---
title: "സിനിമയ്ക്ക് വേണ്ടി ഒടുക്കത്തെ കളി; ഡ്യൂപ്പില്ലാതെ ജീവൻ പണയം വെച്ച ആ സ്റ്റണ്ട് ആർട്ടിസ്റ്റിനെ കണ്ടോ?"
english_title: "Last chance for a movie; Did you see that stunt artist who risked his life without a dupe?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/362890/last-chance-for-a-movie-did-you-see-that-stunt-artist-who-risked-his-life-without-a-dupe"
published_at: "2026-05-31T10:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bc82b5f801_DFSDF.jpg"
keywords: ["latest news", "kattalan movie", "Antony Vargees"]
---

# സിനിമയ്ക്ക് വേണ്ടി ഒടുക്കത്തെ കളി; ഡ്യൂപ്പില്ലാതെ ജീവൻ പണയം വെച്ച ആ സ്റ്റണ്ട് ആർട്ടിസ്റ്റിനെ കണ്ടോ?

> **Lead Summary:** കൊച്ചി: **[**ഒരു സിനിമ തിയേറ്ററുകളിൽ എത്തുന്നതിന് പിന്നിൽ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുള്ള ഒട്ടനവധി പേരുടെ കഷ്ടപ്പാടുകളുണ്ട്. പലപ്പോഴും സിനിമയുടെ വിജയത്തിൽ മുൻനിരയിലുള്ളവരുടെ പേരുകൾ മാത്രം ചർച്ച ചെയ്യപ്പെടുമ്പോൾ, ജീവൻ പോലും പണയം വെച്ച് ജോലി ചെയ്യുന്ന ഒരുപാട് പേർ അണിയറയിൽ മറഞ്ഞുപോകാറുണ്ട്. അത്തരത്തിൽ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുന്ന ഒരു സിനിമാ ലൊക്കേഷൻ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

## Article Content

കൊച്ചി: **[**ഒരു സിനിമ തിയേറ്ററുകളിൽ എത്തുന്നതിന് പിന്നിൽ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുള്ള ഒട്ടനവധി പേരുടെ കഷ്ടപ്പാടുകളുണ്ട്. പലപ്പോഴും സിനിമയുടെ വിജയത്തിൽ മുൻനിരയിലുള്ളവരുടെ പേരുകൾ മാത്രം ചർച്ച ചെയ്യപ്പെടുമ്പോൾ, ജീവൻ പോലും പണയം വെച്ച് ജോലി ചെയ്യുന്ന ഒരുപാട് പേർ അണിയറയിൽ മറഞ്ഞുപോകാറുണ്ട്. അത്തരത്തിൽ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുന്ന ഒരു സിനിമാ ലൊക്കേഷൻ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ആന്റണി വർഗീസ് (പെപ്പെ) നായകനായി അടുത്തിടെ തിയേറ്ററുകളിലെത്തിയ 'കാട്ടാളൻ' എന്ന ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻസ്  വീഡിയോയാണിത്. ചിത്രത്തിൽ ജഗദീഷ് അവതരിപ്പിക്കുന്ന അലി എന്ന കഥാപാത്രം, മരത്തിൽ തലകീഴായി കെട്ടിത്തൂക്കിയ ഒരാളെ തീ കൊളുത്തുന്ന ഒരു രംഗമുണ്ട്. ഗ്രാഫിക്സിന്റെയോ ഡ്യൂപ്പിന്റെയോ സഹായമില്ലാതെ തികച്ചും ഒറിജിനലായാണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ.

സ്റ്റണ്ട് ആർട്ടിസ്റ്റായ കലൈ ആണ് ഈ അപകടം പിടിച്ച രംഗത്തിൽ അഭിനയിച്ചത്. ആവശ്യമായ എല്ലാ മുൻകരുതലുകളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയ ശേഷമാണ് ജഗദീഷ് ഇദ്ദേഹത്തിന് തീ കൊളുത്തുന്നത്. ഏതാനും നിമിഷങ്ങൾ നീണ്ടുനിന്ന ഷോട്ടിന് ശേഷം അണിയറപ്രവർത്തകർ ഉടൻ തന്നെ ഓടിയെത്തി കലൈയുടെ മേലിലെ തീ അണയ്ക്കുകയും അദ്ദേഹത്തെ രക്ഷിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.

ഷോട്ട് ഒക്കെയായതിന് പിന്നാലെ സെറ്റിലുണ്ടായിരുന്നവർ വലിയ കയ്യടികളോടെയാണ് കലൈയെ അഭിനന്ദിച്ചത്. 'കാട്ടാളൻ സിനിമയിലെ എന്റെ തീ ഷോട്ട്' എന്ന കുറിപ്പോടെ കലൈ തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ജീവൻ പണയം വെച്ചുള്ള ഈ പ്രകടനത്തിന് പിന്നാലെ സ്റ്റണ്ട് ആർട്ടിസ്റ്റിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി സിനിമ പ്രേമികളാണ് രംഗത്തെത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/362890/last-chance-for-a-movie-did-you-see-that-stunt-artist-who-risked-his-life-without-a-dupe)