ആലപ്പുഴ : ( www.truevisionnews.com ) കായംകുളത്ത് മൂന്ന് നിലകളുള്ള ഷോപ്പിങ് കോംപ്ലക്‌സിൽ വൻ തീപിടിത്തം. രാത്രി ഒൻപത് മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. കോംപ്ലക്‌സിലെ ഫാൻസി ഷോപ്പ്, ടെക്‌സ്റ്റൈൽ ഷോപ്പ്, ജിം എന്നിവയുൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങൾക്ക് വൻ നാശനഷ്ടമുണ്ടായി.
പ്രാഥമിക വിവരങ്ങൾ പ്രകാരം കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടർന്ന് മറ്റ് നിലകളിലേക്ക് അതിവേഗം പടരുകയായിരുന്നു. ആളുകൾ സ്ഥാപനങ്ങൾക്കുള്ളിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. നിലവിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
സമീപത്തെ മറ്റ് കടകളിലേക്കും വീടുകളിലേക്കും തീ പടർന്നു. ഫയർ ഫോഴ്‌സിന്റെ മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Content Highlight: Major Fire Breaks Out At Kayamkulam Shopping Complex

































.jpg)