' പാലത്തിന്റെ ഗർഡറിൽ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി...

Read More >>
പ്രധാനമന്ത്രിയുടെ ഷൂവിൽ മുത്തം....; മുഖ്യമന്ത്രിയുടെ വ്യാജഫോട്ടോ നിർമിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു, കോഴിക്കോട്  ഉള്ള്യേരി സ്വദേശിക്കെതിരെ  കേസെടുത്തു

Jun 2, 2026 11:10 AM

പ്രധാനമന്ത്രിയുടെ ഷൂവിൽ മുത്തം....; മുഖ്യമന്ത്രിയുടെ വ്യാജഫോട്ടോ നിർമിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു, കോഴിക്കോട് ഉള്ള്യേരി സ്വദേശിക്കെതിരെ കേസെടുത്തു

മുഖ്യമന്ത്രിയുടെ വ്യാജഫോട്ടോ നിർമിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു, കോഴിക്കോട് സ്വദേശിക്കെതിരെ പൊലീസ്...

Read More >>
തൊട്ടിൽപ്പാലം ചൂരണി പുഴയിൽ കുളിക്കാനെത്തിയ യുവാവിന് നേരെ ക്രൂരമർദ്ദനം; കല്ലുകൊണ്ട് കണ്ണിൽ കുത്തി, മൊബൈൽ ഫോണും തകർത്തു; 4 പേർക്കെതിരെ കേസ്

Jun 2, 2026 11:09 AM

തൊട്ടിൽപ്പാലം ചൂരണി പുഴയിൽ കുളിക്കാനെത്തിയ യുവാവിന് നേരെ ക്രൂരമർദ്ദനം; കല്ലുകൊണ്ട് കണ്ണിൽ കുത്തി, മൊബൈൽ ഫോണും തകർത്തു; 4 പേർക്കെതിരെ കേസ്

തൊട്ടിൽപ്പാലം ചൂരണി പുഴയിൽ കുളിക്കാനെത്തിയ യുവാവിന് നേരെ ക്രൂരമർദ്ദനം 4 പേർക്കെതിരെ...

Read More >>
Top Stories

News Roundup

GCC News