---
title: "'എന്റെ പേരിന് അർത്ഥമുണ്ടോ? എനിക്കറിയില്ല'; ആരാധകന്റെ ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടി വൈറൽ"
english_title: "'Does my name have a meaning? I don't know'; Mohanlal's reply to a fan's question goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/360394/does-my-name-have-a-meaning-i-dont-know-mohanlals-reply-to-a-fans-question-goes-viral"
published_at: "2026-05-19T14:55:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c2dd340837_Mohanlals_reply_to_a_fans_question_goes_viral.jpg"
keywords: []
---

# 'എന്റെ പേരിന് അർത്ഥമുണ്ടോ? എനിക്കറിയില്ല'; ആരാധകന്റെ ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടി വൈറൽ

> **Lead Summary:** [ മലയാളി പ്രേക്ഷകരുടെ പ്രിയതാരം മോഹൻലാലിന്റെ ഓരോ വിശേഷങ്ങളും ആരാധകർക്ക് എപ്പോഴും ആഘോഷമാണ്. എന്നാൽ 'മോഹൻലാൽ' എന്ന പേരിന്റെ അർത്ഥം എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ ആരാധകൻ ഈ ചോദ്യം ലാലേട്ടനോട് നേരിട്ട് ചോദിക്കുന്ന പഴയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമാകുന്നത്.

## Article Content

[ മലയാളി പ്രേക്ഷകരുടെ പ്രിയതാരം മോഹൻലാലിന്റെ ഓരോ വിശേഷങ്ങളും ആരാധകർക്ക് എപ്പോഴും ആഘോഷമാണ്. എന്നാൽ 'മോഹൻലാൽ' എന്ന പേരിന്റെ അർത്ഥം എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ ആരാധകൻ ഈ ചോദ്യം ലാലേട്ടനോട് നേരിട്ട് ചോദിക്കുന്ന പഴയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമാകുന്നത്.

'സാറിന്റെ പേരിന്റെ അർത്ഥം അറിയാമോ?' എന്ന ചോദ്യത്തിന്, തന്റെ പതിവ് നിഷ്കളങ്കമായ ചിരിയോടെ 'എനിക്ക് അറിഞ്ഞുകൂടാ, അതിനൊരർത്ഥം ഉണ്ടോ?' എന്നാണ് താരം തിരിച്ചു ചോദിക്കുന്നത്. 'അലിഫ്നാസർ' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കപ്പെട്ട ഈ വീഡിയോയിൽ ലാലേട്ടന്റെ മറുപടിക്ക് പിന്നാലെ അദ്ദേഹത്തിന്റെ കരിയറിലെ മാസ്സ് കഥാപാത്രങ്ങളെ കോർത്തിണക്കിയുള്ള ഒരു കിടിലൻ എഡിറ്റിംഗും ഉൾപ്പെടുത്തിയിട്ടുണ്ട്. വീഡിയോ പുറത്തുവന്നതോടെ നിരവധി ആരാധകരാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തുന്നത്.

[https://www.instagram.com/alifnazr/?utm_source=ig_embed&ig_rid=c24836fe-d529-4cca-8817-4baf2e56c274](https://www.instagram.com/alifnazr/?utm_source=ig_embed&ig_rid=c24836fe-d529-4cca-8817-4baf2e56c274)

### Related Links & Sources
- [Original Story Source](https://moviemax.in/news/360394/does-my-name-have-a-meaning-i-dont-know-mohanlals-reply-to-a-fans-question-goes-viral)