കൃഷ്ണൻ കളിച്ചുവളർന്ന മണ്ണിൽ ഇനി കേരളീയ തനിമ; വൃന്ദാവനത്തിൽ 30 അടി ഉയരത്തിൽ ഗുരുവായൂർ ക്ഷേത്ര മാതൃക ഉയരുന്നു

കൃഷ്ണൻ കളിച്ചുവളർന്ന മണ്ണിൽ ഇനി കേരളീയ തനിമ; വൃന്ദാവനത്തിൽ 30 അടി ഉയരത്തിൽ ഗുരുവായൂർ ക്ഷേത്ര മാതൃക ഉയരുന്നു
May 31, 2026 02:15 PM | By Krishnapriya S R
#Latest News #Madhura #Palakkadu #Guruvayur Temple Model

പാലക്കാട്: (truevisionnews.com) ശ്രീകൃഷ്ണ ഭഗവാന്റെ ലീലാവിലാസങ്ങളാൽ ധന്യമായ ഉത്തർപ്രദേശിലെ വൃന്ദാവനത്തിൽ കേരളീയ തനിമയോടെ ഗുരുവായൂർ ക്ഷേത്രം പുനഃസൃഷ്ടിക്കപ്പെടുന്നു. സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മോഹൻജി ഭാരത് വെൽഫെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ഒൻപതര ഏക്കർ ഭൂമിയിൽ ഈ ബൃഹദ് പദ്ധതി യാഥാർഥ്യമാകുന്നത്.

പാലക്കാട് പുത്തൂർ പാതിരിശ്ശേരി സ്വദേശിയായ ഡോ. മോഹൻജിയാണ് ഈ ജീവകാരുണ്യ-ആത്മീയ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. കേരളത്തിലെ പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ വാസ്തുവിദ്യാ ശൈലിയിലും കെട്ടുംമട്ടിലും 30 അടി ഉയരത്തിലാണ് ഈ പുതിയ ക്ഷേത്രം നിർമിക്കുന്നത്.

നിർമാണത്തിൽ മാത്രമല്ല, നിത്യേനയുള്ള പൂജാവിധികളിലും താന്ത്രിക ചടങ്ങുകളിലും ദർശനസമയത്തിലും പ്രസാദ വിതരണത്തിലും വരെ ഗുരുവായൂരിലെ അതേ കൃത്യതയും ആചാരങ്ങളും നിലനിർത്താനാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. ഈക്കാട്ട് നീലകണ്ഠൻ നമ്പൂതിരിപ്പാടാണ് ക്ഷേത്രത്തിന്റെ ആചാര്യ പദവി അലങ്കരിക്കുന്നത്.

ആത്മീയതയ്ക്കൊപ്പം വിജ്ഞാനത്തിനും സാമൂഹിക സേവനത്തിനും പ്രാധാന്യം നൽകുന്ന രീതിയിലാണ് ക്ഷേത്ര സമുച്ചയം വിഭാവനം ചെയ്തിരിക്കുന്നത്. ഭാഗവത പാരായണവും ഭഗവത്ഗീതയും 22 ഭാഷകളിൽ ശ്രവിക്കാനുള്ള ആധുനിക സാങ്കേതിക സൗകര്യം ഇവിടെയുണ്ടാകും.

കൂടാതെ വിശാലമായ ഗോശാല, ആനക്കൊട്ടിൽ, വിധവാശ്രമം, വായനശാല എന്നിവയും ഈ പുണ്യഭൂമിയിൽ ഒരുങ്ങുന്നുണ്ട്. നിലവിൽ ക്ഷേത്രത്തിന്റെ ഷഡാധാര പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായിക്കഴിഞ്ഞു.

വിദഗ്ധരായ എൻജിനീയർമാരുടെയും ക്ഷേത്രശില്പികളുടെയും മേൽനോട്ടത്തിൽ കൊടിമരം, ശ്രീകോവിൽ, ഗോപുരങ്ങൾ എന്നിവയുടെ നിർമാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.

2027 ഫെബ്രുവരി 19-നകം ഗർഭഗൃഹത്തിന്റെ പണികൾ പൂർത്തിയാക്കി പ്രാണപ്രതിഷ്ഠ നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ശ്രീകൃഷ്ണൻ കളിച്ചുവളർന്ന മണ്ണിൽ ഭഗവാന്റെ ചൈതന്യം നിറഞ്ഞുനിൽക്കുന്ന ഒരു പുണ്യകേന്ദ്രം ഒരുക്കുകയാണ് ലക്ഷ്യമെന്നും, ജാതിമത ഭേദമന്യേ ഭഗവാനെ അറിയാൻ ആഗ്രഹിക്കുന്ന ഏവർക്കും ഇവിടെ പ്രവേശനമുണ്ടായിരിക്കുമെന്നും ഡോ. മോഹൻജി വ്യക്തമാക്കി.

Content Highlight: Guruvayur temple model rises in Vrindavan

#Latest News #Madhura #Palakkadu #Guruvayur Temple Model

Next TV

Related Stories
പാമ്പ് കടിച്ചത് വീടിനുള്ളിൽവെച്ച്; നെന്മാറയിൽ മൂർഖന്റെ കടിയേറ്റ ഏഴാം ക്ലാസുകാരി ചികിത്സയിലിരിക്കെ മരിച്ചു

May 31, 2026 03:21 PM

പാമ്പ് കടിച്ചത് വീടിനുള്ളിൽവെച്ച്; നെന്മാറയിൽ മൂർഖന്റെ കടിയേറ്റ ഏഴാം ക്ലാസുകാരി ചികിത്സയിലിരിക്കെ മരിച്ചു

നെന്മാറയിൽ മൂർഖന്റെ കടിയേറ്റ ഏഴാം ക്ലാസുകാരി ചികിത്സയിലിരിക്കെ...

Read More >>
പോക്കറ്റിൽ ഒരുകോടി എത്തിയോ? ഇന്നത്തെ 'സമൃദ്ധി SM 57' ലോട്ടറി എടുത്തവർ വേഗം നോക്കൂ

May 31, 2026 03:16 PM

പോക്കറ്റിൽ ഒരുകോടി എത്തിയോ? ഇന്നത്തെ 'സമൃദ്ധി SM 57' ലോട്ടറി എടുത്തവർ വേഗം നോക്കൂ

ഒരുകോടിയുടെ സമൃദ്ധി SM 57 അറിയാം ഇന്നത്തെ ലോട്ടറി...

Read More >>
'അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ല, കുട്ടികളെ ചേർത്തുപിടിക്കലാണ്'; ആർത്തവ അവധിയിൽ ഫാത്തിമ തഹിലിയ

May 31, 2026 03:08 PM

'അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ല, കുട്ടികളെ ചേർത്തുപിടിക്കലാണ്'; ആർത്തവ അവധിയിൽ ഫാത്തിമ തഹിലിയ

'അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ല, കുട്ടികളെ ചേർത്തുപിടിക്കലാണ്'; ആർത്തവ അവധിയിൽ ഫാത്തിമ...

Read More >>
'കോഴിക്കോട് എ.പി അനിൽകുമാർ, കണ്ണൂരിൽ സണ്ണി ജോസഫ്'; സംസ്ഥാനത്തെ ജില്ലാതല ഭരണ ഏകോപനത്തിന് പുതിയ മന്ത്രിപ്പട്ടിക

May 31, 2026 03:02 PM

'കോഴിക്കോട് എ.പി അനിൽകുമാർ, കണ്ണൂരിൽ സണ്ണി ജോസഫ്'; സംസ്ഥാനത്തെ ജില്ലാതല ഭരണ ഏകോപനത്തിന് പുതിയ മന്ത്രിപ്പട്ടിക

സംസ്ഥാനത്തെ വിവിധ ജില്ലകളുടെ വികസന പ്രവർത്തനങ്ങൾക്കും ഏകോപനത്തിനുമായി മന്ത്രിമാർക്ക് പുതിയ ജില്ലാതല...

Read More >>
Top Stories

News Roundup

GCC News