പാമ്പ് കടിച്ചപ്പോൾ ഉറുമ്പാണെന്ന് കരുതി....: ആലപ്പുഴയില്‍ ഡാന്‍സ് പ്രാക്ടീസിനിടെ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

 പാമ്പ് കടിച്ചപ്പോൾ ഉറുമ്പാണെന്ന് കരുതി....: ആലപ്പുഴയില്‍ ഡാന്‍സ് പ്രാക്ടീസിനിടെ  പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
May 31, 2026 03:05 PM | By Susmitha Surendran
#Student #Treatment #Snakebite #Alappuzha #Death

ആലപ്പുഴ: (https://truevisionnews.com/) ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു.  അരുര്‍ സ്വദേശിയായ നിയ(13) ആണ് മരിച്ചത്. ഈ മാസം ആറിനാണ് സംഭവം. ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നതിനിടെ പാമ്പ് കടിക്കുകയായിരുന്നു. എന്നാല്‍ ഉറുമ്പാണ് കടിച്ചതെന്ന് കുട്ടി തെറ്റിദ്ധരിച്ചു.

ഒരു മണിക്കൂറിന് ശേഷം കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ 24 ദിവസമായി എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടി സ്‌കൂള്‍ തുറക്കാന്‍ കാത്തിരിക്കുമ്പോഴാണ് ദാരുണ സംഭവം. ഇന്ന് രാവിലെ 7.30ഓടെയാണ് മരിച്ചത്. വിദഗ്ധ ചികിത്സയില്‍ തുടരവെയാണ് മരണം. അരൂര്‍ സെന്റ് അഗസ്റ്റിന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

അരൂരില്‍ റെസിഡന്‍സ് അസോസിയേഷന്റെ പരിപാടിയുടെ ഭാഗമായാണ് കുട്ടി ഡാന്‍സ് പ്രാക്ടീസില്‍ പങ്കെടുത്തത്. കരിയിലകള്‍ക്കിടയില്‍ നിന്നാണ് പാമ്പ് കടിച്ചത്. എന്നാല്‍ ഉറുമ്പ് കടിച്ചതെന്നാണ് ഒപ്പമുള്ളവരോട് കുട്ടി പറഞ്ഞത്.

മെയ് ആറിന് വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. കുഴഞ്ഞുവീണ കുട്ടിയെ വീട്ടിനടുത്തുള്ള ആശുപത്രയില്‍ എത്തിച്ചു. രണ്ടുദിവസത്തോളം അവിടെ ചികിത്സയില്‍ തുടര്‍ന്നതിന് ശേഷമാണ് എറണാകുളത്തേക്ക് മാറ്റിയത്. ഏത് തരം പാമ്പാണ് കടിച്ചതെന്നും വ്യക്തമായിട്ടില്ല.

Content Highlight: Content Highlights:- Student undergoing treatment for snakebite in Alappuzha dies

#Student #Treatment #Snakebite #Alappuzha #Death

Next TV

Related Stories
അവധി കിട്ടുമോ....? സ്കൂളിലേക്ക് വരവേൽക്കാൻ ജൂൺ ആദ്യ വാരം അതിശക്തമഴ; രണ്ട് ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

May 31, 2026 03:48 PM

അവധി കിട്ടുമോ....? സ്കൂളിലേക്ക് വരവേൽക്കാൻ ജൂൺ ആദ്യ വാരം അതിശക്തമഴ; രണ്ട് ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ജൂൺ ആദ്യ രണ്ട് ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇന്ന് ആറ് ജില്ലകളിലും നാളെ ഒമ്പത് ജില്ലകളിലും യെല്ലോ...

Read More >>
പാമ്പ് കടിച്ചത് വീടിനുള്ളിൽവെച്ച്; നെന്മാറയിൽ മൂർഖന്റെ കടിയേറ്റ ഏഴാം ക്ലാസുകാരി ചികിത്സയിലിരിക്കെ മരിച്ചു

May 31, 2026 03:21 PM

പാമ്പ് കടിച്ചത് വീടിനുള്ളിൽവെച്ച്; നെന്മാറയിൽ മൂർഖന്റെ കടിയേറ്റ ഏഴാം ക്ലാസുകാരി ചികിത്സയിലിരിക്കെ മരിച്ചു

നെന്മാറയിൽ മൂർഖന്റെ കടിയേറ്റ ഏഴാം ക്ലാസുകാരി ചികിത്സയിലിരിക്കെ...

Read More >>
പോക്കറ്റിൽ ഒരുകോടി എത്തിയോ? ഇന്നത്തെ 'സമൃദ്ധി SM 57' ലോട്ടറി എടുത്തവർ വേഗം നോക്കൂ

May 31, 2026 03:16 PM

പോക്കറ്റിൽ ഒരുകോടി എത്തിയോ? ഇന്നത്തെ 'സമൃദ്ധി SM 57' ലോട്ടറി എടുത്തവർ വേഗം നോക്കൂ

ഒരുകോടിയുടെ സമൃദ്ധി SM 57 അറിയാം ഇന്നത്തെ ലോട്ടറി...

Read More >>
Top Stories

News Roundup

GCC News