ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികൾക്കും ജാമ്യം

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികൾക്കും ജാമ്യം
May 26, 2026 02:09 PM | By Susmitha Surendran
#Shuhaib murder case #High Court #stays order #Bail #Akash Thillankeri

 കൊച്ചി: (https://truevisionnews.com/) യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബ് വധക്കേസിൽ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം. ജാമ്യം റദ്ദാക്കികൊണ്ടുള്ള തലശേരി അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കി. കേസിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 പ്രതികളെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. കേസിൻ്റെ വിചാരണ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.

2018 ഫെബ്രുവരി 12-ന് രാത്രി ചായക്കടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോഴാണ്‌ ഷുഹൈബ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ കീഴൂർ റിയാസ് മൻസിലിൽ റിയാസ്, നൗഷാദ്, ഇസ്മയിൽ, മൊയ്തീൻ എന്നിവർക്കും പരിക്കേറ്റു. മൂന്നുതവണ ബോംബെറിഞ്ഞാണ് അക്രമം നടത്തിയത്.

സിപിഎം.- ഡി.വൈ.എഫ്‌.ഐ. പ്രവർത്തകരായ തില്ലങ്കേരി ലക്ഷ്മി നിലയത്തിൽ എം.വി.ആകാശ് എന്ന ആകാശ് തില്ലങ്കേരി (34), പഴയപുരയിൽ രജിൽ രാജ് (32), കൃഷ്ണ നിവാസിൽ ദീപ്ചന്ദ് (33), തയ്യുള്ളതിൽ ടി.കെ.അസ്കർ (34), മുട്ടിൽവീട്ടിൽ കെ.അഖിൽ (30), പുതിയപുരയിൽ പി.പി.അൻവർ സാദത്ത് (30), നിലാവിൽ സി.നിജിൽ (30), പി.കെ.അഭിനാഷ് (32), എ.ജിതിൻ (30), സാജ് നിവാസിൽ കെ.സഞ്ജയ് (31), രജത് നിവാസിൽ കെ.രജത്ത് (29), കെ.വി.സംഗീത് (29), കെ.ബൈജു (43), കെ.പി.പ്രശാന്ത് (52), എ.പി.സനീഷ് (35), മുട്ടിൽ എ.കെ.സുബിൻ (34), കേളോത്ത് വി.പ്രജിത്ത് (33) എന്നിവരാണ് പ്രതികൾ.

പ്രോസിക്യൂഷന്‍റെ ആവശ്യം പരിഗണിച്ചാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നത് .കേസിന്റെ വിചാരണാ നടപടികൾ ഈ മാസം 18-ാം തീയതി മുതൽ കോടതിയിൽ ആരംഭിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായി, അക്രമത്തിൽ പരിക്കേറ്റവരും ശുഹൈബിന്റെ സുഹൃത്തുക്കളുമായ രണ്ട് പ്രധാന സാക്ഷികളുടെ വിസ്താരം കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായിരുന്നു.

സാക്ഷിവിസ്താരം പൂർത്തിയായതിന് പിന്നാലെ, വിചാരണ നടപടികൾ നിലവിലെ കോടതിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ രംഗത്തെത്തുകയും ഹൈക്കോടതിയെ സമീപിക്കാൻ നീക്കം നടത്തുകയും ചെയ്തിരുന്നു.

പ്രതിഭാഗത്തിന്റെ ഈ കോടതി മാറ്റത്തിനുള്ള നീക്കത്തെ തുടർന്നാണ് പ്രോസിക്യൂഷൻ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. മുൻപ് ഇതേ കോടതി തന്നെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നതെങ്കിലും, നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ജഡ്ജി ജാമ്യം റദ്ദാക്കുകയായിരുന്നു.



 

Content Highlight: CONTENT HIGHLIGHTS:- Shuhaib murder case; All accused including Akash Thillankeri granted bail

#Shuhaib murder case #High Court #stays order #Bail #Akash Thillankeri

Next TV

Related Stories
പ്ലസ് ടു പരീക്ഷാഫലം വന്നു; 77.97% വിജയം; പരീക്ഷയെഴുതിയത് 4.25 ലക്ഷം വിദ്യാർത്ഥികൾ

May 26, 2026 03:22 PM

പ്ലസ് ടു പരീക്ഷാഫലം വന്നു; 77.97% വിജയം; പരീക്ഷയെഴുതിയത് 4.25 ലക്ഷം വിദ്യാർത്ഥികൾ

പ്ലസ് ടു പരീക്ഷാഫലം വന്നു; 77.97% വിജയം; പരീക്ഷയെഴുതിയത് 4.25 ലക്ഷം...

Read More >>
വെള്ളം കോരുന്നതിനിടെ അപകടം; കോലഞ്ചേരിയിൽ കിണറ്റിൽ വീണ വീട്ടമ്മയെയും ഭർത്താവിനെയും അഗ്നിരക്ഷാസേന രക്ഷിച്ചു

May 26, 2026 03:11 PM

വെള്ളം കോരുന്നതിനിടെ അപകടം; കോലഞ്ചേരിയിൽ കിണറ്റിൽ വീണ വീട്ടമ്മയെയും ഭർത്താവിനെയും അഗ്നിരക്ഷാസേന രക്ഷിച്ചു

കോലഞ്ചേരിയിൽ കിണറ്റിൽ വീണ വീട്ടമ്മയെയും ഭർത്താവിനെയും അഗ്നിരക്ഷാസേന...

Read More >>
Top Stories










News Roundup