---
title: "മലയാള സിനിമയുടെ റേഞ്ച് വേറെ! 'കിഷ്‌കിന്ധാ കാണ്ഡ'ത്തെ പ്രശംസിച്ച് ക്രിക്കറ്റ് താരം ഡേവിഡ് വാർണർ"
english_title: "Malayalam cinema has a different range! Cricketer David Warner praises 'Kishkindha Kaandam'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/360226/malayalam-cinema-has-a-different-range-cricketer-david-warner-praises-kishkindha-kaandam"
published_at: "2026-05-18T17:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0afe8a72c7b_DSRTGYESRT.jpg"
keywords: []
---

# മലയാള സിനിമയുടെ റേഞ്ച് വേറെ! 'കിഷ്‌കിന്ധാ കാണ്ഡ'ത്തെ പ്രശംസിച്ച് ക്രിക്കറ്റ് താരം ഡേവിഡ് വാർണർ

> **Lead Summary:** **[** മലയാള സിനിമയുടെ പ്രശസ്തി ലോകമെമ്പാടും പടരുന്നതിന് മറ്റൊരു തെളിവുകൂടി. ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം 'കിഷ്‌കിന്ധാ കാണ്ഡ'ത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ.

## Article Content

**[** മലയാള സിനിമയുടെ പ്രശസ്തി ലോകമെമ്പാടും പടരുന്നതിന് മറ്റൊരു തെളിവുകൂടി. ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം 'കിഷ്‌കിന്ധാ കാണ്ഡ'ത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ.

ബോർഗസ് ആൻഡ്രേ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വന്ന ചിത്രത്തെക്കുറിച്ചുള്ള ഒരു വീഡിയോ ആണ് വാർണർ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. ക്രിക്കറ്റ് മൈതാനത്തിന് പുറമെ സോഷ്യൽ മീഡിയയിലും സജീവമായ വാർണറുടെ ഈ സ്റ്റോറി ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു.

പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'കിഷ്‌കിന്ധാ കാണ്ഡം'

ബാഹുൽ രമേശ് തിരക്കഥയൊരുക്കിയ 'കിഷ്‌കിന്ധാ കാണ്ഡം' തിയേറ്ററുകളിലും ഒടിടിയിലും ഒരുപോലെ മികച്ച വിജയമാണ് കൈവരിച്ചത്. ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ആസിഫ് അലിക്ക് സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചിരുന്നു. ആസിഫ് അലിയെ കൂടാതെ വിജയരാഘവന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരുന്നു ചിത്രത്തിലേത്.

ദിൻജിത്ത് അയ്യത്താനും ബാഹുൽ രമേശും വീണ്ടും ഒന്നിച്ച 'എക്കോ' (Echo) എന്ന ചിത്രവും കഴിഞ്ഞ വർഷം പുറത്തിറങ്ങി ഏറെ ശ്രദ്ധ നേടിയിരുന്നു. സന്ദീപ് പ്രദീപ് നായകനായ ഈ ചിത്രവും വലിയ രീതിയിലുള്ള പ്രേക്ഷക-നിരൂപക പ്രശംസയാണ് സ്വന്തമാക്കിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/360226/malayalam-cinema-has-a-different-range-cricketer-david-warner-praises-kishkindha-kaandam)