സമവായ ചർച്ചയിലെ ധാരണ...: പ്രകടനത്തിനിടെ നശിപ്പിച്ച മുഖ്യമന്ത്രിയുടെ ഫ്ലെക്സ് ബോർഡ് സിപിഎമ്മിന്റെ ചെലവിൽത്തന്നെ പുനഃസ്ഥാപിച്ചു

സമവായ ചർച്ചയിലെ ധാരണ...: പ്രകടനത്തിനിടെ നശിപ്പിച്ച മുഖ്യമന്ത്രിയുടെ ഫ്ലെക്സ് ബോർഡ് സിപിഎമ്മിന്റെ ചെലവിൽത്തന്നെ പുനഃസ്ഥാപിച്ചു
Jun 1, 2026 02:25 PM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/) മരടിൽ സിപിഎം പ്രവർത്തകർ തകർത്ത മുഖ്യമന്ത്രി നേതാവ് വി.ഡി. സതീശന്റെ ചിത്രമുള്ള ഫ്ലെക്സ് ബോർഡ് ഒടുവിൽ സിപിഎമ്മിന്റെ തന്നെ ചെലവിൽ പുനഃസ്ഥാപിച്ചു.

മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യം അർപ്പിച്ച് മരട് കൊട്ടാരം ജങ്ഷനിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡാണ് സിപിഎം പ്രവർത്തകർ നശിപ്പിച്ചത്. പിണറായി വിജയന്റെ വീട്ടിലെ ഇഡി പരിശോധനയിൽ പ്രതിഷേധിച്ച് മേയ് 27-ന് സിപിഎം നടത്തിയ പ്രകടനത്തിനിടെയാണിത് നശിപ്പിച്ചത്.

കുറ്റക്കാർക്കെതിരേ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തിയിരുന്നു. മരട് പോലീസിൽ പരാതിയും നൽകി. ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 10 പേർക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി മരട് പോലീസ് കേസെടുത്തതോടെ ഇവർ ഒളിവിൽ പോയി.

പൊലീസ് എടുത്ത വീഡിയോ തെളിവാക്കിയാണ് കേസെടുത്തത്. തുടർന്നു നടന്ന സമവായ ചർച്ചയിലെ ധാരണപ്രകാരമാണ് സിപിഎമ്മിന്റെ ചെലവിൽ ബോർഡ് പുനഃസ്ഥാപിച്ചതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിൻസൺ പീറ്റർ പറഞ്ഞു. സിപിഎം പ്രാദേശിക നേതാക്കൾ പണം നൽകി ഫ്ലെക്സ് അടിപ്പിച്ച ശേഷം തൊഴിലാളികളെ നിയോഗിച്ച് പുനഃസ്ഥാപിക്കുകയാണ് ചെയ്തത്.

Content Highlight: Chief Minister V.D. Satheesan's flex, which was destroyed by CPM workers in Maradu, was restored at the CPM's own expense.

Next TV

Related Stories
മാക്കൂട്ടം ചുരംപാതയിൽ ട്രാവലറും ബസും കൂട്ടിയിടിച്ച് അപകടം; കൊട്ടിയൂർ ദർശനത്തിനെത്തിയ  രണ്ട്  തീർത്ഥാടകർക്ക് പരിക്ക്

Jun 1, 2026 03:01 PM

മാക്കൂട്ടം ചുരംപാതയിൽ ട്രാവലറും ബസും കൂട്ടിയിടിച്ച് അപകടം; കൊട്ടിയൂർ ദർശനത്തിനെത്തിയ രണ്ട് തീർത്ഥാടകർക്ക് പരിക്ക്

മാക്കൂട്ടം ചുരംപാതയിൽ ട്രാവലറും ബസും കൂട്ടിയിടിച്ച് അപകടം; കൊട്ടിയൂർ ദർശനത്തിനെത്തിയ തീർത്ഥാടകർക്ക്...

Read More >>
‘നടക്കാത്ത’ സി.ജെ.പി മീറ്റ് അപ്പ്; കൊച്ചിയിലെ കോക്രോച്ച് ജനത പാര്‍ട്ടി മീറ്റ് അപില്‍ അന്വേഷണവുമായി പൊലീസ്

Jun 1, 2026 02:49 PM

‘നടക്കാത്ത’ സി.ജെ.പി മീറ്റ് അപ്പ്; കൊച്ചിയിലെ കോക്രോച്ച് ജനത പാര്‍ട്ടി മീറ്റ് അപില്‍ അന്വേഷണവുമായി പൊലീസ്

സമൂഹമാധ്യമങ്ങളില്‍ തരംഗമായ കോക്രോച്ച് ജനത പാര്‍ട്ടിയുടെ പേരില്‍ കൊച്ചിയില്‍ ഒത്തുചേരല്‍ നീക്കം നടന്നതില്‍ പൊലീസ്...

Read More >>
ആരും എത്തിയില്ല; കൊച്ചിയിൽ 'കോക്രോച്ച് ജനതാ പാർട്ടി' ദക്ഷിണേന്ത്യൻ സംഗമം പ്രചാരണത്തിലൊതുങ്ങി

Jun 1, 2026 02:43 PM

ആരും എത്തിയില്ല; കൊച്ചിയിൽ 'കോക്രോച്ച് ജനതാ പാർട്ടി' ദക്ഷിണേന്ത്യൻ സംഗമം പ്രചാരണത്തിലൊതുങ്ങി

കൊച്ചിയിൽ 'കോക്രോച്ച് ജനതാ പാർട്ടി' ദക്ഷിണേന്ത്യൻ സംഗമം...

Read More >>
ഭാര്യയെ സ്കൂളിലേക്കു പോകാൻ ബസിൽ കയറ്റിവിട്ടു; പിന്നാലെ വീട്ടിൽ തിരിച്ചെത്തി ഭർത്താവ് തൂങ്ങി മരിച്ചു

Jun 1, 2026 01:40 PM

ഭാര്യയെ സ്കൂളിലേക്കു പോകാൻ ബസിൽ കയറ്റിവിട്ടു; പിന്നാലെ വീട്ടിൽ തിരിച്ചെത്തി ഭർത്താവ് തൂങ്ങി മരിച്ചു

ഭാര്യയെ സ്കൂളിലേക്കു പോകാൻ ബസിൽ കയറ്റിവിട്ടു; പിന്നാലെ വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് തൂങ്ങി...

Read More >>
Top Stories

News Roundup