---
title: "'സാറിനെ കുറിച്ച് നേരത്തേ നല്ല അഭിപ്രായമായിരുന്നുവെന്ന്  നാദാപുരം വിലങ്ങാട്ടെ വ്യാപാരി'....; ചിരിച്ചുകൊണ്ട് ആഷിഖിൻ്റെ മറുപടി"
english_title: " Content Highlights:- Director Aashiq Abu speaks to a trader in Nadapuram Vilangade on the phone."
publisher: "moviemax.in"
canonical_url: "https://moviemax.in/news/362899/content-highlights-director-aashiq-abu-speaks-to-a-trader-in-nadapuram-vilangade-on-the-phone"
published_at: "2026-05-31T11:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bcd6339ff0_ashik.jpg"
keywords: []
---

# 'സാറിനെ കുറിച്ച് നേരത്തേ നല്ല അഭിപ്രായമായിരുന്നുവെന്ന്  നാദാപുരം വിലങ്ങാട്ടെ വ്യാപാരി'....; ചിരിച്ചുകൊണ്ട് ആഷിഖിൻ്റെ മറുപടി

> **Lead Summary:** ** **നാദാപുരം വിലങ്ങാട്ടെ വ്യാപാരിയോട് ഫോണില്‍ സംസാരിച്ച് സംവിധായകന്‍ ആഷിഖ് അബു. വിലങ്ങാട്ടെ വ്യാപാരി ജോര്‍ജ് ജോസഫിനോട് സംസാരിച്ചത്. സാറിനെ കുറിച്ച് നേരത്തേ നല്ല അഭിപ്രായമായിരുന്നുവെന്നും എന്നാല്‍ ഈ സംഭവത്തോടെ അത് നഷ്ടമായെന്നും വ്യാപാരി പറഞ്ഞു.

## Article Content

** **നാദാപുരം വിലങ്ങാട്ടെ വ്യാപാരിയോട് ഫോണില്‍ സംസാരിച്ച് സംവിധായകന്‍ ആഷിഖ് അബു. വിലങ്ങാട്ടെ വ്യാപാരി ജോര്‍ജ് ജോസഫിനോട് സംസാരിച്ചത്. സാറിനെ കുറിച്ച് നേരത്തേ നല്ല അഭിപ്രായമായിരുന്നുവെന്നും എന്നാല്‍ ഈ സംഭവത്തോടെ അത് നഷ്ടമായെന്നും വ്യാപാരി പറഞ്ഞു.

എന്നാല്‍ ഇടപെടല്‍ നടത്തിയതോടെ അഭിപ്രായം വീണ്ടെടുത്തുവെന്നും വ്യാപാരി പറഞ്ഞു. വ്യാപാരിയുടെ അഭിപ്രായത്തോട് ചിരിച്ചുകൊണ്ടായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം. സാറിനെക്കുറിച്ച് നേരത്തേ നല്ല അഭിപ്രായമായിരുന്നുവെന്ന് വ്യാപാരി പറഞ്ഞപ്പോള്‍ 'ഇപ്പോള്‍ അത് മോശമായി' എന്നായിരുന്നു ആഷിഖ് അബു പറഞ്ഞത്.

തൊട്ടുപിന്നാലെ, ഇടയ്ക്ക് കൊണ്ട് നഷ്ടപ്പെട്ടപ്പെട്ട അഭിപ്രായം തങ്ങള്‍ വീണ്ടെടുത്തുവെന്നും പ്രശ്‌നത്തിന് ഇന്നലെ തന്നെ പരിഹാരം കണ്ടതോടെ സന്തോഷമുണ്ടെന്നും വ്യാപാരി പറഞ്ഞു. ഇനി ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ അറിയാത്ത കാര്യമാണ് ഉണ്ടായതെന്ന് ആഷിഖ് അബു മറുപടി പറഞ്ഞു. ഇതിന് ഇടയില്‍ ഒരാള്‍ ഉണ്ടായിരുന്നു. വടകര സ്വദേശി. അയാളെ കഴിഞ്ഞ രണ്ട് മാസമായി തങ്ങളും ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും ആഷിഖ് അബു പറഞ്ഞു. 25 ലക്ഷം രൂപയാണ് അയാള്‍ക്ക് നല്‍കിയത്.

മൂന്ന് ലക്ഷത്തോളം രൂപയായിരുന്നു വ്യാപാരികള്‍ക്ക് നല്‍കാനുണ്ടായിരുന്നത്. അതാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. തങ്ങളുടെ കൈയില്‍ ബില്ലുകളും മറ്റും ഉണ്ടായിരുന്നില്ല. ഇന്നലെ ബില്ലുകള്‍ കളക്ട് ചെയ്ത് രാത്രി തന്നെ സെറ്റില്‍ ചെയ്തുവെന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.

സിനിമാ ചിത്രീകരണത്തിനിടെ പ്രദേശവാസികള്‍ നല്ല രീതിയിലാണ് ഇടപെട്ടത്. സിനിമ നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ എല്ലാവരുടെയും സഹകരണം ഉണ്ടായിരുന്നു. നന്ദിയുണ്ടെന്നും വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ ക്ഷമിക്കണമെന്നും ആഷിഖ് അബു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/362899/content-highlights-director-aashiq-abu-speaks-to-a-trader-in-nadapuram-vilangade-on-the-phone)