---
title: "കൊന്ന് കനാലിൽ തള്ളി? കാണാതായ പഞ്ചാബി ഗായിക കനാലില്‍ മരിച്ച നിലയില്‍; കാമുകൻ കാനഡയിലേക്ക് പോയതായി പൊലീസ് "
english_title: "Punjabi singer found dead in canal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/360445/punjabi-singer-found-dead-in-canal"
published_at: "2026-05-19T19:39:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c6f5585f66_singer.jpg"
keywords: []
---

# കൊന്ന് കനാലിൽ തള്ളി? കാണാതായ പഞ്ചാബി ഗായിക കനാലില്‍ മരിച്ച നിലയില്‍; കാമുകൻ കാനഡയിലേക്ക് പോയതായി പൊലീസ് 

> **Lead Summary:** ** പഞ്ചാ**ബി ഗായികയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ഇന്ദര്‍ കൗറിനെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യഷീന്ദര്‍ കൗര്‍ എന്ന പേരിലും അറിയപ്പെട്ടിരുന്ന 29കാരിയുടെ മൃതദേഹം ലുധിയാനയിലെ കനാലില്‍ നിന്നാണ് കണ്ടെത്തിയത്. മെയ് 13മുതല്‍ യുവതിയെ കാണാതായിരുന്നു. ലുധിയാനയിലെ ജമാല്‍പൂര്‍ സ്വദേശിയാണ്.

## Article Content

** പഞ്ചാ**ബി ഗായികയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ഇന്ദര്‍ കൗറിനെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യഷീന്ദര്‍ കൗര്‍ എന്ന പേരിലും അറിയപ്പെട്ടിരുന്ന 29കാരിയുടെ മൃതദേഹം ലുധിയാനയിലെ കനാലില്‍ നിന്നാണ് കണ്ടെത്തിയത്. മെയ് 13മുതല്‍ യുവതിയെ കാണാതായിരുന്നു. ലുധിയാനയിലെ ജമാല്‍പൂര്‍ സ്വദേശിയാണ്.

വീട്ടില്‍ നിന്നും കാറില്‍ പുറത്തേക്ക് പോയ കൗറിനെ സുഖ്‌വീന്ദര്‍ സിങ്ങെന്നയാള്‍ തട്ടിക്കൊണ്ടുപോയതാണെന്നാണ് സഹോദരന്‍ ആരോപിക്കുന്നത്. കൗര്‍ സുഖ്‌വീന്ദറിന്റെ വിവാഹവാഗ്ദാനം നിരാകരിച്ചിരുന്നു. ഇയാളാണ് കൊലയ്ക്ക് പിന്നിലെന്നും കുടുബം ആരോപിക്കുന്നു.

അതേസമയം കൊലപാതകം ആസൂത്രണം ചെയ്ത ശേഷം സുഖ്‌വീന്ദര്‍ കാനഡയിലേക്ക് കടന്നുകളഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ പിതാവ് പ്രീതം സിങ്ങിനെയും സുഹൃത്ത് കരംജിത്ത് സിങ്ങിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ ഗായികയുടെ മൃതദേഹം സംരാല സിവില്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

സുഖ്‌വീന്ദറുമായി മൂന്ന് വര്‍ഷം മുമ്പാണ് ഇന്‍സ്റ്റഗ്രാമിലൂടെ കൗര്‍ പരിചയപ്പെടുന്നത്. പിന്നീടാണ് ഇയാള്‍ വിവാഹിതനാണെന്നും മക്കളുണ്ടെന്നും കൗര്‍ മനസിലാക്കിയത്. ഇത് വീട്ടുകാര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. ബന്ധം മുന്നോട്ടു കൊണ്ടുപോകാന്‍ കൗര്‍ തയ്യാറാകാത്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കുടുംബം പറയുന്നത്.

കാനഡയില്‍ സ്ഥിരതാമസമാക്കിയ ഇയാള്‍ കൊല നടത്താന്‍ നേപ്പാള്‍ വഴിയാണ് ഇന്ത്യയിലെത്തിയതെന്നും ടാക്‌സികള്‍ വാടകയ്ക്ക് എടുത്താണ് കൗറിനെ തട്ടിക്കൊണ്ടുപോയതെന്നും കുടുംബം പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/360445/punjabi-singer-found-dead-in-canal)