#Latest News #MDMA Hunting #Kerala Police #Kozhikode
കോഴിക്കോട് : (https://truevisionnews.com/) കുറ്റ്യാടി മരുതോങ്കരയിൽ കാറുകളിൽ കടത്തുകയായിരുന്ന വൻ ലഹരിമരുന്ന് ശേഖരവുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഴുക്കുന്ന് സ്വദേശികളായ റഹീം (41), മുഹമ്മദ് ഇജ്ലാൻ കെ.പി (28) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പ്രതികൾ പോലീസിനെ ഓടി രക്ഷപ്പെട്ടു.
ഇന്ന് പുലർച്ചെ 12.30 ഓടെയാണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് മരുതോങ്കര, അടുക്കത്ത് പരിശോധന നടത്തുകയായിരുന്നു. റോഡരികിൽ സംശയകരമായ സാഹചര്യത്തിൽ നിർത്തിയിട്ടിരുന്ന കാറുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് സമീപിച്ചപ്പോഴാണ് കാറിലുണ്ടായിരുന്ന രണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടത്.
തുടർന്ന് വാഹനത്തിലുണ്ടായിരുന്ന റഹീം, മുഹമ്മദ് ഇജ്ലാൻ എന്നിവരെ തടഞ്ഞുനിർത്തി ദേഹപരിശോധനയും വാഹന പരിശോധനയും നടത്തിയപ്പോഴാണ് വിൽപനയ്ക്കായി സൂക്ഷിച്ച നിലയിൽ 26.43 ഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎ കണ്ടെടുത്തത്. പ്രതികളുടെ ശരീരത്തിൽ നിന്നും കാറുകളിൽ നിന്നുമായാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്.
ലഹരിമരുന്നും കടത്താനുപയോഗിച്ച രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ ഹാജരാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓടി രക്ഷപ്പെട്ട മറ്റ് രണ്ട് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
Content Highlight: Content Highlights:- Two youths arrested with MDMA in Kuttiadi, Kozhikode

































