---
title: "'എനിക്ക് കൊറിയൻ ബോയ്ഫ്രണ്ട് മതിയെന്ന് ഹൻസു, കൊറിയൻ മരുമകനെ കിട്ടിയാൽ കൊള്ളാമെന്ന് അമ്മയും!'; വെളിപ്പെടുത്തലുമായി അഹാന"
english_title: "'Hansu said I need a Korean boyfriend, and my mother said I need a Korean son-in-law!'; Ahana reveals"
publisher: "moviemax.in"
canonical_url: "https://moviemax.in/news/360291/hansu-said-i-need-a-korean-boyfriend-and-my-mother-said-i-need-a-korean-son-in-law-ahana-reveals"
published_at: "2026-05-19T09:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0bdd970d94e_Ahana_reveals.jpg"
keywords: []
---

# 'എനിക്ക് കൊറിയൻ ബോയ്ഫ്രണ്ട് മതിയെന്ന് ഹൻസു, കൊറിയൻ മരുമകനെ കിട്ടിയാൽ കൊള്ളാമെന്ന് അമ്മയും!'; വെളിപ്പെടുത്തലുമായി അഹാന

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. അദ്ദേഹത്തിന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം വ്ലോഗിങ്ങിലൂടെ സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. അമ്മ സിന്ധു കൃഷ്ണയും തങ്ങളുടെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ നിരന്തരം പങ്കുവെക്കാറുണ്ട്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. അദ്ദേഹത്തിന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം വ്ലോഗിങ്ങിലൂടെ സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. അമ്മ സിന്ധു കൃഷ്ണയും തങ്ങളുടെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ നിരന്തരം പങ്കുവെക്കാറുണ്ട്.

അടുത്തിടെ അഹാന കൃഷ്ണ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 'പൂക്കൾ' എന്ന മ്യൂസിക് വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിൽ സഹോദരി ഇഷാനിയും ഒരു പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. അതിനിടെ, നസ്ലെൻ നായകനാകുന്ന അമൽ നീരദ് ചിത്രം 'ബാച്ചിലർ പാർട്ടി 2'-ലൂടെ ഹൻസിക സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണെന്നും, ചിത്രത്തിൽ നസ്ലെന്റെ നായികയായിട്ടാണ് താരം എത്തുന്നതെന്നും ഉള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ഇപ്പോഴിതാ ഹൻസികയുടെ കൊറിയൻ ബാന്റ് ആയ ബിടിഎസിനോടുള്ള ഇഷ്ടത്തെ കുറിച്ച് അഹാന പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. വീട്ടിൽ ഹൻസികയും ഇഷാനിയും അമ്മയും ബിടിഎസ് ഫാൻസ്‌ ആണെന്നാണ് അഹാന പറയുന്നത്. കൊറിയയിൽ നിന്നുള്ള ബോയ്ഫ്രണ്ട് വേണമെന്നാണ് ഹൻസികയുടെ ആഗ്രഹമെന്നാണ് അഹാന പറയുന്നത്.

> "ബിടിഎസ്സിന്റെ ആരാധികയാണ് ഹൻസികയും ഇഷാനിയും അമ്മയും. ഇവർ കാരണമാണ് അമ്മയും അവരുടെ വീഡിയോകൾ കണ്ട് തുടങ്ങിയത്. എനിക്ക് അവരെ എല്ലാം ഒരുപോലെയാണ് തോന്നാറുള്ളത്. പക്ഷെ ഹൻസുവിനേയും ഇഷാനിയേയും പോലെ അമ്മയ്ക്കും ബിടിഎസ്സിലെ എല്ലാ മെമ്പേഴ്സിനേയും കൃത്യമായി അറിയാം. ഹൻസുവിന് മുമ്പ് കൊറിയയിൽ നിന്ന് ഒരു ലൈഫ് പാട്നറെ കണ്ടുപിടിക്കണമെന്നായിരുന്നു ആ​ഗ്രഹം.

> ഒരിടയ്ക്ക് അവൾ തീരുമാനിച്ചിരുന്നു തനിക്ക് ബിടിഎസിലെ ഒരു കൊറിയൻ ബോയ്ഫ്രണ്ട് മതിയെന്ന്. എന്തിന് എന്റെ അമ്മയ്ക്ക് പോലും ഒരു കൊറിയൻ മരുമകൻ വേണമെന്ന് ​ആ​ഗ്രഹം വരെ വന്ന് തുടങ്ങി. ഹൻസുവിനോട് അമ്മ പറയുമായിരുന്നു കൊറിയയിലൊക്കെ പോകാൻ." അഹാന പറയുന്നു. ഒർജിനൽസിന് നൽകിയ അഭിമുഖത്തിലായിരുന്നു അഹാനയുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/360291/hansu-said-i-need-a-korean-boyfriend-and-my-mother-said-i-need-a-korean-son-in-law-ahana-reveals)