മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കയറി അപകടം

മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കയറി അപകടം
May 28, 2026 02:32 PM | By VIPIN P V
#Latest News #Accident #Veena George #Kollam

കൊല്ലം: ( www.truevisionnews.com ) കൊല്ലം ചിതറ ചല്ലിമുക്കിൽ മുൻ മന്ത്രി വീണ ജോർജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു. മഴയിൽ വീണ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ ക്രിസ്റ്റ റോഡിൽ നിന്നും തെന്നിമാറി സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കയറുകയായിരുന്നു.

ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. ആരുടേയും പരിക്കുകൾ ഗുരുതരമല്ല. കാർ നിയന്ത്രണം വിട്ട് റോഡിന് സൈഡിലുണ്ടായിരുന്ന ബൈക്കിലും ഇടിച്ചു കയറി. ബൈക്കിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു വീണ ജോർജും കുടുംബവും. കനത്ത മഴയെ തുടർന്ന് റോഡിൽ വെള്ളമുണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞ് വീണു. കാറിന്‍റെ മുൻവശം തകർന്ന നിലയിലാണ്. അപകടത്തിന് പിന്നാലെ വീണയും കുടുംബവും മറ്റൊരു വാഹനത്തിൽ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.

Content Highlight: Content Highlights:-Veena George Vehicle Accident

#Latest News #Accident #Veena George #Kollam

Next TV

Related Stories
ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ ആക്രമിച്ച സംഭവം; അഞ്ച് പ്രതികൾ റിമാൻഡിൽ

May 28, 2026 03:33 PM

ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ ആക്രമിച്ച സംഭവം; അഞ്ച് പ്രതികൾ റിമാൻഡിൽ

ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ ആക്രമിച്ച സംഭവം, അഞ്ച് പ്രതികൾ...

Read More >>
ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള 2026; കിരീടം ചൂടി മാവേലിക്കര സ്വദേശി കെസിയ ലിസ് മെജോ

May 28, 2026 02:59 PM

ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള 2026; കിരീടം ചൂടി മാവേലിക്കര സ്വദേശി കെസിയ ലിസ് മെജോ

ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള 2026; കിരീടം ചൂടി മാവേലിക്കര സ്വദേശി കെസിയ ലിസ്...

Read More >>
തിരുവനന്തപുരത്ത് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണ് അപകടം; അഞ്ച് പേർക്ക് ഗുരുതര പരിക്ക്, പരിക്കേറ്റവരിൽ കുട്ടികളും

May 28, 2026 02:43 PM

തിരുവനന്തപുരത്ത് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണ് അപകടം; അഞ്ച് പേർക്ക് ഗുരുതര പരിക്ക്, പരിക്കേറ്റവരിൽ കുട്ടികളും

തിരുവനന്തപുരത്ത് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണ് അപകടം, അഞ്ച് പേർക്ക് ഗുരുതര...

Read More >>
Top Stories

News Roundup