---
title: "'അബോർഷനാവും എന്നൊക്കെ എങ്ങനെയാണ് പറയാൻ തോന്നുന്നത്?'; പ്രെഗ്നൻസി ഫോട്ടോഷൂട്ടിനും ഡാൻസിനും എതിരെയുള്ള സൈബർ ആക്രമണങ്ങളിൽ തകർന്ന് ശ്രീക്കുട്ടി"
english_title: "Content Highlights:-  Sreekutty devastated by cyber attacks against pregnancy photoshoot and dance"
publisher: "moviemax.in"
canonical_url: "https://moviemax.in/news/362239/content-highlights-sreekutty-devastated-by-cyber-attacks-against-pregnancy-photoshoot-and-dance"
published_at: "2026-05-28T09:10:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17bb3fa1d5d_Sreekutty.jpg"
keywords: ["Abhilash Sreekutty", "Malayalam Serial", "Cyber Bullying Reply", "Pregnancy Journey", "BiggBoss Malayalam"]
---

# 'അബോർഷനാവും എന്നൊക്കെ എങ്ങനെയാണ് പറയാൻ തോന്നുന്നത്?'; പ്രെഗ്നൻസി ഫോട്ടോഷൂട്ടിനും ഡാൻസിനും എതിരെയുള്ള സൈബർ ആക്രമണങ്ങളിൽ തകർന്ന് ശ്രീക്കുട്ടി

> **Lead Summary:** സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ പരിചിതമായ പേരാണ് 'അഭിശ്രീ'. മിനിസ്‌ക്രീൻ താരം അഭിലാഷും ഭാര്യ ശ്രീക്കുട്ടിയുമാണ് ഈ പേരിന് പിന്നിലുള്ള ജനപ്രിയ ദമ്പതികൾ. ഇൻസ്റ്റഗ്രാമിലും യുട്യൂബിലും ഇതേ പേരിൽ തന്നെയാണ് ഇവർ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കാറുള്ളത്. ഇത്തവണത്തെ ബിഗ് ബോസ് സീസണിലും അഭിലാഷ് മത്സരാർത്ഥിയായി എത്തിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലേക്ക് ആദ്യ കൺമണി എത്താൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. ഗർഭകാലവുമായി ബന്ധപ്പെട്ട പുതിയ വിശേഷങ്ങളാണ് ഇവർ തങ്ങളുടെ ഏറ്റവും പുതിയ വ്ലോഗിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

## Article Content

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ പരിചിതമായ പേരാണ് 'അഭിശ്രീ'. മിനിസ്‌ക്രീൻ താരം അഭിലാഷും ഭാര്യ ശ്രീക്കുട്ടിയുമാണ് ഈ പേരിന് പിന്നിലുള്ള ജനപ്രിയ ദമ്പതികൾ. ഇൻസ്റ്റഗ്രാമിലും യുട്യൂബിലും ഇതേ പേരിൽ തന്നെയാണ് ഇവർ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കാറുള്ളത്. ഇത്തവണത്തെ ബിഗ് ബോസ് സീസണിലും അഭിലാഷ് മത്സരാർത്ഥിയായി എത്തിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലേക്ക് ആദ്യ കൺമണി എത്താൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. ഗർഭകാലവുമായി ബന്ധപ്പെട്ട പുതിയ വിശേഷങ്ങളാണ് ഇവർ തങ്ങളുടെ ഏറ്റവും പുതിയ വ്ലോഗിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

''കുഞ്ഞിന്റെ ചവിട്ടൊക്കെ കിട്ടുമ്പോള്‍ വല്ലാത്തൊരു ഫീലിംഗാണ്. അതൊക്കെ വീഡിയോ എടുത്ത് വെച്ചിട്ടുണ്ട്. സ്കാനിങ്ങിൽ ഓരോ പ്രാവശ്യം ബേബിയെ കാണുമ്പോഴും സന്തോഷമാണ്. ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ ബേബി അനങ്ങുന്നതൊക്കെ നമുക്ക് മനസിലാവും. ആദ്യ മൂന്ന് മാസം ഞാന്‍ ബെഡ്‌റെസ്റ്റായിരുന്നു. ഡോക്ടര്‍ വിശ്രമിക്കാന്‍ പറഞ്ഞിരുന്നു. അതുകഴിഞ്ഞാണ് ഞാന്‍ വീഡിയോ ഒക്കെ ചെയ്ത് തുടങ്ങിയത്. ഹെല്‍ത്തിയാണെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു'', ശ്രീക്കുട്ടി പറഞ്ഞു.

''പ്രഗ്നൻസി ഫോട്ടോഷൂട്ടുമായും അല്ലാതെയും ബന്ധപ്പെട്ടു വരുന്ന നെഗറ്റീവ് കമന്റുകളെക്കുറിച്ചും ഇരുവരും പ്രതികരിച്ചു. നെഗറ്റീവ് കമന്റുകളൊന്നും ഞങ്ങള്‍ പൊതുവെ മൈന്‍ഡ് ചെയ്യാറില്ല. ചില കമന്റുകൾ മാത്രം കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. ഡാൻസ് ചെയ്യുന്ന വീഡിയോകൾക്കു താഴെ, നിങ്ങള്‍ക്കെന്തെങ്കിലും പറ്റും, അബോര്‍ഷനാവും എന്നൊക്കെ എങ്ങനെയാണ് പറയാന്‍ പറ്റുന്നത്. ഗര്‍ഭിണിയായാല്‍ വീട്ടിനകത്ത് വിശ്രമത്തില്‍ കഴിയണമെന്നൊന്നും ഇല്ല. അതൊക്കെ പഴയ ചിന്താഗാതികളാണ്. ഇതെന്താ വല്ല അസുഖമെങ്ങാനുമാണോ. ഞങ്ങള്‍ അതില്‍ വിശ്വസിക്കുന്നവരല്ല. ഗര്‍ഭമുണ്ടെന്ന് കരുതി, ചെയ്തിരുന്ന കാര്യങ്ങളെല്ലാം നിര്‍ത്തി, വീട്ടില്‍ ഇങ്ങനെ ചടഞ്ഞ് കൂടിയിരിക്കണോ, അതിലൊന്നും ഞങ്ങളെ കിട്ടി. ഒന്നും ചെയ്യാതെ, തടിച്ച് വീര്‍ത്ത് സിസേറിയനിലേക്ക് പോവാനൊന്നും വയ്യ. ഇപ്പോൾ നോർമൽ ഡെലിവറിക്കുള്ള സാധ്യത കൂടുതലാണ്'', ഇരുവരും കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/362239/content-highlights-sreekutty-devastated-by-cyber-attacks-against-pregnancy-photoshoot-and-dance)