കോഴിക്കോട് കനത്ത മഴ; ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

കോഴിക്കോട് കനത്ത മഴ; ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്
May 17, 2026 08:28 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കാലവർഷത്തിനു മുന്നോടിയായി കോഴിക്കോട് ജില്ലയിൽ വ്യാപകമായി കനത്ത മഴ. നഗരത്തിലും കിഴക്കൻ മലയോരമേഖലയിലുമാണ് ഞായറാഴ്ച വൈകിട്ടോടെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടങ്ങിയത്. കനത്ത മഴയ്ക്കിടെ ഉണ്ടായ മിന്നലിൽ തിരുവമ്പാടിയിൽ ഒരാൾ മരിച്ചു. കൂമ്പാറ മുണ്ടുമല ഇളംപുള്ളിയിൽ ജെയ്സൺ (50) ആണ് മരിച്ചത്‌. കോഴി ഫാമിൽ നിൽക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് മിന്നലേറ്റതെന്നാണ് വിവരം.

താമരശ്ശേരിയിൽ നാല് പേർക്കും കൂടരഞ്ഞിയിൽ രണ്ടു പേർക്കും മിന്നലിൽ പരുക്കേറ്റു. താമരശ്ശേരി പുതുപ്പാടിയിൽ ഒരു മരണ വീടിനുള്ളിൽ നിൽക്കുമ്പോഴാണ് സാബിത, വഹീദ എന്നിവർക്കു മിന്നലേറ്റത്. താമരശ്ശേരിയിൽ ഇന്ദുലേഖ, അംബിക എന്നിവർക്കും മിന്നലിൽ പരുക്കേറ്റു. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂടരഞ്ഞിയിൽ കൂമ്പാറ മുണ്ടുമല സ്വദേശികളായ സ്ത്രീക്കും പുരുഷനുമാണ് പരുക്കേറ്റത്. ഇതിൽ ഒരാളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും രണ്ടാമത്തെയാളെ മണാശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മലയോരമേഖലയിൽ രാത്രിയിലും കനത്ത മഴ തുടരുകയാണ്.

Heavy rain in Kozhikode One person died and five were injured after being struck by lightning

Next TV

Related Stories
അപ്രതീക്ഷിതം, അവസാന നിമിഷം; മന്ത്രിസഭയിലെ സര്‍പ്രൈസ് എന്‍ട്രിയായി ഒ.ജെ ജനീഷ്

May 17, 2026 09:23 PM

അപ്രതീക്ഷിതം, അവസാന നിമിഷം; മന്ത്രിസഭയിലെ സര്‍പ്രൈസ് എന്‍ട്രിയായി ഒ.ജെ ജനീഷ്

അവസാന നിമിഷം, മന്ത്രിസഭയിലെ സര്‍പ്രൈസ് എന്‍ട്രിയായി ഒ.ജെ...

Read More >>
ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല, ബലിപെരുന്നാൾ മെയ് 28-നെന്ന് അറിയിപ്പ്

May 17, 2026 08:57 PM

ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല, ബലിപെരുന്നാൾ മെയ് 28-നെന്ന് അറിയിപ്പ്

ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല, ബലിപെരുന്നാൾ മെയ് 28-നെന്ന്...

Read More >>
വി.ഡിക്ക് ഒപ്പം നയിക്കാൻ....! യുഡിഎഫ് മന്ത്രിസഭ പ്രഖ്യാപിച്ചു, മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ

May 17, 2026 06:31 PM

വി.ഡിക്ക് ഒപ്പം നയിക്കാൻ....! യുഡിഎഫ് മന്ത്രിസഭ പ്രഖ്യാപിച്ചു, മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ

യുഡിഎഫ് മന്ത്രിസഭ പ്രഖ്യാപിച്ചു, മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാരുടെ സത്യപ്രതിജ്ഞ...

Read More >>
അവസാന നിമിഷങ്ങളില്‍ സര്‍പ്രൈസ് എൻട്രി...?  മന്ത്രിമാരായി രണ്ട് യുവമുഖങ്ങള്‍, വിഡി സതീശൻ്റെ മന്ത്രിസഭ തയാർ

May 17, 2026 06:06 PM

അവസാന നിമിഷങ്ങളില്‍ സര്‍പ്രൈസ് എൻട്രി...? മന്ത്രിമാരായി രണ്ട് യുവമുഖങ്ങള്‍, വിഡി സതീശൻ്റെ മന്ത്രിസഭ തയാർ

യുഡിഎഫ് മന്ത്രിസഭയില്‍ അവസാന നിമിഷം രണ്ട് സര്‍പ്രൈസ് മന്ത്രിമാര്‍, പട്ടിക നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ ലോക്ഭവനിലെത്തി ​ഗവർണർക്ക്...

Read More >>
Top Stories

News Roundup