---
title: "ഇളയരാജയെ വേദനിപ്പിച്ച ഡയലോഗ് നീക്കും; ആത്മാർത്ഥമായ ഖേദം പ്രകടിപ്പിച്ചു 'കറുപ്പ്' സിനിമയുടെ അണിയറപ്രവർത്തകർ"
english_title: "The dialogue that hurt Ilayaraja will be removed; The crew of the film 'Karupp' expressed sincere regret"
publisher: "moviemax.in"
canonical_url: "https://moviemax.in/news/360399/the-dialogue-that-hurt-ilayaraja-will-be-removed-the-crew-of-the-film-karupp-expressed-sincere-regret"
published_at: "2026-05-19T15:16:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c322343e95_The_crew_of_the_film_Karupp_expressed_sincere_regret.jpg"
keywords: []
---

# ഇളയരാജയെ വേദനിപ്പിച്ച ഡയലോഗ് നീക്കും; ആത്മാർത്ഥമായ ഖേദം പ്രകടിപ്പിച്ചു 'കറുപ്പ്' സിനിമയുടെ അണിയറപ്രവർത്തകർ

> **Lead Summary:** **[**പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകൻ ഇളയരാജയെ വേദനിപ്പിക്കുന്ന തരത്തിലുള്ള ഡയലോഗ് സിനിമയിൽ ഉൾപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിച്ച് 'കറുപ്പ്' ചിത്രത്തിന്റെ നിർമ്മാതാക്കളായ ഡ്രീം വാര്യർ പിക്‌ചേഴ്സ്. ചിത്രത്തിലെ ഒരു പ്രത്യേക ഡയലോഗ് ഇളയരാജയ്ക്ക് വിഷമമുണ്ടാക്കിയതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിർമ്മാണ കമ്പനി ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ ഖേദപ്രകടനം നടത്തിയത്.

## Article Content

**[**പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകൻ ഇളയരാജയെ വേദനിപ്പിക്കുന്ന തരത്തിലുള്ള ഡയലോഗ് സിനിമയിൽ ഉൾപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിച്ച് 'കറുപ്പ്' ചിത്രത്തിന്റെ നിർമ്മാതാക്കളായ ഡ്രീം വാര്യർ പിക്‌ചേഴ്സ്. ചിത്രത്തിലെ ഒരു പ്രത്യേക ഡയലോഗ് ഇളയരാജയ്ക്ക് വിഷമമുണ്ടാക്കിയതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിർമ്മാണ കമ്പനി ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ ഖേദപ്രകടനം നടത്തിയത്.

ഇന്ത്യൻ സിനിമയ്ക്കും സംഗീതലോകത്തിനും ഇളയരാജ നൽകിയ അനുപമമായ സംഭാവനകളെ രാജ്യം ഏറെ ആദരവോടെയാണ് കാണുന്നതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. അദ്ദേഹത്തെയോ അദ്ദേഹത്തിന്റെ അവകാശങ്ങളെയോ അപമാനിക്കാൻ തങ്ങൾക്ക് യാതൊരു ഉദ്ദേശ്യവുമുണ്ടായിരുന്നില്ലെന്നും സിനിമയിലെ ഒരു ആക്ഷേപഹാസ്യ സാഹചര്യത്തിന്റെ ഭാഗമായി മാത്രമാണ് ആ പരാമർശം ഉൾപ്പെടുത്തിയതെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി. വ്യക്തിപരമായി ആരെയും ലക്ഷ്യം വെച്ചുള്ളതായിരുന്നില്ല അത്.

എന്നിരുന്നാലും, ഇളയരാജയുടെ വികാരങ്ങളെ മാനിച്ചുകൊണ്ട് സിനിമയുടെ ഭാവി പതിപ്പുകളിലും തുടർന്നുള്ള പ്രദർശനങ്ങളിലും പ്രസ്തുത ഭാഗം പൂർണ്ണമായും നീക്കം ചെയ്യാനോ ആവശ്യമായ മാറ്റങ്ങൾ വരുത്താനോ തീരുമാനിച്ചതായി ഡ്രീം വാര്യർ പിക്‌ചേഴ്സ് അറിയിച്ചു. അദ്ദേഹത്തോടുള്ള ആത്മാർത്ഥമായ ആദരവും ബഹുമാനവും വീണ്ടും രേഖപ്പെടുത്തിക്കൊണ്ടാണ് അണിയറപ്രവർത്തകർ കുറിപ്പ് അവസാനിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/360399/the-dialogue-that-hurt-ilayaraja-will-be-removed-the-crew-of-the-film-karupp-expressed-sincere-regret)