---
title: "'എനിക്ക് ഏറ്റവും പ്രധാനം എന്റെ ഭാര്യയാണ്, ഞങ്ങൾ ഡിവോഴ്‌സ് ആകാൻ പോകുന്നില്ല'; ഗോസിപ്പുകൾക്ക് മറുപടിയുമായി സിജോ ജോൺ"
english_title: "'The most important thing to me is my wife, we are not going to get divorced'; Sijo John responds to gossip"
publisher: "moviemax.in"
canonical_url: "https://moviemax.in/news/360389/the-most-important-thing-to-me-is-my-wife-we-are-not-going-to-get-divorced-sijo-john-responds-to-gossip"
published_at: "2026-05-19T14:36:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c2960e3f78_Sijo_John_responds_to_gossip.jpg"
keywords: []
---

# 'എനിക്ക് ഏറ്റവും പ്രധാനം എന്റെ ഭാര്യയാണ്, ഞങ്ങൾ ഡിവോഴ്‌സ് ആകാൻ പോകുന്നില്ല'; ഗോസിപ്പുകൾക്ക് മറുപടിയുമായി സിജോ ജോൺ

> **Lead Summary:** **[**ബിഗ് ബോസ് മലയാളം സീസൺ ആറിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ മത്സരാർത്ഥിയാണ് സിജോ ജോൺ. ആ സീസണിലെ ഏറ്റവും നാടകീയവും സംഭവബഹുലവുമായ നിമിഷങ്ങളിലൊന്ന് സിജോയും സഹമത്സരാർത്ഥിയായ റോക്കിയും തമ്മിലുണ്ടായ തർക്കമായിരുന്നു.

## Article Content

**[**ബിഗ് ബോസ് മലയാളം സീസൺ ആറിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ മത്സരാർത്ഥിയാണ് സിജോ ജോൺ. ആ സീസണിലെ ഏറ്റവും നാടകീയവും സംഭവബഹുലവുമായ നിമിഷങ്ങളിലൊന്ന് സിജോയും സഹമത്സരാർത്ഥിയായ റോക്കിയും തമ്മിലുണ്ടായ തർക്കമായിരുന്നു.

റോക്കിയുടെ മർദ്ദനമേറ്റ് മുഖത്തിന് ഗുരുതരമായി പരിക്കേറ്റ സിജോയ്ക്ക് അടിയന്തര സർജറിക്കും വിധേയനാകേണ്ടി വന്നിരുന്നു. ബിഗ് ബോസ് ഷോയ്ക്ക് മുൻപും ശേഷവും വ്ലോഗുകളിലൂടെയും റീലുകളിലൂടെയും സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം കൂടിയാണ് സിജോ.

അടുത്തിടെ അടുത്ത സുഹൃത്തും ഷെഫുമായ അനീറ്റയോടൊന്നിച്ചുള്ള സിജോയുടെ റീലുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിദേശത്തായിരുന്ന അനീറ്റ അടുത്തിടെയാണ് നാട്ടിലെത്തിയത്. എല്ലാത്തിനും കൂടെ നില്‍ക്കുന്ന സുഹൃത്താണെന്നും കാലങ്ങള്‍ക്ക് ശേഷമാണ് താന്‍ അവളെ കാണുന്നതെന്ന് പറഞ്ഞുമായിരുന്നു ആദ്യ റീല്‍ സിജോ പങ്കുവെച്ചത്.

പിന്നീടുള്ള ചില റീലുകളിൽ വീണ്ടും ഇവർ ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തു. തുടർന്ന് നിരവധിപ്പേർ സിജോയോട് ചോദ്യങ്ങളുമായി രംഗത്തെത്തിയിരുന്നു. ഭാര്യയെ കൂടാതെയാണോ ആഘോഷങ്ങൾ? ഭാര്യയേക്കാളും പ്രധാന്യം കൊടുക്കുന്നത് സുഹൃത്തിനാണോ? തുടങ്ങി നിരവധി ചോദ്യങ്ങൾ സിജോയ്ക്കു നേരെ ഉയർന്നിരുന്നു. ഇതിനെല്ലാം പരോക്ഷ മറുപടിയുമായി സിജോ അടുത്ത റീൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. മകൾക്കൊപ്പം അനീറ്റ സിജോയെയും ലിനുവിനെയും കാണാൻ വരുന്നതായിരുന്നു റീൽ. ഈ ബന്ധത്തിന് നിങ്ങൾ കൽപിക്കുന്നതുപോലെ ഒരർത്ഥമില്ലെന്നും സിജോ റീലിൽ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഇതു സംബന്ധിച്ച് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് താരം. ''ഞാനും ഭാര്യയും തമ്മില്‍ ഒരു പ്രശ്‌നവുമില്ല. എനിക്ക് ഏറ്റവും പ്രധാനം എന്റെ ഭാര്യയാണ്. അതുകഴിഞ്ഞിട്ടുള്ള പ്രയോറിറ്റിയേ കൂട്ടുകാര്‍ക്ക് കൊടുക്കൂ. ഭാര്യക്ക് അപ്പുറത്തേക്ക് ഒരു കൂട്ടുകാരനോ, കൂട്ടുകാരിക്കോ പ്രയോറിറ്റി കൊടുക്കാനൊന്നും പറ്റില്ല.

നല്ലൊരു ഫാമിലി ലൈഫ് ആഗ്രഹിക്കുന്ന ആള്‍ തന്നെയാണ് ഞാന്‍. ഞങ്ങള്‍ ഡിവോഴ്‌സ് ചെയ്യാന്‍ പോകുന്നില്ല. ഞങ്ങള്‍ തമ്മിലൊരു പിണക്കവുമില്ല. ഭാര്യയും ഭര്‍ത്താക്കന്‍മാരുമാവുമ്പോള്‍ ഉണ്ടാവുന്ന ചെറിയ പിണക്കങ്ങളും, പ്രശ്‌നങ്ങളുമൊക്കെ ഉണ്ടാവാറുണ്ട്. അതിനപ്പുറത്തേക്ക് ഞങ്ങള്‍ക്കിടയില്‍ യാതൊരുവിധ പ്രശ്‌നങ്ങളുമില്ല'', എന്നായിരുന്നു സിജോയുടെ മറുപടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/360389/the-most-important-thing-to-me-is-my-wife-we-are-not-going-to-get-divorced-sijo-john-responds-to-gossip)