---
title: "'മലയാളം വളരെ ബുദ്ധിമുട്ടാണ്, ഇനിയൊരു പരീക്ഷണത്തിനില്ല'; ട്രോളുകൾക്ക് പിന്നാലെ തുറന്നുപറഞ്ഞ് ജാൻവി കപൂർ"
english_title: "Janhvi Kapoor says Malayalam is very difficult, she won't take any more tests"
publisher: "moviemax.in"
canonical_url: "https://moviemax.in/news/362737/janhvi-kapoor-says-malayalam-is-very-difficult-she-wont-take-any-more-tests"
published_at: "2026-05-30T14:27:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1aa72dc301c_Janhvi_Kapoor.jpg"
keywords: ["Janhvi Kapoor", "Param Sundari", "Bollywood"]
---

# 'മലയാളം വളരെ ബുദ്ധിമുട്ടാണ്, ഇനിയൊരു പരീക്ഷണത്തിനില്ല'; ട്രോളുകൾക്ക് പിന്നാലെ തുറന്നുപറഞ്ഞ് ജാൻവി കപൂർ

> **Lead Summary:** സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമാണ് 'പരം സുന്ദരി'. സിനിമയിൽ ഒരു മലയാളി പെൺകുട്ടിയായാണ് ജാൻവി അഭിനയിച്ചത്. എന്നാൽ ചിത്രത്തിലെ താരത്തിന്റെ മലയാളം ഡയലോഗ് പ്രസന്റേഷനും ഉച്ചാരണത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ മലയാള ഭാഷയെക്കുറിച്ചും ചിത്രത്തിലെ തന്റെ പ്രകടനത്തെക്കുറിച്ചും മനസുതുറക്കുകയാണ് നടി.

## Article Content

സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമാണ് 'പരം സുന്ദരി'. സിനിമയിൽ ഒരു മലയാളി പെൺകുട്ടിയായാണ് ജാൻവി അഭിനയിച്ചത്. എന്നാൽ ചിത്രത്തിലെ താരത്തിന്റെ മലയാളം ഡയലോഗ് പ്രസന്റേഷനും ഉച്ചാരണത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ മലയാള ഭാഷയെക്കുറിച്ചും ചിത്രത്തിലെ തന്റെ പ്രകടനത്തെക്കുറിച്ചും മനസുതുറക്കുകയാണ് നടി.

'മലയാളം ഇനിയും ട്രൈ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല കാരണം ആ ഭാഷ മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. വളരെ മനോഹമായ ഭാഷയാണ് മലയാളം. അതേസമയം, തമിഴ്, തെലുങ്ക് ഭാഷകൾ എനിക്ക് കൂടുതൽ എളുപ്പമാണ്. അതുകൊണ്ട് തന്നെ തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട്. തമിഴ് കൂടുതൽ എക്സ്പ്ലോർ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം', ജാൻവിയുടെ വാക്കുകൾ.

ചിത്രത്തിൽ സിദ്ധാർഥ് നോർത്ത് ഇന്ത്യനായും ജാൻവി മലയാളിയുമായിട്ടാണ് എത്തുന്നത്. പരം എന്ന കഥാപാത്രമായി സിദ്ധാർഥ് എത്തുമ്പോൾ സുന്ദരി ആയിട്ടാണ് ജാൻവി എത്തുന്നത്. കേരളത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗം ഷൂട്ടും നടന്നത്. ചെന്നൈ എക്സ്പ്രസിലെ മീനമ്മയ്ക്കും കേരള സ്റ്റോറിയിലെ ശാലിനി ഉണ്ണികൃഷ്ണനും ഒത്ത എതിരാളിയാണ് സുന്ദരിയെന്നാണ് സിനിമ കണ്ട പ്രേക്ഷകർ പറയുന്നത്. കേരളത്തിലെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സിദ്ധാർത്ഥിന്റെയും ജാൻവിയുടെയും ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. ചങ്ങനാശ്ശേരിയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്. മഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമിക്കുന്നത്. ആർഷ് വോറ, ഗ്വാർവ മിശ്ര എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത് സച്ചിൻ ജിഗർ ആണ്.

രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പെദ്ധി ആണ് ഇനി പുറത്തിറങ്ങാനുള്ള രാം ചാരൻ ചിത്രം. ജൂൺ നാലിനാണ് പെദ്ധി റിലീസിനെത്തുന്നത്. രാം ചരണിന്റെ പതിനാറാമത്തെ ചിത്രമാണ് പെദ്ധി. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രത്തിന്റെ നിര്‍മാണം. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും നിര്‍ണായക വേഷം ചെയ്യുന്നുണ്ട്. 'ഉപ്പെന്ന' എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ ആണ് ബുചി ബാബു സന.

### Related Links & Sources
- [Original Story Source](https://moviemax.in/news/362737/janhvi-kapoor-says-malayalam-is-very-difficult-she-wont-take-any-more-tests)