ജനസ്നേഹത്തിന് നന്ദി അറിയിക്കാൻ ചാണ്ടി ഉമ്മൻ: പുതുപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര നടത്തും

ജനസ്നേഹത്തിന് നന്ദി അറിയിക്കാൻ ചാണ്ടി ഉമ്മൻ: പുതുപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര നടത്തും
May 19, 2026 10:28 PM | By Athira V

കോട്ടയം: ( www.truevisionnews.com ) പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി അറിയിക്കാൻ തിരുവനന്തപുരത്തേക്ക് യാത്ര നടത്താൻ നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ.

നാളെ പുതുപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര നടത്തും. ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനം നൽകാത്തതിൽ വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് യാത്ര.

വിവിധ ഇടങ്ങളിൽ സ്വീകരണങ്ങൾ ഉണ്ടാകുമെന്നും വിവരം. എംസി റോഡിലൂടെയാണ് യാത്ര നിശ്ചയിച്ചിട്ടുള്ളത്. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ നിന്നുമാണ് യാത്ര ആരംഭിക്കുക.

വിഡി സതീശൻ മന്ത്രിസഭയിൽ സ്ഥാനം ഉറപ്പിച്ച യുവ എംഎൽഎ ആയിരുന്നു പുതുപ്പള്ളിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചാണ്ടി ഉമ്മൻ. യുവ പ്രാതിനിധ്യം, ഓർത്തഡോക്സ് സഭയുടെ പിന്തുണ, ഒപ്പം ഉമ്മൻചാണ്ടി ഫാക്ടർ എന്നിവയായിരുന്നു ചാണ്ടി ഉമ്മന് മന്ത്രിപദം ഉറപ്പിച്ച ഘടകങ്ങൾ.

എന്നാൽ മന്ത്രിമാരെ തീരുമാനിച്ച,ഒടുവിലത്തെ സമവായ നീക്കങ്ങളിൽ ചാണ്ടി ഉമ്മൻ പുറത്തായി. ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലാണ് എ ഗ്രൂപ്പ്.കെസി വേണുഗോപാൽ ദീപാ ദാസ് മുൻഷി എന്നിവരെ,ബെന്നി ബഹനാൻ എംപിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് നേതാക്കൾ കണ്ട് അതൃപ്തി അറിയിച്ചു.

രാഹുൽ ഗാന്ധിയോടും സോണിയ ഗാന്ധിയോടും ഫോണിൽ അതൃപ്തി അറിയിച്ച എ ഗ്രൂപ്പ് നേതാക്കൾ, ഇവരെ നേരിൽ കാണാൻ അനുമതി തേടി.

ചാണ്ടി ഉമ്മനെ അവസാന നിമിഷം വരെ മന്ത്രിസഭയിലേക്ക് പരിഗണിച്ചിട്ടും ഒടുവിൽ തഴഞ്ഞത് ഉമ്മൻചാണ്ടിയോടുള്ള അവഹേളനമെന്നാണ് എ ഗ്രൂപ്പിന്റെ വിമർശനം. എ കെ ആൻറണിയും എഐസിസി നേതൃത്വത്തെ അതൃപ്തി അറിയിച്ചതായാണ് വിവരം.

Election in Puthuppally, Chandy Oommen, election victory, thanks to the people, travel

Next TV

Related Stories
ദാമോദര മേനോൻ മകൻ;  മുഖ്യമന്ത്രി വിഡി സതീശന് 'ജാതിവാൽ മുളച്ചെന്ന്' സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ച

May 19, 2026 10:59 PM

ദാമോദര മേനോൻ മകൻ; മുഖ്യമന്ത്രി വിഡി സതീശന് 'ജാതിവാൽ മുളച്ചെന്ന്' സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ച

ദാമോദര മേനോൻ മകൻ, മുഖ്യമന്ത്രി വിഡി സതീശൻ , സത്യപ്രതിജ്ഞ...

Read More >>
സർക്കാറിനോട് പഞ്ചായത്ത് ; സാമൂഹ്യ സുരക്ഷാ പെൻഷനുമായി ബന്ധപ്പെട്ട അനാവശ്യ നിബന്ധനകൾ പിൻവലിക്കുക

May 19, 2026 09:04 PM

സർക്കാറിനോട് പഞ്ചായത്ത് ; സാമൂഹ്യ സുരക്ഷാ പെൻഷനുമായി ബന്ധപ്പെട്ട അനാവശ്യ നിബന്ധനകൾ പിൻവലിക്കുക

സാമൂഹ്യ സുരക്ഷാ പെൻഷനുമായി ബന്ധപ്പെട്ട അനാവശ്യ നിബന്ധനകൾ...

Read More >>
Top Stories










News Roundup






GCC News