---
title: "'വിലങ്ങാടിലെ ജനങ്ങളെ ഞങ്ങള്‍ ഒരിക്കലും കൈവിടില്ല, എല്ലാ കുടിശ്ശികകളും ഞങ്ങള്‍ നേരിട്ട് തീര്‍പ്പാക്കുന്നതാണ്' - സിനിമാസംഘം മുങ്ങിയെന്ന പരാതിയിൽ പ്രതികരണവുമായി ആഷിക് അബു"
english_title: "Content Highlights:- Aja: Sundari, Aashiq Abu, responds to the complaint that the film crew went bankrupt without paying money"
publisher: "moviemax.in"
canonical_url: "https://moviemax.in/news/362773/content-highlights-aja-sundari-aashiq-abu-responds-to-the-complaint-that-the-film-crew-went-bankrupt-without-paying-money"
published_at: "2026-05-30T16:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1abd7f2b9eb_ashiali.jpg"
keywords: ["Aja: Sundari", "Aashiq Abu", "Complaint", "Film crew"]
---

# 'വിലങ്ങാടിലെ ജനങ്ങളെ ഞങ്ങള്‍ ഒരിക്കലും കൈവിടില്ല, എല്ലാ കുടിശ്ശികകളും ഞങ്ങള്‍ നേരിട്ട് തീര്‍പ്പാക്കുന്നതാണ്' - സിനിമാസംഘം മുങ്ങിയെന്ന പരാതിയിൽ പ്രതികരണവുമായി ആഷിക് അബു

> **Lead Summary:** ** **അജ:സുന്ദരി എന്ന മലയാള സിനിമയുടെ ഷൂട്ടിംഗിനെത്തിയ സംഘം തങ്ങളില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ക്ക് മുഴുവന്‍ പണവും നല്‍കാതെ മുങ്ങിയെന്ന ആരോപണവുമായി കോഴിക്കോട് വിലാങ്ങാടുള്ള വ്യാപാരികള്‍ രംഗത്തെത്തിയതിന് പിന്നാലെ വിശദീകരവുമായി ആഷിക് അബു. എല്ലാ കുടിശ്ശികകളും ഞങ്ങള്‍ നേരിട്ട് തീര്‍പ്പാക്കുന്നതാണെന്ന് ആഷിക് അബു ഉറപ്പ് നൽകി.

## Article Content

** **അജ:സുന്ദരി എന്ന മലയാള സിനിമയുടെ ഷൂട്ടിംഗിനെത്തിയ സംഘം തങ്ങളില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ക്ക് മുഴുവന്‍ പണവും നല്‍കാതെ മുങ്ങിയെന്ന ആരോപണവുമായി കോഴിക്കോട് വിലാങ്ങാടുള്ള വ്യാപാരികള്‍ രംഗത്തെത്തിയതിന് പിന്നാലെ വിശദീകരവുമായി ആഷിക് അബു. എല്ലാ കുടിശ്ശികകളും ഞങ്ങള്‍ നേരിട്ട് തീര്‍പ്പാക്കുന്നതാണെന്ന് ആഷിക് അബു ഉറപ്പ് നൽകി.

വിലങ്ങാട്ടെ നാല് കടകള്‍ക്ക് ഇതിലൂടെ ലക്ഷങ്ങളുടെ ബാധ്യത ഉണ്ടായെന്നായിരുന്നു ആക്ഷേപം. പ്രദേശത്തെ പച്ചക്കറി, പാല്‍, പലചരക്ക്, മാംസ കട്ടവടക്കാരാണ് സിനിമയുടെ അണിയറക്കാര്‍ക്കെതിരെ പരാതിയുമായി എത്തിയത്. ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ആഷിക് അബു.

ആഷിക് അബുവിന്‍റെ കുറിപ്പ്

*15 ഇടപാടുകളിലായി 25 ലക്ഷം രൂപ ഞങ്ങള്‍ സജിത്തിന് കൈമാറിയിട്ടുണ്ട്. സാധനങ്ങള്‍ വാങ്ങുന്നതിനും പ്രാദേശിക വ്യാപാരികളുടെ കുടിശ്ശിക തീര്‍ക്കുന്നതിനും ആയിരുന്നു അത്. ഇതിന്‍റെ കൃത്യമായ രേഖകള്‍ ഞങ്ങളുടെ പക്കലുണ്ട്. *

*വടകര സ്വദേശിയായ സജിത്തിന് മുഴുവന്‍ തുകയും ലഭിച്ചിട്ടും അദ്ദേഹം വ്യാപാരികള്‍ക്ക് അത് നല്‍കിയില്ല. വ്യാപാരികളുടെ പരാതി ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ സജിത്തിന് നല്‍കാനുള്ള അവസാന ഗഡു ഞങ്ങള്‍ തടഞ്ഞുവെക്കുകയും ഫെഫ്ക, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നിവിടങ്ങളില്‍ ഔദ്യോഗികമായി പരാതി നല്‍കുകയും ചെയ്തു. *

*സാമ്പത്തിക ക്രമക്കേടിന് സജിത്തിനെതിരെ ഇന്നലെ കോഴിക്കോട് വളയം പൊലീസ് സ്റ്റേഷനില്‍ ഞങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. നിയമപരമായി തെറ്റ് ആരുടെ ഭാഗത്തായാലും വിലങ്ങാടുള്ള ഓരോ വ്യാപാരിക്കും പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ഒപിഎം സിനിമാസ് പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. *

*ബാധിക്കപ്പെട്ട വ്യാപാരികളില്‍ നിന്ന് ബില്ലുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഞങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എല്ലാ കുടിശ്ശികകളും ഞങ്ങള്‍ നേരിട്ട് തീര്‍പ്പാക്കുന്നതാണ്. വിലങ്ങാടിലെ ജനങ്ങള്‍ ചിത്രീകരണവേളയില്‍ ഞങ്ങള്‍ക്ക് നല്‍കിയ വിശ്വാസവും സ്നേഹവും പിന്തുണയും വലുതാണ്. അവരെ ഞങ്ങള്‍ ഒരിക്കലും കൈവിടില്ല.*

*
*

### Related Links & Sources
- [Original Story Source](https://moviemax.in/news/362773/content-highlights-aja-sundari-aashiq-abu-responds-to-the-complaint-that-the-film-crew-went-bankrupt-without-paying-money)