ഷട്ടർ താഴ്ത്തി മകളെ ചേർത്തുപിടിച്ചു, പിന്നാലെ തീക്കൊളുത്തി; അമേഘയെ രക്ഷിച്ചത് ആ സ്ഫോടനശബ്ദം

ഷട്ടർ താഴ്ത്തി മകളെ ചേർത്തുപിടിച്ചു, പിന്നാലെ തീക്കൊളുത്തി; അമേഘയെ രക്ഷിച്ചത് ആ സ്ഫോടനശബ്ദം
May 16, 2026 07:48 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) നരിക്കുനിയിലെ ഓൺലൈൻ ട്രേഡിങ് സ്ഥാപനത്തിനുള്ളിൽ തീയിട്ട് ഉടമ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.

അപകടത്തിൽ ഒപ്പമുണ്ടായിരുന്ന മകൾക്കും പൊള്ളലേറ്റിരുന്നു. കുരുവട്ടൂർ കാരാട്ടുതാഴം നടുവിലക്കണ്ടി വി.ടി.വിനീഷ് കുമാറാണ് (48) മരിച്ചത്. കയ്യിലും മുഖത്തും പൊള്ളലേറ്റ മകൾ അമേഘയെ (9) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കൊടുവള്ളി റോഡിലെ സ്വകാര്യ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ വി.ജെ.ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് വിനീഷ് കുമാർ. മകളെയും കൂട്ടിയാണ് ഇവിടെ എത്തിയത്.

സ്ഥാപനത്തിനുള്ളിൽ കടന്ന് ഷട്ടർ താഴ്ത്തി മകളെ ചേർത്തുപിടിച്ചാണ് വിനീഷ് കുമാർ തിന്നർ പോലുള്ള ദ്രാവകമൊഴിച്ച് തീയിട്ടതെന്നു പൊലീസ് പറഞ്ഞു.

വിനീഷിന്റെ പിടിയിൽ നിന്നു കുതറി ഒരു മൂലയിലേക്കു മാറിയതിനാലാണ് മകൾ രക്ഷപ്പെട്ടത്. മുറിക്കുള്ളിൽ നിന്നു പൊട്ടിത്തെറി പോലുള്ള ശബ്ദം കേട്ട് ഓടി എത്തിയവരാണ് തീപടരുന്നതു കണ്ടത്.

youngman committed suicide in Narikkuni, lowering the shutters and holding his daughter close.

Next TV

Related Stories
കണ്ണൂരിൽ റെയിൽവേ ഗെയ്റ്റ് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി വയോധിക മരിച്ചു

May 16, 2026 06:44 PM

കണ്ണൂരിൽ റെയിൽവേ ഗെയ്റ്റ് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി വയോധിക മരിച്ചു

കണ്ണൂരിൽ റെയിൽവേ ഗെയ്റ്റ് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി വയോധിക...

Read More >>
സർക്കാർ നിലപാടെന്ത്....? സ്കൂൾ പരിസരങ്ങളിൽ പുകയില ഉത്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചിട്ടുള്ള 100 മീറ്റർ പരിധി 500 മീറ്ററായി ഉയർത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

May 16, 2026 06:03 PM

സർക്കാർ നിലപാടെന്ത്....? സ്കൂൾ പരിസരങ്ങളിൽ പുകയില ഉത്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചിട്ടുള്ള 100 മീറ്റർ പരിധി 500 മീറ്ററായി ഉയർത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

സ്കൂൾ പരിസരങ്ങളിൽ പുകയില ഉത്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചിട്ടുള്ള 100 മീറ്റർ പരിധി 500 മീറ്ററായി ഉയർത്തണമെന്ന് മനുഷ്യാവകാശ...

Read More >>
ലീഗിൽ ധാരണ...? മന്ത്രിസ്ഥാനത്തേക്ക് എത്തുന്നത് ഇവർ അഞ്ചുപേർ

May 16, 2026 05:41 PM

ലീഗിൽ ധാരണ...? മന്ത്രിസ്ഥാനത്തേക്ക് എത്തുന്നത് ഇവർ അഞ്ചുപേർ

വി.ഡി. സതീശൻ മന്ത്രിസഭയിൽ മുസ്ലീം ലീഗിൽ നിന്നുള്ള മന്ത്രിമാരിൽ...

Read More >>
Top Stories

News Roundup

GCC News