---
title: "'തെളിവുകളുണ്ടെങ്കിൽ  സമർപ്പിക്കണം'...: ടിനി ടോമിനെതിരായ പരാതി; അൻസിബയോട് നേരിട്ട് ഹാജരാകാൻ അമ്മയുടെ നിര്‍ദ്ദേശം"
english_title: "Complaint against Tiny Tom; AMMA instructs Ansiba to appear in person"
publisher: "moviemax.in"
canonical_url: "https://moviemax.in/news/362245/complaint-against-tiny-tom-AMMA-instructs-ansiba-to-appear-in-person"
published_at: "2026-05-28T09:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17bd547ab0b_ansiba.jpg"
keywords: ["AMMA", "Ansiba", "Tiny Tom"]
---

# 'തെളിവുകളുണ്ടെങ്കിൽ  സമർപ്പിക്കണം'...: ടിനി ടോമിനെതിരായ പരാതി; അൻസിബയോട് നേരിട്ട് ഹാജരാകാൻ അമ്മയുടെ നിര്‍ദ്ദേശം

> **Lead Summary:** ** **ടിനി ടോമിനെതിരായ പരാതിയിൽ നേരിട്ട് ഹാജരാകാൻ നടി അൻസിബക്ക് താരസംഘടനയായ അമ്മയുടെ നിർദ്ദേശം. ജൂൺ ഒന്നിനും മൂന്നിനും നേരിട്ട് എത്താനാണ് നിർദ്ദേശം.തെളിവുകളുണ്ടെങ്കിൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കാനും അൻസിബയോട് ആവശ്യപ്പെട്ടിട്ടുണ്ട് .

## Article Content

** **ടിനി ടോമിനെതിരായ പരാതിയിൽ നേരിട്ട് ഹാജരാകാൻ നടി അൻസിബക്ക് താരസംഘടനയായ അമ്മയുടെ നിർദ്ദേശം. ജൂൺ ഒന്നിനും മൂന്നിനും നേരിട്ട് എത്താനാണ് നിർദ്ദേശം.തെളിവുകളുണ്ടെങ്കിൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കാനും അൻസിബയോട് ആവശ്യപ്പെട്ടിട്ടുണ്ട് .

ലക്ഷ്മിപ്രിയയുടെ പരാതിയിൽ തന്നെ വിളിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥക്കെതിരെയും അൻസിബ പരാതി നൽകി.അതിനിടെ അമ്മ പ്രസിഡന്‍റ് ശ്വേതാ മോനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും തമ്മിൽ ചർച്ച നടത്തി.

ശ്വേതയും കുക്കുവും ചേരി തിരിയുകയും ഭാരവാഹികൾക്കിടയിൽ വേറെയും ഗ്രൂപ്പുകളുണ്ടാകുകയും ചെയ്തതോടെ അമ്മയുടെ പ്രവർത്തനം സ്തംഭിച്ചു. ടിനി ടോമിനും ലക്ഷ്മിപ്രിയക്കുമെതിരെ വംശീയ അധിക്ഷേപം അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ച് ജോയിൻറ് സെക്രട്ടറി അൻസിബ ഹസൻ രാജി വെക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/362245/complaint-against-tiny-tom-AMMA-instructs-ansiba-to-appear-in-person)