---
title: "സ്റ്റേഷനിൽ മൂന്ന് മണിക്കൂർ കടുത്ത മാനസിക പീഡനം; എസ്.ഐക്കെതിരായ പരാതിയിൽ നടി അൻസിബയുടെ മൊഴിയെടുപ്പ് ഇന്ന്"
english_title: "Actress Ansiba's statement to be recorded today in complaint against SI"
publisher: "moviemax.in"
canonical_url: "https://moviemax.in/news/362878/actress-ansibas-statement-to-be-recorded-today-in-complaint-against-si"
published_at: "2026-05-31T10:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a116643743ca_ansiba.jpg"
keywords: ["LATEST NEWS", "ANSIBA", "AMMA", "POLICE CASE"]
---

# സ്റ്റേഷനിൽ മൂന്ന് മണിക്കൂർ കടുത്ത മാനസിക പീഡനം; എസ്.ഐക്കെതിരായ പരാതിയിൽ നടി അൻസിബയുടെ മൊഴിയെടുപ്പ് ഇന്ന്

> **Lead Summary:** കൊച്ചി:**[ **തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ വച്ച് തന്നെ അപമാനിച്ചെന്ന പരാതിയിൽ നടി അൻസിബയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. തൃക്കാക്കര എ.സി.പി ഓഫീസിലാണ് മൊഴിയെടുപ്പ് നടക്കുക. സംഭവവുമായി ബന്ധപ്പെട്ട് അൻസിബ മുഖ്യമന്ത്രിക്ക് നൽകിയ പരാതി, തുടർനടപടികൾക്കായി ഡി.ജി.പിക്ക് കൈമാറിയിരുന്നു.

## Article Content

കൊച്ചി:**[ **തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ വച്ച് തന്നെ അപമാനിച്ചെന്ന പരാതിയിൽ നടി അൻസിബയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. തൃക്കാക്കര എ.സി.പി ഓഫീസിലാണ് മൊഴിയെടുപ്പ് നടക്കുക. സംഭവവുമായി ബന്ധപ്പെട്ട് അൻസിബ മുഖ്യമന്ത്രിക്ക് നൽകിയ പരാതി, തുടർനടപടികൾക്കായി ഡി.ജി.പിക്ക് കൈമാറിയിരുന്നു.

ഹിൽപാലസ് സ്റ്റേഷനിലെ എസ്.ഐ രേഷ്മ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അൻസിബ ഉന്നയിച്ചിരിക്കുന്നത്. നടി ലക്ഷ്മിപ്രിയക്ക് അൻസിബ അയച്ച വാട്‌സ്ആപ്പ് സന്ദേശം അവരുടെ കുടുംബജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കി എന്ന് കാണിച്ച് ഹിൽപാലസ് സ്റ്റേഷനിൽ ഒരു പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അൻസിബയെ പൊലീസ് വിളിച്ചുവരുത്തിയത്.

മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ തനിക്ക് കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നതായി അൻസിബ പറയുന്നു. സന്ദേശം അയച്ചതിൽ ഖേദപ്രകടനം എഴുതി ഒപ്പിട്ടു നൽകാൻ പൊലീസ് നിർബന്ധിച്ചെന്നും, സ്റ്റേഷനിൽ വച്ച് ഫോട്ടോ എടുക്കാൻ ശ്രമിച്ചെന്നും, തുടർച്ചയായി അധിക്ഷേപിച്ചെന്നുമാണ് അൻസിബയുടെ പരാതി. ഈ ആരോപണങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് ഇന്ന് അൻസിബയെ മൊഴി നൽകാൻ വിളിപ്പിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/362878/actress-ansibas-statement-to-be-recorded-today-in-complaint-against-si)