'പാൽ വില വർധനവിനെ എതിർക്കില്ല, അമ്മ ക്ഷീര കർഷകയായിരുന്നു, ഞാൻ പശുവിനെ കുളിപ്പിച്ചിട്ടുണ്ട്, തൊഴിലുറപ്പുകാർ പുല്ലുചെത്തുമ്പോൾ ദേഷ്യം വരുമായിരുന്നു' - മുഖ്യമന്ത്രി

'പാൽ വില വർധനവിനെ എതിർക്കില്ല, അമ്മ ക്ഷീര കർഷകയായിരുന്നു, ഞാൻ പശുവിനെ കുളിപ്പിച്ചിട്ടുണ്ട്, തൊഴിലുറപ്പുകാർ പുല്ലുചെത്തുമ്പോൾ ദേഷ്യം വരുമായിരുന്നു' - മുഖ്യമന്ത്രി
Jun 1, 2026 02:44 PM | By Susmitha Surendran
#Chief Minister VD Satheesa #milk price

തിരുവനന്തപുരം : (https://truevisionnews.com/) സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കുന്നതിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ . അമ്മ ക്ഷീര കർഷകയായിരുന്നു. ഞാൻ പശുവിനെ കുളിപ്പിച്ചിട്ടുണ്ട്, പുല്ല് വെട്ടിയിട്ടുണ്ട്. ഞാൻ നിയമസഭയിൽ അറിയപ്പെട്ടിരുന്നത് ക്ഷീര കർഷകരുടെ വക്താവായി. തൊഴിലുറപ്പുകാർ പുല്ലുചെത്തുമ്പോൾ ദേഷ്യം വരുമായിരുന്നു.

പുല്ല് പശുവിനുള്ളതെന്നാണ് ധാരണ. പാലിൻ്റെ വില കൂട്ടുമ്പോൾ ഞങ്ങൾ പ്രതിഷേധിക്കാറില്ല. ഇപ്പോ കൂട്ടിയതും ഞങ്ങളുടെ തലയിൽ. സത്യത്തിൽ ഈ വകുപ്പിൽ എനിക്ക് നോട്ടമുണ്ടായിരുന്നു. ബിന്ദുവായതുകൊണ്ടാണ് കൊടുത്തതാണ്. ഒരു കോടി ലീറ്റർ പാൽ ഉൽപ്പാദിപ്പിക്കണം. എല്ലാ മാസവും ഞാൻ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗുണനിലവാരത്താൽ വിട്ടുവീഴ്ചയരുത്. കാലിത്തീറ്റയുടെ വിലയിൽ സർക്കാർ ഇടപെടണം. ക്ഷീരവകുപ്പിന് പ്രത്യേക പരിഗണന ഉണ്ടാകും. തീറ്റപ്പുല്ല് കൃഷി വർദ്ധിപ്പിക്കണം. പാലിന്റെ വില കൂട്ടുമ്പോൾ കാലിത്തീറ്റയുടെ വിലയും കൂട്ടും. അത് കൊണ്ട് കർഷകർക്ക് കൂട്ടുന്ന തുകയുടെ പ്രയോജനം ഉണ്ടാകുന്നില്ല.

ഇപ്പോൾ പാൽ വില കൂട്ടിയതിന്റെ പഴി തനിക്ക്. താൻ  അത് എതിർത്തില്ല. പ്രതിപക്ഷം ആയിരുന്നപ്പോളും എതിർത്തിട്ടില്ല. ക്ഷീര കർഷകരുടെ അധ്വാനമാണ് ആലോചിക്കുന്നത്.അതേസമയം വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ മന്ത്രി ബിന്ദു കൃഷ്ണ മറുപടി നൽകിയില്ല. എല്ലാവർക്കും ലോക ക്ഷീര ദിനാശംസകൾ എന്ന് മറുപടി നൽകി.

Content Highlight: Will not oppose milk price hike, Chief Minister VD Satheesa

#Chief Minister VD Satheesa #milk price

Next TV

Related Stories
മാക്കൂട്ടം ചുരംപാതയിൽ ട്രാവലറും ബസും കൂട്ടിയിടിച്ച് അപകടം; കൊട്ടിയൂർ ദർശനത്തിനെത്തിയ  രണ്ട്  തീർത്ഥാടകർക്ക് പരിക്ക്

Jun 1, 2026 03:01 PM

മാക്കൂട്ടം ചുരംപാതയിൽ ട്രാവലറും ബസും കൂട്ടിയിടിച്ച് അപകടം; കൊട്ടിയൂർ ദർശനത്തിനെത്തിയ രണ്ട് തീർത്ഥാടകർക്ക് പരിക്ക്

മാക്കൂട്ടം ചുരംപാതയിൽ ട്രാവലറും ബസും കൂട്ടിയിടിച്ച് അപകടം; കൊട്ടിയൂർ ദർശനത്തിനെത്തിയ തീർത്ഥാടകർക്ക്...

Read More >>
‘നടക്കാത്ത’ സി.ജെ.പി മീറ്റ് അപ്പ്; കൊച്ചിയിലെ കോക്രോച്ച് ജനത പാര്‍ട്ടി മീറ്റ് അപില്‍ അന്വേഷണവുമായി പൊലീസ്

Jun 1, 2026 02:49 PM

‘നടക്കാത്ത’ സി.ജെ.പി മീറ്റ് അപ്പ്; കൊച്ചിയിലെ കോക്രോച്ച് ജനത പാര്‍ട്ടി മീറ്റ് അപില്‍ അന്വേഷണവുമായി പൊലീസ്

സമൂഹമാധ്യമങ്ങളില്‍ തരംഗമായ കോക്രോച്ച് ജനത പാര്‍ട്ടിയുടെ പേരില്‍ കൊച്ചിയില്‍ ഒത്തുചേരല്‍ നീക്കം നടന്നതില്‍ പൊലീസ്...

Read More >>
ആരും എത്തിയില്ല; കൊച്ചിയിൽ 'കോക്രോച്ച് ജനതാ പാർട്ടി' ദക്ഷിണേന്ത്യൻ സംഗമം പ്രചാരണത്തിലൊതുങ്ങി

Jun 1, 2026 02:43 PM

ആരും എത്തിയില്ല; കൊച്ചിയിൽ 'കോക്രോച്ച് ജനതാ പാർട്ടി' ദക്ഷിണേന്ത്യൻ സംഗമം പ്രചാരണത്തിലൊതുങ്ങി

കൊച്ചിയിൽ 'കോക്രോച്ച് ജനതാ പാർട്ടി' ദക്ഷിണേന്ത്യൻ സംഗമം...

Read More >>
സമവായ ചർച്ചയിലെ ധാരണ...: പ്രകടനത്തിനിടെ നശിപ്പിച്ച മുഖ്യമന്ത്രിയുടെ ഫ്ലെക്സ് ബോർഡ് സിപിഎമ്മിന്റെ ചെലവിൽത്തന്നെ പുനഃസ്ഥാപിച്ചു

Jun 1, 2026 02:25 PM

സമവായ ചർച്ചയിലെ ധാരണ...: പ്രകടനത്തിനിടെ നശിപ്പിച്ച മുഖ്യമന്ത്രിയുടെ ഫ്ലെക്സ് ബോർഡ് സിപിഎമ്മിന്റെ ചെലവിൽത്തന്നെ പുനഃസ്ഥാപിച്ചു

മരടിൽ സിപിഎം പ്രവർത്തകർ നശിപ്പിച്ച മുഖ്യമന്ത്രി വി.ഡി സതീശന്റെ ഫ്ലെക്സ്, സിപിഎമ്മിന്റെ ചെലവിൽത്തന്നെ...

Read More >>
ഭാര്യയെ സ്കൂളിലേക്കു പോകാൻ ബസിൽ കയറ്റിവിട്ടു; പിന്നാലെ വീട്ടിൽ തിരിച്ചെത്തി ഭർത്താവ് തൂങ്ങി മരിച്ചു

Jun 1, 2026 01:40 PM

ഭാര്യയെ സ്കൂളിലേക്കു പോകാൻ ബസിൽ കയറ്റിവിട്ടു; പിന്നാലെ വീട്ടിൽ തിരിച്ചെത്തി ഭർത്താവ് തൂങ്ങി മരിച്ചു

ഭാര്യയെ സ്കൂളിലേക്കു പോകാൻ ബസിൽ കയറ്റിവിട്ടു; പിന്നാലെ വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് തൂങ്ങി...

Read More >>
Top Stories

News Roundup