ഭാര്യയെ സ്കൂളിലേക്കു പോകാൻ ബസിൽ കയറ്റിവിട്ടു; പിന്നാലെ വീട്ടിൽ തിരിച്ചെത്തി ഭർത്താവ് തൂങ്ങി മരിച്ചു

ഭാര്യയെ സ്കൂളിലേക്കു പോകാൻ ബസിൽ കയറ്റിവിട്ടു; പിന്നാലെ വീട്ടിൽ തിരിച്ചെത്തി ഭർത്താവ് തൂങ്ങി മരിച്ചു
Jun 1, 2026 01:40 PM | By Athira V
#Latest News #Suicide #Kasargod

കാസർഗോഡ് : ( www.truevisionnews.com ) അധ്യാപികയായ ഭാര്യയെ സ്കൂളിലേക്കു പോകാൻ ബസിൽ കയറ്റിവിട്ടശേഷം വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് തൂങ്ങി മരിച്ചു.

പനത്തടിയിലെ ശങ്കർ ബേക്കറി ആൻഡ് കൂൾബാർ ഉടമയും പൊതുപ്രവർത്തകനുമായ തച്ചറക്കടവിലെ കെ.എൻ. വേണുവാണ് (52) മരിച്ചത്. ഇന്ന് രാവിലെ ഭാര്യയെ വീട്ടിൽനിന്നു കാറിൽ പനത്തടി ബസ് സ്റ്റോപ്പിലെത്തിച്ചശേഷമാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്.

വീടിന്റെ ഒന്നാം നിലയിലേക്കു പോയ വേണുവിനെ കാണാതെ വന്നതോടെ മകൾ ചെന്നു നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അയൽവാസികളുടെ സഹായത്തോടെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പനത്തടി വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡന്റ്, ബളാന്തോട് സ്കൂൾ മുൻ പിടിഎ പ്രസിഡന്റ്, കോളിച്ചാൽ ലയൺസ് ക്ലബ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു. കാഞ്ഞങ്ങാട് അജാനൂർ ഇഖ്ബാൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക സരിതയാണ് ഭാര്യ. മക്കൾ: ശങ്കർ, അഞ്ജന.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

Content Highlight: Content Highlights:- Husband hangs himself after wife leaves him on bus to go to school

#Latest News #Suicide #Kasargod

Next TV

Related Stories
മാക്കൂട്ടം ചുരംപാതയിൽ ട്രാവലറും ബസും കൂട്ടിയിടിച്ച് അപകടം; കൊട്ടിയൂർ ദർശനത്തിനെത്തിയ  രണ്ട്  തീർത്ഥാടകർക്ക് പരിക്ക്

Jun 1, 2026 03:01 PM

മാക്കൂട്ടം ചുരംപാതയിൽ ട്രാവലറും ബസും കൂട്ടിയിടിച്ച് അപകടം; കൊട്ടിയൂർ ദർശനത്തിനെത്തിയ രണ്ട് തീർത്ഥാടകർക്ക് പരിക്ക്

മാക്കൂട്ടം ചുരംപാതയിൽ ട്രാവലറും ബസും കൂട്ടിയിടിച്ച് അപകടം; കൊട്ടിയൂർ ദർശനത്തിനെത്തിയ തീർത്ഥാടകർക്ക്...

Read More >>
‘നടക്കാത്ത’ സി.ജെ.പി മീറ്റ് അപ്പ്; കൊച്ചിയിലെ കോക്രോച്ച് ജനത പാര്‍ട്ടി മീറ്റ് അപില്‍ അന്വേഷണവുമായി പൊലീസ്

Jun 1, 2026 02:49 PM

‘നടക്കാത്ത’ സി.ജെ.പി മീറ്റ് അപ്പ്; കൊച്ചിയിലെ കോക്രോച്ച് ജനത പാര്‍ട്ടി മീറ്റ് അപില്‍ അന്വേഷണവുമായി പൊലീസ്

സമൂഹമാധ്യമങ്ങളില്‍ തരംഗമായ കോക്രോച്ച് ജനത പാര്‍ട്ടിയുടെ പേരില്‍ കൊച്ചിയില്‍ ഒത്തുചേരല്‍ നീക്കം നടന്നതില്‍ പൊലീസ്...

Read More >>
ആരും എത്തിയില്ല; കൊച്ചിയിൽ 'കോക്രോച്ച് ജനതാ പാർട്ടി' ദക്ഷിണേന്ത്യൻ സംഗമം പ്രചാരണത്തിലൊതുങ്ങി

Jun 1, 2026 02:43 PM

ആരും എത്തിയില്ല; കൊച്ചിയിൽ 'കോക്രോച്ച് ജനതാ പാർട്ടി' ദക്ഷിണേന്ത്യൻ സംഗമം പ്രചാരണത്തിലൊതുങ്ങി

കൊച്ചിയിൽ 'കോക്രോച്ച് ജനതാ പാർട്ടി' ദക്ഷിണേന്ത്യൻ സംഗമം...

Read More >>
സമവായ ചർച്ചയിലെ ധാരണ...: പ്രകടനത്തിനിടെ നശിപ്പിച്ച മുഖ്യമന്ത്രിയുടെ ഫ്ലെക്സ് ബോർഡ് സിപിഎമ്മിന്റെ ചെലവിൽത്തന്നെ പുനഃസ്ഥാപിച്ചു

Jun 1, 2026 02:25 PM

സമവായ ചർച്ചയിലെ ധാരണ...: പ്രകടനത്തിനിടെ നശിപ്പിച്ച മുഖ്യമന്ത്രിയുടെ ഫ്ലെക്സ് ബോർഡ് സിപിഎമ്മിന്റെ ചെലവിൽത്തന്നെ പുനഃസ്ഥാപിച്ചു

മരടിൽ സിപിഎം പ്രവർത്തകർ നശിപ്പിച്ച മുഖ്യമന്ത്രി വി.ഡി സതീശന്റെ ഫ്ലെക്സ്, സിപിഎമ്മിന്റെ ചെലവിൽത്തന്നെ...

Read More >>
Top Stories

News Roundup