---
title: "സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രം 'തർക്കം'; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി"
english_title: "Sajin Babu's film 'Tarkkam'; First look poster released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/363118/sajin-babus-film-tarkkam-first-look-poster-released"
published_at: "2026-06-01T12:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d2d7b0c35d_THARKKAM.jpg"
keywords: ["Tharkam First Look", "Tharkam Movie", "Mollywood"]
---

# സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രം 'തർക്കം'; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

> **Lead Summary:** > ദേശീയ അവാർഡ് ജേതാവായ സജിൻ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന “തർക്കം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. പി.ഡബ്ല്യു.എൽ.ഒ എന്റർടെയ്ൻമെന്റ്സ്, സജിൻ ബാബു പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അനൂപ് കുട്ടിയും സജിൻ ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിർവഹിക്കുന്നു.

## Article Content

> ദേശീയ അവാർഡ് ജേതാവായ സജിൻ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന “തർക്കം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. പി.ഡബ്ല്യു.എൽ.ഒ എന്റർടെയ്ൻമെന്റ്സ്, സജിൻ ബാബു പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അനൂപ് കുട്ടിയും സജിൻ ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിർവഹിക്കുന്നു.

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ, ജാതി-ഫ്യൂഡൽ മേധാവിത്വത്തെ ഇന്നും ന്യായീകരിച്ച് അഭിമാനത്തോടെ ജീവിക്കുന്ന ഒരു പോലീസ് ഓഫീസറും, ഡോ. ബി.ആർ. അംബേദ്കറുടെ പുരോഗമന ആശയങ്ങളിൽ ആകൃഷ്ടനായി ലോകത്തെ കാണാനും നയിക്കാനും ശ്രമിക്കുന്ന സുർജിത് എന്ന യുവാവും തമ്മിലുള്ള സംഘർഷഭരിതമായ മുഹൂർത്തങ്ങളാണ് പ്രമേയമാകുന്നത്.

> ഒരു റിയലിസ്റ്റിക് ത്രില്ലർ എന്ന നിലയിൽ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ഒരേസമയം ഏഴ് ക്യാമറകൾ ഉപയോഗിച്ച് നാല് സിനിമാറ്റോഗ്രാഫർമാരുടെ മേൽനോട്ടത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കൊടുങ്ങല്ലൂർ ശ്രീ മഹാദേവി ക്ഷേത്രത്തിലെ പ്രസിദ്ധമായ ഭരണി ആഘോഷത്തിന്റെ പശ്ചാത്തലത്തിരുക്കിയ “തർക്കം” എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്.

തർക്കം ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകർ ഇവരാണ്. സിനിമാറ്റോഗ്രാഫി: ജെബിൻ ജേക്കബ്,

അഡിഷണൽ സിനിമാറ്റോഗ്രാഫി: നന്ദകുമാർ തോട്ടത്തിൽ, സിംബാദ്, റോഷൻ ജോസ്, എഡിറ്റിംഗ്: അപ്പു ഭട്ടതിരി, ലൈൻ പ്രൊഡ്യൂസർ: ഷാജി അസീസ്,സംഗീതം: സൈദ് അബ്ബാസ്, പ്രൊഡക്ഷൻ ഡിസൈനർ: വിനോദ് പട്ടണക്കാടൻ, ആക്ഷൻ ഡയറക്ടർ: റോബിൻ മാസ്റ്റർ ടീം

പ്രൊഡക്ഷൻ കൺട്രോളർ: ഫിജോ ഫിലിപ്പ്, സിങ്ക് സൗണ്ട്: രാകേഷ് ശശീന്ദ്രൻ, സൗണ്ട് മിക്സിംഗ്: ജുബിൻ രാജ്,വസ്ത്രാലങ്കാരം: സുർജിഷ് സി. സുരേഷ്, മേക്കപ്പ്: സുരേഷ് പിഷാരടി, അസോസിയേറ്റ് ഡയറക്ടർമാർ: സോനു രാമകൃഷ്ണൻ, ജാസിർ,

അസിസ്റ്റന്റ് ഡയറക്ടർ: സുബിൻ ജോർജ്, പ്രോജക്ട് ഡിസൈനർ: അരുൺ സോൾ, കാസ്റ്റിംഗ് ഡയറക്ടർ: രാജേഷ് നാരായണൻ,

പ്രൊഡക്ഷൻ മാനേജർമാർ: ശ്യാം കാർഗോസ്, സിജോ ജോസ് ജോസി, ഇ.സി. അശോകൻ, സെക്കൻഡ് യൂണിറ്റ് സിനിമാറ്റോഗ്രാഫി: റാം രാഘവ്, മാർക്കറ്റിംഗ്: പ്രതീഷ് ശേഖർ, പബ്ലിസിറ്റി ഡിസൈൻ: ദിലീപ് ദാസ്പി .ആർ.ഒ: എ.എസ്. ദിനേശ്

### Related Links & Sources
- [Original Story Source](https://moviemax.in/news/363118/sajin-babus-film-tarkkam-first-look-poster-released)