മേപ്പാടി കാട്ടാന ആക്രമണം: മരിച്ച ജെസിയുടെ കുടുംബാംഗത്തിന് ജോലിയും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ടി. സിദ്ദിഖ്

മേപ്പാടി കാട്ടാന ആക്രമണം: മരിച്ച ജെസിയുടെ കുടുംബാംഗത്തിന് ജോലിയും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന്  ടി. സിദ്ദിഖ്
May 26, 2026 01:12 PM | By Fidha Parvin
#LATEST NEWS #Meppadi wild elephant attack #WAYANAD #T Siddique

മാനന്തവാടി: (truevisionnews.com) വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌ക മരിച്ച സംഭവത്തിൽ കുടുംബത്തിന് അടിയന്തര സഹായങ്ങളും സുരക്ഷാ നടപടികളും പ്രഖ്യാപിച്ചു. മരിച്ച ജെസിയുടെ കുടുംബത്തിലെ ഒരംഗത്തിന് താൽക്കാലിക ജോലി ഉടൻ നൽകുമെന്നും, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഭർത്താവ് ഷാജിയുടെ ചികിത്സാച്ചെലവ് പൂർണ്ണമായും ഏറ്റെടുക്കുമെന്നും ടി. സിദ്ദിഖ് എം.എൽ.എ വ്യക്തമാക്കി.

സൗത്ത് വയനാട് ഡി.എഫ്.ഒ ആഷിഖ് അലിയും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ 5 ലക്ഷം രൂപ അടിയന്തര സഹായമായി ഇന്ന് തന്നെ കൈമാറും. മരണാനന്തര ചടങ്ങുകൾക്കായി എം.എൽ.എ ഫണ്ടിൽ നിന്ന് 10,000 രൂപയും നൽകും.

പ്രദേശത്ത് ഭീതി പരത്തുന്ന കാട്ടാനയെ തുരത്താൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും, ഫെൻസിംഗ് ഉൾപ്പെടെയുള്ള വന്യജീവി പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കുമെന്നും ഡി.എഫ്.ഓ അറിയിച്ചു. വന്യജീവി ആക്രമണങ്ങൾ തടയുന്നതിനായി ഈ മാസം 30-ന് വയനാട്ടിൽ വനം-കൃഷി വകുപ്പ് മന്ത്രിമാർ പങ്കെടുക്കുന്ന ഉന്നതതല യോഗം ചേരും.

ഇന്ന് രാവിലെ ആറുമണിയോടെ മേപ്പാടി ചൂരൽമല റോഡിലെ കള്ളാടി ചൂണ്ടിയിൽ വെച്ചായിരുന്നു ദാരുണമായ സംഭവം. പുത്തുമല സ്വദേശി ഷാജിയുടെ ഭാര്യ കല (ജെസി) ആണ് മരിച്ചത്. ദമ്പതികൾ സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ഷാജിയെ നിലവിൽ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Content Highlight: Content Highlights:- Meppadi wild elephant attack; T Siddique says job request for family member of deceased JC will be considered

#LATEST NEWS #Meppadi wild elephant attack #WAYANAD #T Siddique

Next TV

Related Stories
 അതിവേഗ നടപടി ....: ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം; ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ച്  ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

May 26, 2026 02:33 PM

അതിവേഗ നടപടി ....: ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം; ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

'ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനം'; ഗണ്‍മാന്‍ ഉള്‍പ്പെടെ 5 ഉദ്യോഗസ്ഥര്‍ക്ക്...

Read More >>
ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികൾക്കും ജാമ്യം

May 26, 2026 02:09 PM

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികൾക്കും ജാമ്യം

ഷുഹൈബ് വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിന് ഹൈക്കോടതി...

Read More >>
കേരളാ തീരത്ത് 1.5 മീറ്റർ ഉയരത്തിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; ജാഗ്രതാ നിർദേശം

May 26, 2026 02:08 PM

കേരളാ തീരത്ത് 1.5 മീറ്റർ ഉയരത്തിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; ജാഗ്രതാ നിർദേശം

കേരളാ തീരത്ത് 1.5 മീറ്റർ ഉയരത്തിൽ കള്ളക്കടൽ പ്രതിഭാസത്തിന്...

Read More >>
Top Stories

News Roundup