---
title: "പാവങ്ങളെ ജയിലിലാക്കി നേതാക്കൾ പുറത്ത്; 'കമ്മ്യൂണിസ്റ്റ് വിരോധത്തിന്' കാരണം വ്യക്തമാക്കി അഖിൽ മാരാറുടെ ഫേസ്‌ബുക്ക് പോസ്റ്റ്"
english_title: "Akhil Marar's Facebook post clarifies the reason for 'anti-communist'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/363113/akhil-marars-facebook-post-clarifies-the-reason-for-anti-communist"
published_at: "2026-06-01T12:11:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df6690e39fc_RTDER.jpg"
keywords: ["LATEST NEWS", "AKHIL MARAR", "FACEBOOK POST", "COMMUNIST"]
---

# പാവങ്ങളെ ജയിലിലാക്കി നേതാക്കൾ പുറത്ത്; 'കമ്മ്യൂണിസ്റ്റ് വിരോധത്തിന്' കാരണം വ്യക്തമാക്കി അഖിൽ മാരാറുടെ ഫേസ്‌ബുക്ക് പോസ്റ്റ്

> **Lead Summary:** **[**സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിൽ ഇ.ഡി റെയ്ഡ് നടത്തിയതിന് പിന്നാലെയുണ്ടായ അക്രമസംഭവങ്ങളിൽ രാഷ്ട്രീയപ്പോര് മുറുകുന്നു. കേസിൽ അറസ്റ്റിലായ പ്രതിഷേധക്കാരുടെ വീടുകൾ വി. ശിവൻകുട്ടി സന്ദർശിച്ചതിന് പിന്നാലെ, കടുത്ത വിമർശനവുമായി എൻഡിഎ സ്ഥാനാർഥിയായിരുന്ന അഖിൽ മാരാർ രംഗത്തെത്തി.

## Article Content

**[**സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിൽ ഇ.ഡി റെയ്ഡ് നടത്തിയതിന് പിന്നാലെയുണ്ടായ അക്രമസംഭവങ്ങളിൽ രാഷ്ട്രീയപ്പോര് മുറുകുന്നു. കേസിൽ അറസ്റ്റിലായ പ്രതിഷേധക്കാരുടെ വീടുകൾ വി. ശിവൻകുട്ടി സന്ദർശിച്ചതിന് പിന്നാലെ, കടുത്ത വിമർശനവുമായി എൻഡിഎ സ്ഥാനാർഥിയായിരുന്ന അഖിൽ മാരാർ രംഗത്തെത്തി.

കേസിൽ കേരള പോലീസ് അക്രമം നടത്തിയ പാവങ്ങളെ ജയിലിൽ അടച്ചപ്പോൾ, അവരെ വിളിച്ചുവരുത്തി വിപ്ലവവിഷം കുത്തിവെച്ച് അക്രമത്തിന് ഇറക്കിവിട്ട ശിവൻകുട്ടി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ഒരു കേസുമില്ലെന്ന് അഖിൽ മാരാർ ഫേസ്‌ബുക്കിൽ കുറിച്ചു. പാവങ്ങളുടെയും ദളിതരുടെയും ജീവിതം ഇല്ലാതാക്കി, ചെറുപ്പക്കാരെ ജയിലിലടച്ച് അവരുടെ ഭാവി നശിപ്പിക്കുന്ന ഇത്തരം നേതാക്കളെ കണ്ടുവളർന്നതാണ് തനിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള വിരോധത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ഇ.ഡി റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ വലിയ രീതിയിലുള്ള അക്രമമാണ് പ്രതിഷേധക്കാർ അഴിച്ചുവിട്ടത്. വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ച കേസിൽ ഇതുവരെ 25 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

എന്നാൽ, പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ടവരുടെ വീടുകളിൽ പോലീസ് നടത്തുന്ന അക്രമ നടപടികളും ഭീഷണിപ്പെടുത്തലും അടിയന്തരമായി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം വി. ശിവൻകുട്ടി പ്രതികളുടെ വീടുകൾ സന്ദർശിച്ചത്. ഇതിനെതിരെയാണ് ഇപ്പോൾ അഖിൽ മാരാർ ഫേസ്‌ബുക്കിലൂടെ കടുത്ത ഭാഷയിൽ പ്രതികരിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/363113/akhil-marars-facebook-post-clarifies-the-reason-for-anti-communist)