May 28, 2026 01:47 PM

#Opposition Leader Pinarayi Vijayan #ED Raid #Congress MLA #Sandeep Warrier #CPI(M)

(https://truevisionnews.com/) കേരളത്തിലെ ജനങ്ങൾ ചോറുണ്ണുന്നവരാണെന്ന് ബി.ജെ.പിയും സി.പി.ഐ. എമ്മും മറന്നുപോകരുത്.  പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ നടന്ന ഇഡി റെയ്ഡിൽ പ്രതികരിച്ച് കോൺഗ്രസ് എംഎൽഎ സന്ദീപ് വാര്യർ.

സ്വന്തം പാർട്ടിയുടെ ജില്ലാ കമ്മിറ്റികളിൽ നിന്ന് വിമർശനങ്ങളുടെ പെരുമഴയേറ്റു വാങ്ങി, ഒരു കുടപോലുമില്ലാതെ തെരുവിൽ നനഞ്ഞു കുതിർന്നു നിൽക്കുകയായിരുന്നു പിണറായി വിജയൻ. സ്വന്തം അണികൾ പോലും കൈവിടുമെന്ന അവസ്ഥയിലെത്തിയപ്പോഴാണ് ദാ വരുന്നു രക്ഷകൻ—കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ.

കൃത്യസമയത്ത് ഇ.ഡിയെ ഇറക്കി ഒരു റെയ്ഡ് പ്രഹസനം കളിച്ചതിലൂടെ, തകർന്നടിഞ്ഞു നിന്ന പിണറായിക്ക് പാർട്ടിയെ മുഴുവൻ തനിക്ക് പിന്നിൽ അണിനിരത്താനുള്ള സുവർണ്ണാവസരമാണ് ബി.ജെ.പി ഒരുക്കിക്കൊടുത്തത്. ഇതിനെയാണ് യഥാർത്ഥ ‘ഡീൽ’ എന്ന് വിളിക്കേണ്ടത്. ​പിണറായിയുടെ കേന്ദ്രങ്ങളിലും സി.പി.ഐ.എം ഓഫീസുകളിലും നാലും മൂന്നും ഏഴ് കേന്ദ്രസേനക്കാരെയും കാവൽ നിർത്തി കാട്ടിക്കൂട്ടിയ റെയ്ഡ് വെറുമൊരു തിരക്കഥ മാത്രമാണ്.

അണികളിൽ വീണ്ടും “വേട്ടയാടൽ” വികാരം ഉണർത്താനും പിണറായിയുടെ കസേര കാക്കാനും ബി.ജെ.പി ബോധപൂർവ്വം ഇട്ടുകൊടുത്ത ലൈഫ് ജാക്കറ്റാണിത്. ​കേന്ദ്ര ഏജൻസികളെ കാണിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാമെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ തെറ്റി. അണികളെ വൈകാരികമായി ബന്ദിയാക്കി സ്വന്തം വീഴ്ചകൾ മറയ്ക്കുന്ന പിണറായി വിജയന്റെയും, അതിന് കുടപിടിക്കുന്ന ബി.ജെ.പിയുടെയും അന്തർധാര നാടകം ഇന്ന് കേരളം കൃത്യമായി തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്

കേരളത്തിലെ ജനങ്ങൾ ചോറുണ്ണുന്നവരാണെന്ന് ബി.ജെ.പിയും സി.പി.എമ്മും മറന്നുപോകരുത്. സ്വന്തം പാർട്ടിയുടെ ജില്ലാ കമ്മിറ്റികളിൽ നിന്ന് വിമർശനങ്ങളുടെ പെരുമഴയേറ്റു വാങ്ങി, ഒരു കുടപോലുമില്ലാതെ തെരുവിൽ നനഞ്ഞു കുതിർന്നു നിൽക്കുകയായിരുന്നു പിണറായി വിജയൻ. സ്വന്തം അണികൾ പോലും കൈവിടുമെന്ന അവസ്ഥയിലെത്തിയപ്പോഴാണ് ദാ വരുന്നു രക്ഷകൻ—കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ.

കൃത്യസമയത്ത് ഇ.ഡിയെ ഇറക്കി ഒരു റെയ്ഡ് പ്രഹസനം കളിച്ചതിലൂടെ, തകർന്നടിഞ്ഞു നിന്ന പിണറായിക്ക് പാർട്ടിയെ മുഴുവൻ തനിക്ക് പിന്നിൽ അണിനിരത്താനുള്ള സുവർണ്ണാവസരമാണ് ബി.ജെ.പി ഒരുക്കിക്കൊടുത്തത്. ഇതിനെയാണ് യഥാർത്ഥ ‘ഡീൽ’ എന്ന് വിളിക്കേണ്ടത്.

​പിണറായിയുടെ കേന്ദ്രങ്ങളിലും സി.പി.എം ഓഫീസുകളിലും നാലും മൂന്നും ഏഴ് കേന്ദ്രസേനക്കാരെയും കാവൽ നിർത്തി ഇന്ന് കാട്ടിക്കൂട്ടിയ റെയ്ഡ് വെറുമൊരു തിരക്കഥ മാത്രമാണ്. അണികളിൽ വീണ്ടും “വേട്ടയാടൽ” വികാരം ഉണർത്താനും പിണറായിയുടെ കസേര കാക്കാനും ബി.ജെ.പി ബോധപൂർവ്വം ഇട്ടുകൊടുത്ത ലൈഫ് ജാക്കറ്റാണിത്.

​കേന്ദ്ര ഏജൻസികളെ കാണിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാമെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ തെറ്റി. അണികളെ വൈകാരികമായി ബന്ദിയാക്കി സ്വന്തം വീഴ്ചകൾ മറയ്ക്കുന്ന പിണറായി വിജയന്റെയും, അതിന് കുടപിടിക്കുന്ന ബി.ജെ.പിയുടെയും അന്തർധാര നാടകം ഇന്ന് കേരളം കൃത്യമായി തിരിച്ചറിഞ്ഞു കഴിഞ്ഞു


Content Highlight: content highlights:- Opposition Leader Pinarayi Vijayan, ED Raid, Congress MLA, Sandeep Warrier, CPI(M)

#Opposition Leader Pinarayi Vijayan #ED Raid #Congress MLA #Sandeep Warrier #CPI(M)

Next TV

Top Stories










News Roundup