'ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോൾ സംഭവിച്ചത് കണ്ടില്ലേ, ജനക്കൂട്ടത്തിന് നേരെ ഇ.ഡി ഉദ്യോഗസ്ഥര്‍ കാറും എടുത്ത് പോകാമോ?' ഏത് ഗാന്ധിയന്മാരും പ്രതികരിച്ച് പോകില്ലേയെന്ന് ഇ.പി. ജയരാജൻ

'ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോൾ സംഭവിച്ചത് കണ്ടില്ലേ, ജനക്കൂട്ടത്തിന് നേരെ ഇ.ഡി ഉദ്യോഗസ്ഥര്‍ കാറും എടുത്ത് പോകാമോ?' ഏത് ഗാന്ധിയന്മാരും പ്രതികരിച്ച് പോകില്ലേയെന്ന് ഇ.പി. ജയരാജൻ
May 28, 2026 12:55 PM | By VIPIN P V
#Latest News #EP Jayarajan #Enforcement Directorate #Raid #Pinarayi Vijayan #CPIM

തിരുവനന്തപുരം: ( www.truevisionnews.com ) സി.എം.ആര്‍.എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ​മുതിർന്ന സി.പി.എം നേതാവ് ഇ.പി ജയരാജൻ രംഗത്ത്.

റെയ്ഡ് കഴിഞ്ഞ ഉദ്യോഗസ്ഥര്‍ പക്വമായ നിലപാട് ആണോ സ്വീകരിച്ചത് എന്ന ചോദ്യമാണ് ജയരാജൻ ഉന്നയിക്കുന്നത്. ബോധപൂര്‍വ്വം ഒരു പ്രശ്‌നം ഉണ്ടാക്കാനാണ് ഉദ്യോഗസ്ഥന്മാര്‍ ശ്രമിച്ചതെന്ന് ജയരാജന്‍ ആരോപിച്ചു. ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്നത് സ്വാഭാവിക പ്രതികരണം മാത്രമെന്നും ജയരാജന്‍ പറഞ്ഞു.

സാധാരണഗതിയില്‍ എന്താണ് ചെയ്യേണ്ടത്. വലിയ ജനക്കൂട്ടം ക്ഷുഭിതരായി പുറത്തുനില്‍ക്കുന്നു. മുദ്രാവാക്യം വിളിക്കുന്നു. ആ ജനക്കൂട്ടത്തിന് നേരെ കാറും എടുത്ത് പോകാന്‍ പറ്റുമോ? സ്വാഭാവികമായി പ്രതികരണം ഉണ്ടാവില്ലേ? . പ്രിയപ്പെട്ട നേതാക്കൾക്കെതിരെ തിരിഞ്ഞാൽ പ്രവർത്തകർ ക്ഷുഭിതരാകും. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോൾ സംഭവിച്ചത് കണ്ടില്ലേയെന്ന് അദ്ദേഹം ചോദിച്ചു.

ഇവിടെ പിണറായിയില്‍ എല്ലാവരെയും മാറ്റി നിര്‍ത്തിയിട്ടല്ലേ അവര്‍ പോയത്. എന്തെങ്കിലും ഉണ്ടായോ? എന്തുകൊണ്ടാണ്? തിരുവനന്തപുരത്ത് പ്രകോപനം ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. ക്ഷുഭിതരായ ജനക്കൂട്ടത്തിന് നേരെ കാറും എടുത്ത് പോകുമ്പോള്‍ ഏത് ഗാന്ധിയന്മാരും പ്രതികരിച്ച് പോകില്ലേയെന്നും ജയരാജൻ ചോദിച്ചു.

കേന്ദ്രസേനയുടെ സഹായത്തോടെ ഇ ഡിയുടെ ഭീകരതയാണ് നടന്നത്. ഇതിനുപിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ബി ജെ പിക്ക് എതിരായി നിൽക്കുന്ന നേതാക്കൾക്കെതിരെ ഇ ഡി യെ കയറൂരി വിടുന്നുവെന്ന് എം സ്വരാജ്. കോൺഗ്രസ് നേതാക്കളെ ഇ ഡിയെ വിട്ട് വേട്ടയാടിയപ്പോൾ അവർ മുട്ടുമടക്കി സംഘപരിവാറിനൊപ്പം ചേർന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സംഘപരിവാറിനു മുന്നിൽ മുട്ടിൽ ഇഴയുന്നവരായി കോൺഗ്രസ് നേതാക്കൾ മാറിയെന്ന് അദ്ദേഹം പറഞ്ഞു. അവരിൽ പലരും മന്ത്രിമാരും മുഖ്യമന്ത്രിമാരുമായി. രാഹുൽ ഗാന്ധി സംഘപരിവാറിനു മുന്നിൽ സാഷ്ടാംഗ പ്രണാമം ചെയ്തപ്പോൾ ഇന്ത്യ ഹെറാൾഡ് കേസിൻ്റെയും വധേരയുടെ ഭൂമി തട്ടിപ്പു കേസിൻ്റെയും അന്വേഷണം മന്ദഗതിയിലായെന്ന് അദ്ദേഹം വിമർശിച്ചു.

Content Highlight: Content Highlights:- EP Jayarajan Against ED Officials Who Returned From Raiding Pinarayi Vijayan House

#Latest News #EP Jayarajan #Enforcement Directorate #Raid #Pinarayi Vijayan #CPIM

Next TV

Related Stories
മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

May 28, 2026 02:32 PM

മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം...

Read More >>
' ഒരു കുടപോലുമില്ലാതെ തെരുവിൽ നനഞ്ഞു കുതിർന്ന പിണറായിക്ക് ബി.ജെ.പി ഇട്ടുകൊടുത്ത ലൈഫ് ജാക്കറ്റാണ് ഇ ഡി റെയ്ഡ്' - എംഎൽഎ സന്ദീപ് വാര്യർ

May 28, 2026 01:47 PM

' ഒരു കുടപോലുമില്ലാതെ തെരുവിൽ നനഞ്ഞു കുതിർന്ന പിണറായിക്ക് ബി.ജെ.പി ഇട്ടുകൊടുത്ത ലൈഫ് ജാക്കറ്റാണ് ഇ ഡി റെയ്ഡ്' - എംഎൽഎ സന്ദീപ് വാര്യർ

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ഇഡി റെയ്ഡ് , കോൺഗ്രസ് എംഎൽഎ, സന്ദീപ് വാര്യർ , സി.പി.ഐ. എം...

Read More >>
ശുചിമുറിയിൽ ഒളിക്യാമറ വെച്ച് യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; പ്രിന്റിംഗ് സ്ഥാപന ഉടമയായ യുവാവ് അറസ്റ്റില്‍

May 28, 2026 01:19 PM

ശുചിമുറിയിൽ ഒളിക്യാമറ വെച്ച് യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; പ്രിന്റിംഗ് സ്ഥാപന ഉടമയായ യുവാവ് അറസ്റ്റില്‍

ശുചിമുറിയിൽ ഒളിക്യാമറ വെച്ച് യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം, പ്രിന്റിംഗ് സ്ഥാപന ഉടമയായ യുവാവ്...

Read More >>
Top Stories

News Roundup