ട്രിച്ചി പിടിക്കാൻ തൃഷ എത്തുമോ? വിജയ്‌യുടെ ഇന്നത്തെ രാഷ്ട്രീയ പ്രഖ്യാപനം കാത്ത് തമിഴ്‌നാട്

ട്രിച്ചി പിടിക്കാൻ തൃഷ എത്തുമോ? വിജയ്‌യുടെ ഇന്നത്തെ രാഷ്ട്രീയ പ്രഖ്യാപനം കാത്ത് തമിഴ്‌നാട്
2026-06-01T12:52:00 | By Fidha Parvin
#LATEST NEWS #CM Vijay #Tiruchirappalli #Trisha

ചെന്നൈ: (https://moviemax.in/ )  കന്നിയങ്കത്തിൽ മികച്ച വിജയം നേടി തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വോട്ടർമാർക്ക് നന്ദി അറിയിക്കാൻ നടൻ വിജയ് ഇന്ന് തിരുച്ചിറപ്പള്ളിയിൽ (ട്രിച്ചി) എത്തും. വൈകീട്ട് നാലിന് തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്‌സ് കോളേജിൽ നടക്കുന്ന വൻ പൊതുയോഗത്തിൽ അദ്ദേഹം സംസാരിക്കും. ക്യൂആർ  കോഡ് പതിപ്പിച്ച ടിക്കറ്റുകളുള്ള 5,000 പേർക്കാണ് യോഗത്തിലേക്ക് പ്രവേശനമുള്ളത്. കഴിഞ്ഞ മാസം 20നാണ് വിജയ് ഇതിന് മുൻപ് ട്രിച്ചിയിൽ എത്തിയത്.

പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് സീറ്റുകളിലാണ് വിജയ് മത്സരിച്ച് ജയിച്ചത്. മുഖ്യമന്ത്രിയായതിനെ തുടർന്ന് അദ്ദേഹം ട്രിച്ചി ഈസ്റ്റ് സീറ്റ് രാജിവെച്ചിരുന്നു. എന്നാൽ വിജയിച്ച ശേഷം വോട്ടർമാർക്ക് നന്ദി പോലും പറയാതെ വിജയ് മണ്ഡലം ഒഴിഞ്ഞുവെന്ന രീതിയിൽ ഡിഎംകെ - അണ്ണാഡിഎംകെ മുന്നണികൾ കടുത്ത വിമർശനം ഉയർത്തിയിരുന്നു. ഇതിന് ഇന്നത്തെ പൊതുയോഗത്തിലൂടെ വിജയ് മറുപടി നൽകുമെന്നാണ് കരുതുന്നത്. കൂടാതെ പ്രതിപക്ഷ കക്ഷികൾക്കെതിരെ കടുത്ത രാഷ്ട്രീയ ആക്രമണവും വിജയ്‌യുടെ ഭാഗത്തുനിന്നുണ്ടായേക്കാം.

ട്രിച്ചി ഈസ്റ്റിൽ തൃഷ കൃഷ്ണ മത്സരിക്കുമോ?

വിജയ് രാജിവെച്ചതോടെ ട്രിച്ചി ഈസ്റ്റിൽ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയിരിക്കുകയാണ്. ഇവിടെ തമിഴക വെട്രി കഴകം (TVK) സ്ഥാനാർഥിയായി പ്രശസ്ത നടി തൃഷ കൃഷ്ണ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമാണ്. വിജയ്‌യുമായി ചേർത്ത് തൃഷയുടെ പേര് ചർച്ചകളിൽ സജീവമാണെങ്കിലും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ഇന്നത്തെ യോഗത്തിൽ സ്ഥാനാർഥിയെ സംബന്ധിച്ച സൂചനകൾ മുഖ്യമന്ത്രി നൽകുമോ എന്ന ആകാംക്ഷയിലാണ് അണികൾ.

കൃത്യമായ രാഷ്ട്രീയ കണക്കുകൂട്ടലുകളോടെയാണ് വിജയ് ട്രിച്ചി ഈസ്റ്റ് തിരഞ്ഞെടുത്തത്. നഗരപ്രദേശങ്ങളും ന്യൂനപക്ഷ ജനസംഖ്യയും, പ്രത്യേകിച്ച് വെള്ളാളർ സമുദായത്തിൽ നിന്നുള്ള ക്രിസ്ത്യൻ വോട്ടുകളും നിർണായകമായ മണ്ഡലമാണിത്. കടുത്ത മത്സരത്തിനൊടുവിൽ 2,700-ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയ് ഇവിടെ നിന്നും നിയമസഭയിലെത്തിയത്. അതുകൊണ്ടുതന്നെ പാർട്ടിക്ക് വലിയ സ്വാധീനമുള്ള ഈ സീറ്റിൽ തൃഷയെ ഇറക്കി വിജയം നിലനിർത്താനാണോ ടിവികെ ശ്രമിക്കുന്നത് എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്.

Content Highlight: Pass with QR code, entry for only 5000 people; CM Vijay will arrive in Tiruchirappalli, will Trisha be declared as his successor?

#LATEST NEWS #CM Vijay #Tiruchirappalli #Trisha

Next TV

Related Stories
പണി പാളിയോ ....?  തമിഴ്നാട് മുഖ്യമന്ത്രിയെയും തൃഷയെയും കുറിച്ചുള്ള തമാശ; ധ്യാൻശ്രീനിവാസൻ മാപ്പ് പറയണമെന്ന് വിജയ് ആരാധകർ

Jul 18, 2026 08:37 PM

പണി പാളിയോ ....? തമിഴ്നാട് മുഖ്യമന്ത്രിയെയും തൃഷയെയും കുറിച്ചുള്ള തമാശ; ധ്യാൻശ്രീനിവാസൻ മാപ്പ് പറയണമെന്ന് വിജയ് ആരാധകർ

പ്രമോഷൻ പരിപാടിയിൽ വിജയിയെയും തൃഷയെയും പരാമർശിച്ച് ധ്യാൻ ശ്രീനിവാസൻ നടത്തിയ തമാശ വിവാദം. മാപ്പ് പറയണമെന്ന് വിജയ്...

Read More >>
'ജനനായകൻ' ജൂലൈ 23-ന് തിയേറ്ററുകളിലേക്ക്; അഡ്വാൻസ് ബുക്കിങ് നാളെ മുതൽ, വിജയ് ചിത്രത്തിനായി ആരാധകരുടെ കാത്തിരിപ്പ്

Jul 18, 2026 09:33 AM

'ജനനായകൻ' ജൂലൈ 23-ന് തിയേറ്ററുകളിലേക്ക്; അഡ്വാൻസ് ബുക്കിങ് നാളെ മുതൽ, വിജയ് ചിത്രത്തിനായി ആരാധകരുടെ കാത്തിരിപ്പ്

തമിഴ്‌നാട് മുഖ്യമന്ത്രിയായ ശേഷം വിജയ് അഭിനയിക്കുന്ന അവസാന ചിത്രം ജനായകൻ ജൂലൈ 23ന് റിലീസ്. പുലർച്ചെ 6ന് ഫസ്റ്റ് ഷോ. അഡ്വാൻസ് ബുക്കിംഗ്...

Read More >>
'പ്രസവകാലത്ത് രാജ്ഞിയെപ്പോലെ പരിചരണം, ആർത്തവവിരാമത്തിലോ? സ്ത്രീകൾക്കായുള്ള കരുതലിൽ മാറ്റം വേണമെന്ന് സമീര റെഡ്ഡി

Jul 17, 2026 05:21 PM

'പ്രസവകാലത്ത് രാജ്ഞിയെപ്പോലെ പരിചരണം, ആർത്തവവിരാമത്തിലോ? സ്ത്രീകൾക്കായുള്ള കരുതലിൽ മാറ്റം വേണമെന്ന് സമീര റെഡ്ഡി

മെനോപോസിനെ കുറിച്ച് സമൂഹം മിണ്ടുന്നില്ലെന്ന് നടി സമീര റെഡ്ഡി. പ്രസവാനന്തര വിഷാദം, ഹോർമോൺ മാറ്റങ്ങൾ, സ്ത്രീകൾക്ക് വേണ്ട പിന്തുണ...

Read More >>
അഭിനയത്തിലേക്ക് ജേസൺ സഞ്ജയ്? അൽഫോൺസ് പുത്രന്റെ ക്ഷണം ലഭിച്ചെന്ന് വെളിപ്പെടുത്തൽ

Jul 17, 2026 04:38 PM

അഭിനയത്തിലേക്ക് ജേസൺ സഞ്ജയ്? അൽഫോൺസ് പുത്രന്റെ ക്ഷണം ലഭിച്ചെന്ന് വെളിപ്പെടുത്തൽ

വിജയ് മകൻ ജേസൺ സഞ്ജയ് സംവിധായകനായി അരങ്ങേറുന്ന 'സിഗ്മ' സിനിമയുടെ വിശേഷങ്ങൾ. അൽഫോൺസ് പുത്രൻ അഭിനയിക്കാൻ ക്ഷണിച്ചെന്നും അഭിനയത്തെക്കുറിച്ചും ജേസൺ...

Read More >>
'ജനനായകൻ' റീലോഡഡ്; ആരാധകരെ ആവേശത്തിലാക്കി ദളപതിയുടെ ചിത്രം പുതിയ രൂപത്തിൽ ജൂലൈ 23-ന് തിയേറ്ററുകളിലേക്ക്

Jul 17, 2026 03:47 PM

'ജനനായകൻ' റീലോഡഡ്; ആരാധകരെ ആവേശത്തിലാക്കി ദളപതിയുടെ ചിത്രം പുതിയ രൂപത്തിൽ ജൂലൈ 23-ന് തിയേറ്ററുകളിലേക്ക്

ദളപതി വിജയുടെ അവസാന ചിത്രം ജനനായകൻ പുതിയ പതിപ്പുമായി ജൂലൈ 23ന് റിലീസ്. പാട്ടുകളിൽ മാറ്റം വരുത്തിയതായി നിർമാതാവ്. കേരള ബുക്കിംഗ് ജൂലൈ...

Read More >>
അജ്ഞാതപർവം അവസാനിക്കുന്നു; പ്രഭാസിന്റെ 'ഫൗജി' 2026 ഡിസംബർ മൂന്നിന് തിയേറ്ററുകളിൽ

Jul 16, 2026 01:21 PM

അജ്ഞാതപർവം അവസാനിക്കുന്നു; പ്രഭാസിന്റെ 'ഫൗജി' 2026 ഡിസംബർ മൂന്നിന് തിയേറ്ററുകളിൽ

പ്രഭാസ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം 'ഫൗജി' 2026 ഡിസംബർ 3 ന് തിയേറ്ററുകളിൽ. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അത്യുഗ്രൻ പോസ്റ്ററും...

Read More >>
Top Stories

News Roundup

GCC News