മരണപ്പാച്ചിലിൽ സ്കൂട്ടർ നേർക്കുനേർ വന്നു...: സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു

മരണപ്പാച്ചിലിൽ സ്കൂട്ടർ നേർക്കുനേർ വന്നു...: സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു
May 26, 2026 01:50 PM | By Susmitha Surendran
#Accident #Private bus #Scooter

കൂത്താട്ടുകുളം: (https://truevisionnews.com/) യുവാക്കൾ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. അപകടത്തിൽ ബസിലുണ്ടായിരുന്ന അഞ്ചുപേർക്ക് നിസ്സാര പരിക്കേറ്റു. കോഴിപ്പിള്ളി-മൂവാറ്റുപുഴ റോഡിൽ ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപമാണ് അപകടമുണ്ടായത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 1.45ഓടെ കൂത്താട്ടുകുളം-മൂവാറ്റുപുഴ റോഡിൽ സർവിസ് നടത്തുന്ന മറിയം ബസ് കൂത്താട്ടുകുളം ഭാഗത്തേക്ക് വരുമ്പോൾ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ സ്കൂട്ടർ യാത്രക്കാരായ യുവാക്കൾ ബസിന് നേരെ എത്തുകയായിരുന്നു.

ബസ് വെട്ടിച്ചുമാറ്റിയതിനാൽ, ബസിന്റെ പിൻഭാഗത്തായാണ് സ്കൂട്ടർ ഇടിച്ചത്. സ്കൂട്ടറിന് മുകളിൽകൂടി ബസ് കയറി ഇറങ്ങിയെങ്കിലും സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവാക്കൾ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ബസ് പി.ഡബ്ല്യു.ഡിയുടെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു നിന്നതിനാൽ മറിഞ്ഞില്ല. സംരക്ഷണ ഭിത്തിയും സ്കൂൾ ഗ്രൗണ്ടിന്റെ മതിൽക്കെട്ടും തകർന്നു.

Content Highlight: Private bus swerves to avoid hitting scooter, crashes into it

#Accident #Private bus #Scooter

Next TV

Related Stories
കായംകുളത്ത് കായലിൽ വയോധികയുടെ മൃതദേഹം കല്ലുകെട്ടിത്താഴ്ത്തിയ നിലയിൽ; കൊലപാതകമെന്ന് സംശയം

May 26, 2026 02:43 PM

കായംകുളത്ത് കായലിൽ വയോധികയുടെ മൃതദേഹം കല്ലുകെട്ടിത്താഴ്ത്തിയ നിലയിൽ; കൊലപാതകമെന്ന് സംശയം

കായംകുളത്ത് കായലിൽ വയോധികയുടെ മൃതദേഹം കല്ലുകെട്ടിത്താഴ്ത്തിയ...

Read More >>
 അതിവേഗ നടപടി ....: ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം; ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ച്  ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

May 26, 2026 02:33 PM

അതിവേഗ നടപടി ....: ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം; ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

'ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനം'; ഗണ്‍മാന്‍ ഉള്‍പ്പെടെ 5 ഉദ്യോഗസ്ഥര്‍ക്ക്...

Read More >>
ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികൾക്കും ജാമ്യം

May 26, 2026 02:09 PM

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികൾക്കും ജാമ്യം

ഷുഹൈബ് വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിന് ഹൈക്കോടതി...

Read More >>
കേരളാ തീരത്ത് 1.5 മീറ്റർ ഉയരത്തിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; ജാഗ്രതാ നിർദേശം

May 26, 2026 02:08 PM

കേരളാ തീരത്ത് 1.5 മീറ്റർ ഉയരത്തിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; ജാഗ്രതാ നിർദേശം

കേരളാ തീരത്ത് 1.5 മീറ്റർ ഉയരത്തിൽ കള്ളക്കടൽ പ്രതിഭാസത്തിന്...

Read More >>
Top Stories

News Roundup